Business

ഗുജറാത്ത്‌ ഗ്യാസ്‌: `സണ്‍റൈസ്‌ സെക്‌ടറി’ല്‍ നിന്നും ഒരു ഓഹരി

ബിസിനസില്‍ വളര്‍ച്ചയുടെ പുതിയ പ്രഭാ തം പൊട്ടിവിരിയുന്ന മേഖലകളെയാണ്‌ `സണ്‍ റൈസ്‌ സെക്‌ടര്‍’ എന്ന്‌ വിശേഷിപ്പിക്കുന്നത്‌. പാചക വാതക വിതരണം നിലവില്‍ അത്തരമൊരു മേഖലയാണ്‌. ഈ രംഗത്തെ പ്രമുഖ കമ്പനിയാണ്‌ ഗുജറാത്ത്‌ ഗ്യാസ്‌ ലിമിറ്റഡ്‌.

ഗാര്‍ഹിക, വാണിജ്യ, വ്യാവസായിക ആ വശ്യങ്ങള്‍ക്കു കമ്പനി വാതകം വിതരണം ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ നഗര പാചക വാതക വിതരണ കമ്പനിയായ ഗുജറാത്ത്‌ ഗ്യാസ്‌ ലിമിറ്റഡിന്‌ ഗുജറാത്തിലെ 23 നഗരങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര & നാഗര്‍ ഹാവേലിയിലും താനെയിലും സാ ന്നിധ്യമുണ്ട്‌. പഞ്ചാബ്‌, ഹരിയാന, മധ്യപ്രദേശ്‌, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ 17 നഗരങ്ങളില്‍ വാതക വിതരണം നടത്തുന്നതിനുള്ള കരാര്‍ കൂടി കമ്പനിക്ക്‌ ലഭിച്ചിട്ടുണ്ട്‌. ഇതോടെ ഒരു `പാന്‍-ഇന്ത്യ’ കമ്പനിയായി ഗുജറാത്ത്‌ ഗ്യാസ്‌ ലിമിറ്റഡ്‌ വളര്‍ന്നു.

കമ്പനിക്ക്‌ 23,200 കിലോമീറ്റര്‍ ഗ്യാസ്‌ പൈപ്‌ലൈന്‍ ശൃംഖലയാണുള്ളത്‌. 344 സിഎന്‍ജി സ്റ്റേഷനുകളുമുണ്ട്‌. 13.55 ലക്ഷം ഭവനങ്ങളിലാണ്‌ കമ്പനി വാതകം എത്തിക്കു ന്നത്‌. വ്യവസായ മേഖലയിലെ 3540 സ്ഥാപനങ്ങള്‍ക്കും കമ്പനി സിഎന്‍ജി വിതരണം ചെയ്യുന്നു.

ഗുജറാത്ത്‌ ഗ്യാസ്‌ ലിമിറ്റഡിന്റെ ദൈനം ദിന വാതക വിതരണത്തില്‍ 39 ശതമാനം വളര്‍ച്ചയാണ്‌ മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഉണ്ടായത്‌. സെറാമിക്‌ ടൈല്‍ ഉല്‍പ്പാദകരുടെ വാതക ഉപഭോഗം വര്‍ധിച്ചത്‌ ഈ വളര്‍ച്ചക്ക്‌ പ്രധാന കാരണമാണ്‌. കല്‍ ക്കരി ഉപയോഗിക്കുന്ന പ്ലാന്റുകള്‍ അടച്ചുപൂട്ടാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന്‌ രാജ്യത്തെ ഏറ്റവും വലിയ സെറാമിക്‌ ഉല്‍പ്പാദന കേന്ദ്രമായ മോര്‍ബി എല്‍എന്‍ജി ഉപയോഗത്തിലേക്ക്‌ കടന്നു.

പരമ്പരാഗതമായ എല്‍പിജി സിലിണ്ടറുകള്‍ക്ക്‌ പകരം എല്‍എന്‍ജി കണക്ഷന്‍ ഉപയോഗിക്കുന്ന രീതിയിലേക്ക്‌ രാജ്യത്തെ പാച ക വാതക ഉപഭോഗം മാറികൊണ്ടിരിക്കുകയാണ്‌. ഇത്‌ പാചക വാതക വിതരണ മേ ഖലയിലെ കമ്പനികളുടെ വളര്‍ച്ചാ സാധ്യ ത ശക്തമാക്കിയിരിക്കുകയാണ്‌.

ഓഹരി സൂചികയില്‍ നിന്നും വേറിട്ടു നി ല്‍ക്കുന്ന പ്രകടനമാണ്‌ കഴിഞ്ഞ വര്‍ഷങ്ങളി ല്‍ ഈ ഓഹരി കാഴ്‌ച വെച്ചത്‌. ഇടത്തരം കമ്പനികളില്‍ വേറിട്ട പ്രകടനം കാഴ്‌ച വെക്കുന്ന ഓഹരികളിലൊന്നാണ്‌ ഗുജറാത്ത്‌ ഗ്യാസ്‌ ലിമിറ്റഡ്‌. നിക്ഷേപകര്‍ക്ക്‌ ദീര്‍ഘകാല ലക്ഷ്യത്തോടെ വാങ്ങാവുന്ന ഓഹരിയാണ്‌ ഇത്‌. വാതക വിതരണ മേഖലയിലെ ഗുജറാത്ത്‌ ഗ്യാസ്‌ ലിമിറ്റഡിന്റെ വളര്‍ച്ചാ സാധ്യത മുന്‍നിര്‍ത്തി വിലയിരുത്തുമ്പോള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ ഓഹരി നിക്ഷേപകര്‍ക്ക്‌ മികച്ച നേട്ടം നല്‍കാന്‍ സാധ്യതയുണ്ട്‌. മാര്‍ച്ചില്‍ ഓഹരി വിപണി ഇടിഞ്ഞപ്പോള്‍ 201 രൂപ വരെ ഇടിഞ്ഞ ഓഹരി ഇപ്പോള്‍ 300 രൂപക്ക്‌ അടുത്തായാണ്‌ വ്യാപാരം ചെയ്യുന്നത്‌. തിരുത്തലുകളില്‍ വാങ്ങുന്ന രീതി പിന്തുടരുന്നതാകും ഉചിതം.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.