Breaking News

ഗുസ്തിയില്‍ രവികുമാര്‍ ദഹിയ ഫൈനലില്‍ ; ടോക്യോയില്‍ നാലാം മെഡല്‍ ഉറപ്പിച്ച് ഇന്ത്യ

സെമി ഫൈ നലില്‍ കസാഖിസ്താന്റെ നൂറിസ്ലാം സനയെവയെ കീഴ്പ്പെടുത്തിയാണ് രവികുമാറിന്റെ ഫൈനല്‍ പ്രവേശം. ഇതോടെ രവികുമാര്‍ വെള്ളി മെഡല്‍ ഉറപ്പാക്കി

ടോക്യോ : ഒളിമ്പിക്സില്‍ ഗുസ്തിയില്‍ പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ രവി കുമാര്‍ ദഹിയ ഫൈനലില്‍. സെമി ഫൈ നലില്‍ കസാഖിസ്താന്റെ നൂറിസ്ലാം സനയെവയെ കീഴ്പ്പെ ടുത്തിയാണ് രവികുമാറിന്റെ ഫൈനല്‍ പ്രവേശം. ഇതോടെ രവികുമാര്‍ വെള്ളി മെഡല്‍ ഉറപ്പാക്കി. രണ്ടു തവണ ലോക ചാംപ്യനായ റഷ്യന്‍ താരം സാവുര്‍ ഉഗ്വേവാണ് നാളെ ഫൈനലില്‍ രവികുമാറി ന്റെ എതിരാളി.

സെമി പോരാട്ടില്‍ ആദ്യ റൗണ്ടില്‍ 2-1ന്റെ ലീഡ് രവികുമാര്‍ നേടിയിരുന്നു. എന്നാല്‍ രണ്ടാം റൗണ്ടി ല്‍, 8 പോയിന്റുകള്‍ സനയെവ എട്ട് പോയി ന്റുകള്‍ നേടിയതോടെ സ്‌കോര്‍ 2-9 എന്നായി. എന്നാല്‍ തുടര്‍ച്ചയായി 3 പോയിന്റുകള്‍ നേടി രവികുമാര്‍ സ്‌കോര്‍ 5-9 എന്ന നിലയിലെത്തിച്ചു. ഇതിനിടെ കാലിനു പരിക്കേറ്റ സനയെവ വൈദ്യസഹായം തേടി. മത്സരം പുനരാരംഭിച്ചപ്പോള്‍ 2 പോയിന്റുകള്‍ കൂടി രവികുമാര്‍ നേടി. രണ്ടാം റൗണ്ടും മത്സരവും അവസാനിക്കാന്‍ 30 സെക്കന്‍ഡ് മാത്രം ബാക്കി നില്‍ക്കെ സനയെവയെ പിന്‍ഫോളിലൂടെ രവികുമാര്‍ കീഴടക്കി.

ഗുസ്തിയില്‍ ഇന്ത്യക്കായി മെഡല്‍ നേടുന്ന അഞ്ചാമത്തെ താരമാണ് രവികുമാര്‍. കെ.ഡി. ജാദവ് (1952 വെങ്കലം), സുശീല്‍ കുമാര്‍ (2008 വെങ്കലം, 2012 വെള്ളി), യോഗേശ്വര്‍ ദത്ത് (2008 വെങ്കലം), സാക്ഷി മാലിക്ക് (2016 വെങ്കലം) എന്നിവരാണ് ഇതിനുമുമ്പ് ഇന്ത്യക്കായി ഒളിമ്പിക്സ് മെഡല്‍ നേടിയ ഗുസ്തി താരങ്ങള്‍.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.