പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവലോ കന യോഗത്തിലാണ് തീരുമാനം. ഫെബ്രുവരി 14 ന് നടക്കേണ്ട തെരഞ്ഞെടുപ്പ് 20ലേ ക്കാണ് മാറ്റിയത്. ഗുരു രവിദാസ് ജയന്തിയോട് അനുബന്ധിച്ചാണ് തീയതി മാറ്റിയത്
ന്യൂഡല്‍ഹി : പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവലോകന യോഗത്തിലാണ് തീരുമാനം. ഫെബ്രുവരി 14 ന് നടക്കേണ്ട തെരഞ്ഞെടുപ്പ് 20 ലേക്കാണ് മാറ്റിയത്. ഗുരു രവിദാസ് ജയന്തിയോട് അനുബന്ധിച്ചാണ് തീയതി മാറ്റിയത്.കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും തെ രഞ്ഞെടുപ്പ് നീട്ടണമെന്ന ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരുന്നു.
തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. ഗുരു രവിദാസ് ജയന്തിയുമായി ബന്ധപ്പെ ട്ട ആഘോഷങ്ങള്‍ നടക്കുന്നത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രീയ പാര്‍ട്ടിക ള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
ഫെബ്രുവരി 10, 14, 20, 23, 27 മാര്‍ച്ച് മൂന്ന്, ഏഴ് തീയതികളിലായി ഏഴ് ഘട്ടങ്ങളിലായി അഞ്ച് സംസ്ഥാന ങ്ങളിലെ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. പുതിയ തീരുമാന പ്രകാരം പഞ്ചാബില്‍ ഫെബ്രുവരി 20ന് രണ്ടാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കും. 117 സീറ്റുകളിലേക്കാണ് പഞ്ചാബില്‍ മത്സരം. മാര്‍ച്ച് 10ന് ഫലമറിയും.
ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരഖണ്ഡ്, ഗോവ മണിപ്പൂര്‍ സംസ്ഥാന നിയമസഭകളിലെ 690 സീറ്റുകളിലേ ക്കാണ് തെരഞ്ഞെടുപ്പ്. ഏഴ് ഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന ഏക സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ഗോവ, ഉത്തരഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായി ഫെബ്രുവരി 14നാണ് വോട്ടെടുപ്പ്. ഫെബ്രുവരി 27 നും മാര്‍ച്ച് മൂന്നിനുമായി രണ്ട് ഘട്ടങ്ങളിലായി മണിപ്പൂരില്‍ വോട്ടെടുപ്പ് നടക്കും.
ഫെബ്രുവരി 10 മുതല്‍ 16വരെ ബനാറസ് തീര്‍ത്ഥാടനം
ആറ് ദിവസത്തേക്കെങ്കിലും തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം എന്നായിരുന്നു മുഖ്യമന്ത്രി ചന്നി തെ രഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. സംസ്ഥാന ജനസംഖ്യയുടെ 32 ശതമാനം വരുന്ന ദ ലിത് വിഭാഗത്തില്‍പ്പെട്ടവര്‍ ഫെബ്രുവരി 10മുതല്‍ 16വരെ ബനാറസ് തീ ര്‍ത്ഥാടനത്തിന് പോകുന്ന സമ യാണ്. പതിനാലിന് തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍, ഇ വരുടെ വോട്ട് ചെയ്യാനുള്ള അവകാശം ഹ നിക്കപ്പെടുമെന്നും മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മീ ഷന് നല്‍കിയ കത്തില്‍ പറഞ്ഞിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് ബിജെപിയും അമരീന്ദര്‍ സി ങ്ങിന്റെ പാര്‍ട്ടി പഞ്ചാബ് ലോക് കോണ്‍ഗ്രസും രംഗത്തുവന്നിരുന്നു. ഫെബ്രുവരി 16നാണ് ഗു രു രവിദാസ് ജയന്തി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.