Kerala

ഗുരു വിചാരധാര യുഎഇ കമ്മിറ്റി  വാത്തിശേരി മനോഹരന് യാത്ര നൽകി

പത്രപ്രവർത്തകനായും UAE ലെ സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തന രംഗത്തും നിറഞ്ഞു നിന്നു് നീണ്ട 35 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്രയാവുന്ന ശ്രീ മനോഹരൻ വാത്തിശ്ശേരിയ്ക്ക് ഗുരു വിചാരധാര യാത്ര അയയ്പ് നല്കി. ദുബായി ക്ലാസ്സിക് റെസ്റ്റോറൻ്റിൽ വച്ച് പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്തപ്പെട്ട യോഗത്തിൽ സംഘടനാ ജനറൽ കൺവീനർ ശ്രീ PG . രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ശ്രീശരത്ചന്ദ്രൻ. പൊന്നാട അണിയിച്ചു ശ്രീ രാജേന്ദ്രൻ മൊമെൻ്റോ നല്കി ആദരിച്ചു.. ശ്രീ വിശ്വംഭരൻ മംഗളപത്രം സമർപ്പിച്ചു.

മനോഹരൻ വാത്തിശ്ശേരി UAE യിലെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളായ ഗുരു വിചാരധാര, സേവനം, SNDP, ഗുരുധർമ്മ പ്രചരണ സഭ എന്നിവയുടെ സ്ഥാപക നേതാവായും നിരവധി പ്രവാസി സംഘടനകളുടെ സജീവ പ്രവർത്തകനായും സാമൂഹ്യ സേവന രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു. അദ്ദേഹം ഷാർജാ ഇ ന്ത്യൻ അസോസിഷേൻ, മഹസ് എന്നീ സംഘടന കളുടെ ലൈഫ് മെമ്പറും ആയിരുന്നു.. ഒരു കമ്പനിയിൽ തന്നെ, കഴിഞ്ഞ 35 വർഷം നീണ്ട കാലം ജോലി നോക്കി അവിടെ നിന്നും റിട്ടയർമെൻ്റ് നേടി പിരിഞ്ഞു പോകുന്ന അപൂർവ്വതയും അദ്ദേഹത്തിനുണ്ട്. തിരിക്കുപിടിച്ച ജീവിതത്തിനിടയിലും തൻ്റെ ഇഷ്ട മേഖലയായ പത്രപ്രവർത്തനവും മനോഹരൻ  നടത്തിവന്നിരുന്നു. കേരളകൗമുദിയുടെ ദുബായി ലേഖകനായി പ്രവാസികളുടെ നിരവധി പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു.
യോഗത്തിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്
മുരളീധരപ്പണിക്കർ
വി.കെ.മുരളി,
ഷാജി ശ്രീധരൻ
ശരത്ചന്ദ്രർ
മനോഹരൻ ആറ്റിങ്ങൽ
സജിമോൻ
അജിത്
പ്രഭാകരൻ പയ്യന്നൂർ
KP വിജയൽ
CP മോഹനൻ
കൃഷ്ണ രാജ്
അഭിലാഷ്
അജയ്,
പ്രശാന്ത്
വിജയകുമാർ
എന്നിവർ സംസാരിച്ചു.ശ്രീമനോഹരൻ വാത്തിശ്ശേരി മറുപടി പ്രസംഗം നടത്തി..
The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.