Breaking News

ഗുജറാത്തില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം; ഹിമാചലില്‍ തുടര്‍ഭരണം: എക്‌സിറ്റ് പോള്‍ ഫലം

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ ഏഴാം തവണയും ബിജെപി തൂത്തുവാരുമെന്ന് പ്രവചിച്ച് എക്സിറ്റ് പോള്‍.ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടു പ്പ് ഫലം ഇഞ്ചോടിഞ്ചായിരിക്കു മെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു

ന്യൂഡല്‍ഹി : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ ഏഴാം തവണയും ബിജെപി തൂ ത്തുവാരുമെന്ന് പ്രവചിച്ച് എക്സിറ്റ് പോള്‍.ഹിമാചല്‍ പ്രദേശ് നിയമ സഭാ തിരഞ്ഞെടുപ്പ് ഫലം ഇഞ്ചോടി ഞ്ചായിരിക്കുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.ഇരു സംസ്ഥാനങ്ങളിലും ബിജെപി തുടര്‍ ഭരണം നേടുമെന്നാണ് പുറത്തുവന്ന പ്രവചനങ്ങള്‍. അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് കരുതുന്ന എഎപി മൂന്നാമ തായിരിക്കും.ഗുജറാത്തില്‍ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് വന്‍ തിരിച്ചടിനേടുമെന്നും എക്‌സിറ്റ് പോ ള്‍ ഫലങ്ങളില്‍ പറയുന്നു. ബിജെപിക്ക് ഭീഷണിയാകുമെന്ന എഎപിക്കും കാര്യമായ മുന്നേറ്റമുണ്ടാ ക്കാ നാവില്ല.

അതേസമയം, ഡല്‍ഹി തദ്ദേശ തിരഞ്ഞെടുപ്പില്‍ എ എ പി ശക്തമായ പ്രകടനം കാഴ്ചവെക്കുമെന്നും എ ക്സിറ്റ് പോള്‍ ഫലത്തിലുണ്ട്. ഗുജറാത്തിലെ 182 സീറ്റുകളില്‍ 132 ഉം ബിജെപി കൊണ്ടുപോകുമെന്നാണ് ഫലം. കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും 38 സീറ്റും എഎപിക്ക് എട്ട് സീറ്റും ലഭിക്കും. എക്സിറ്റ് പോള്‍ ഫലം ശരിയാണെങ്കി ല്‍ വംശഹത്യയുണ്ടായ 2002ന് ശേഷമുള്ള ബിജെപിയുടെ മികച്ച പ്രകടനമായി രിക്കും ഇത്തവണത്തേത്. ഹിമാചലില്‍ നേരിയ വ്യത്യാസത്തില്‍ കോണ്‍ഗ്രസിനെ ബിജെപി മറികടക്കു മെന്നാണ് എക്സിറ്റ് പോള്‍ ഫലം. 68ല്‍ 35 സീറ്റുകള്‍ ബിജെപിക്കായിരിക്കും. എഎപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും ഫലത്തിലുണ്ട്.

ഗുജറാത്തിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍:
ന്യൂസ് എക്‌സ്- ജന്‍ കി ബാത് പ്രവചനത്തില്‍ ബിജെപി 117 മുതല്‍ 140 വരെ സീറ്റുകള്‍ നേടും. കോ ണ്‍ഗ്രസ്, എന്‍സിപി സഖ്യം 34-51സീറ്റുകളില്‍ ഒതുങ്ങും. എഎപിക്ക് 6 മുതല്‍ 13 വരെ സീറ്റുകളാവും ലഭിക്കുക.

ഹിമാചല്‍ പ്രദേശിലെ എക്‌സിറ്റ് പോള്‍ ഫലം :
ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍?ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാ ട്ടമാണ് പ്രവചിക്കുന്നത്. എന്നാല്‍ എഎപിയ്ക്ക് കാര്യമായ മുന്നേറ്റം നേടാനാകില്ല. ടൈംസ് നൗഇടിജി എക്‌സിറ്റ് പോള്‍ ഫലത്തില്‍ ബിജെപി 34 മുതല്‍ 42 വരെ സീറ്റ് നേടുമെന്നാണ് പ്രവചിക്കുന്നത്. കോ ണ്‍ഗ്രസ് 32- മുതല്‍ 24 വരെ സീറ്റുകള്‍ നേടും. ആം ആദ്മി സീറ്റുകളൊന്നും നേടില്ല.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.