ദിയോള്‍ ഗ്രാമത്തിലെ 17 പേരെ കൂട്ടക്കൊല ചെയ്ത കേസിലാണ് കോടതി ഉത്തരവ്. 22 പേരാണ് കുറ്റപത്രത്തിലെ പ്രതികള്‍. എന്നാല്‍, അതില്‍ എട്ട് പേര് വിചാരണ കാല ത്ത് മരിച്ചിരുന്നു.ബാക്കിയുള്ള 14 പേരെയാണ് കോടതി വിമുക്തരാക്കിയത്
മുംബൈ: ഗുജറാത്ത് കലാപത്തിലെ കൂട്ടക്കൊല കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. ഗുജറാത്ത് അഡിഷണല്‍ ജില്ലാ കോടതിയാണ് കൂട്ടക്കൊലക്കേസിലെ പ്രതികളെയും വിമുക്തരാ ക്കിയത്. ദിയോള്‍ ഗ്രാമത്തിലെ 17 പേരെ കൂട്ടക്കൊല ചെയ്ത കേസിലാണ് കോടതി ഉത്തരവ്. 22 പേരാണ് കുറ്റപത്രത്തിലെ പ്രതിക ള്‍. എന്നാല്‍, അതില്‍ എട്ട് പേര് വിചാരണ കാലത്ത് മരിച്ചിരുന്നു. ബാക്കിയുള്ള 14 പേരെയാണ് കോടതി വിമുക്തരാക്കിയത്.
പ്രതികളെ പിടികൂടി 18 വര്‍ഷത്തിന് ശേഷമാണ് കോടതി വിധി വന്നത്. പ്രതികള്‍ വര്‍ഷങ്ങളോളം ജയി ലില്‍ കഴിഞ്ഞിരുന്നു. എന്നാല്‍, പ്രതികളെ കോടതി വിമുക്തരാക്കിയതിന്റെ കാരണം വ്യക്തമല്ല. 2002 ഫെബ്രുവരി 28ന് ആണ് കൂട്ടക്കൊല നടന്നത്. കൊല്ലപ്പെട്ടവരില്‍ രണ്ടു കുട്ടികളും ഉണ്ടായിരുന്നു. മൃത ദേഹങ്ങള്‍ കത്തിച്ചുകളഞ്ഞു എ ന്നാണ് കേസ്.
2002 ഫെബ്രുവരി 27ന് അയോധ്യയില്‍ നിന്ന് മടങ്ങിയ സബര്‍മതി എക്സ്പ്രസിന്റെ കോച്ച് ഗുജറാത്തിലെ ഗോധ്രയില്‍ വെച്ച് കത്തിച്ചിരുന്നു. അതില്‍ 58 പേരാണ് കൊല്ലപ്പെട്ടത്. ഇത് സംസ്ഥാനത്തുടനീളം കലാപ ത്തിന് കാരണമായി. ഇന്ത്യയിലെ ഏറ്റവും വലിയ വര്‍ഗീയ കലാപങ്ങളില്‍ ഒന്നായിരുന്നു ഇത്. ഔദ്യോഗി ക കണക്കുകള്‍ പ്രകാരം 1,044 പേര് കലാപത്തില്‍ കൊല്ലപ്പെട്ടിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.