ഗുജറാത്ത് മോഡല്‍ വികസനം പഠിക്കാന്‍ കേരള ചീഫ് സെക്രട്ടറി വി പി ജോയ് നാളെ ഗുജറാത്തിലേക്ക് പോകും. അവിടെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. വന്‍കിട പദ്ധതികള്‍ നടപ്പാക്കുന്നതിലെ ഏകോപനം പഠിക്കാനാണ് ഗുജറാത്ത് സന്ദര്‍ശനം
തിരുവനന്തപുരം: ഗുജറാത്ത് മോഡല്‍ വികസനം പഠിക്കാന്‍ കേരള ചീഫ് സെക്രട്ടറി വി പി ജോയ് നാളെ ഗുജറാത്തിലേക്ക് പോകും. അവിടെ ഉദ്യോഗസ്ഥരുമായി കൂടി ക്കാഴ്ച നടത്തും. വന്‍കിട പദ്ധതികള്‍ നടപ്പാ ക്കുന്നതിലെ ഏകോപനം പഠിക്കാനാണ് ഗുജറാത്ത് സന്ദര്‍ശനം. ഇതിനായി തയ്യാറാക്കിയ ഡാഷ് ബോര്‍ ഡ് പദ്ധതിയെ ക്കുറിച്ച് മനസിലാക്കുക എന്നതാണ് യാത്രയുടെ പ്രധാന ഉദ്ദേശം.
ഉദ്യോഗസ്ഥ പരിഷ്‌കരണം, വന്‍കിട പദ്ധതികളുടെ നടപ്പാക്കല്‍, ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം ഏകോ പിപ്പിക്കല്‍, വ്യക്തിഗത നിരീക്ഷണം തുടങ്ങിയവയ്ക്ക് ഉപകരിക്കു ന്നതാണ് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാ ഷ്ബോര്‍ഡ് സിസ്റ്റം. രാജ്യത്ത് തന്നെ വളരെയേറെ ശ്രദ്ധേയമായ പദ്ധതിയാണെന്ന അഭിനന്ദനം ഇത് നേ ടിയിട്ടുണ്ട്. പദ്ധതികളെ കുറിച്ചും ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനമികവും മറ്റ് കാര്യങ്ങളും മുഖ്യമന്ത്രിക്ക് നേരിട്ട് അദ്ദേഹത്തിന്റെ ഓഫീസിലോ വീട്ടിലോ ഇരുന്ന് പരിശോധിക്കാനാകുന്ന സംവിധാന മാണിത്.
പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയില്‍ ഇതിനെ കുറിച്ച് പരാമര്‍ശം വന്നിരുന്നു. തുട ര്‍ന്നാണ് പദ്ധതിയെ കുറിച്ച് വിശദമായി പഠിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്ര ട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗുജറാത്തിലെ ചീഫ് സെക്ര ട്ടറിയുമായും മറ്റ് ഉദ്യോഗ സ്ഥരുമായും യോഗം ചേരാന്‍ സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറി നാളെ ഗുജ റാത്തിലേക്ക് പോകുന്നത്.
ചീഫ് സെക്രട്ടറി വി പി ജോയ്, ചീഫ് സെക്രട്ടറിയുടെ ഓഫീസിന്റെ ചുമതല വഹിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഉമേഷ് എന്നിവര്‍ക്കാണ് സര്‍ക്കാര്‍ യാത്രാ അനുമതി നല്‍കിയിരിക്കുന്നത്. ഉദ്യോഗസ്ഥ രുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തീരുമാനം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.