ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.രണ്ട് ഘഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുകയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.രണ്ട് ഘഘട്ടമായാണ് തെര ഞ്ഞെടുപ്പ് നടത്തുകയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒന്നാംഘട്ടം ഡിസംബര്‍ ഒന്നിനും രണ്ടാം ഘട്ടം ഡിസംബര്‍ അഞ്ചിനും നടക്കും. ഡിസംബര്‍ എട്ടിനാ ണ് വോട്ടെണ്ണല്‍.
അടുത്ത വര്‍ഷം ഫെബ്രുവരി 18 നാണ് ഗുജറാത്ത് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. ഹിമാചല്‍ പ്രദേശില്‍ നവംബര്‍ 12 നാണ് വോട്ടെടുപ്പ്. ഡിസംബര്‍ എട്ടി നാണ് ഹിമാചലിലെ വോട്ടെ ണ്ണല്‍. ഇരു സംസ്ഥാനങ്ങളിലേയും വോട്ടെണ്ണല്‍ ഒരുമിച്ച് നടത്തുക ലക്ഷ്യമിട്ട്, ഡിസംബര്‍ എട്ടിന് മുമ്പായി ഗുജറാത്ത് തെരഞ്ഞെടുപ്പും നടക്കുമെന്നാണ് സൂചന.
ഒന്നാംഘട്ടത്തില്‍ 89 മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തിലും 93 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ്. വി ജ്ഞാപനം നവംബര്‍ അഞ്ചാം തീയതി പുറത്തിറക്കും. രണ്ടാംഘട്ട വിജ്ഞാപനം പത്താം തീയതി പുറത്തിറക്കും. ആദ്യഘട്ടവോട്ടെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദി വസം നവംബര്‍ 14ഉം രണ്ടാംഘട്ട വോട്ടെടുപ്പി ന്റെ നാമനിര്‍ദേശിക പത്രിക സമര്‍പ്പിക്കാനുള്ള അവ സാനദിവസം നവംബര്‍ 17ഉം ആണ്.
ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്. ഇതിനകം തന്നെ പ്രധാനമന്ത്രിയുള്‍പ്പടെയുള്ള നേതാക്കള്‍ സംസ്ഥാനത്തെത്തി പ്രചാരണ പ്രവര്‍ ത്തനങ്ങള്‍ ആരഭിച്ചിട്ടുണ്ട്. മുന്‍തൂക്കം ബിജെപിക്ക് തന്നെയാണെങ്കിലും ഇത്തവണ ആം ആദ്മി പാര്‍ട്ടി കൂടി സജീവമായി രംഗത്തുവന്നതോടെ ചില മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സര ത്തിന് കളമൊരുങ്ങും.
കഴിഞ്ഞ തവണ 182 സീറ്റുകളില്‍ 111 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരം ഉറപ്പിച്ചത്. പ്രതിപ ക്ഷത്തിന് 66 സീറ്റുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ ബിജെപി യിലേ ക്ക് മാറിയതോടെ കഴിഞ്ഞ സീറ്റുകള്‍ നിലനിര്‍ത്താനാകുമോയെന്ന് കണ്ടറിയണം. ഇത്തവണ യും ബിജെപി തന്നെ അധികാരത്തിലെത്തു മെന്നാ ണ് ചില സര്‍വെകള്‍ പറയുന്നത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.