Breaking News

ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്ന് ദുരന്തം : മരണം അറുപതിലേറെയായി, നൂറോളംപേര്‍ ഒഴുകിപ്പോയതായി സംശയം

ഗുജറാത്തില്‍ മോര്‍ബി ജില്ലയില്‍ മച്ചു നദിക്കു കുറുകെയുള്ള തൂക്കുപാലം തകര്‍ന്ന അപകടത്തില്‍ മരണം 60ലേറെയായി. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭ വം. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ പാലത്തിലുണ്ടായിരുന്നു. പുഴയില്‍ വീണ് നൂറിലേറെ പേരെ കാണാതാ യിട്ടുണ്ട്

അഹമ്മദാബാദ് : ഗുജറാത്തില്‍ മോര്‍ബി ജില്ലയില്‍ മച്ചു നദിക്കു കുറുകെയുള്ള തൂക്കുപാലം തക ര്‍ന്ന അപകടത്തില്‍ മരണം 60ലേറെയായി. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. വി നോദസഞ്ചാരികള്‍ ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ പാലത്തിലുണ്ടായിരുന്നു. പുഴയില്‍ വീണ് നൂറി ലേറെ പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഇനിയും കൂടാനിടയുണ്ട്. 70 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.

രക്ഷാപ്രവര്‍ത്തനം രാത്രിവൈകിയും തുടര്‍ന്നു. ആറുമാസംമുമ്പ് നവീകരണത്തിനായി അടച്ച പാ ലം രണ്ടു കോടി രൂപ ചെലവില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി 26നാണ് വീണ്ടും തുറന്നു കൊടുത്ത ത്. തകര്‍ന്ന പാലത്തില്‍ തൂങ്ങിക്കിടന്ന പത്തോളം പേരെയും രക്ഷപ്പെടുത്തിയെന്ന് ഗുജറാത്ത് ഡി ജി പി ആശിഷ് ഭാട്ടിയ അറിയിച്ചു.

അപകടസമയം സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ പാലത്തിലുണ്ടായിരുന്നു. പാലത്തിന്റെ മധ്യ ഭാഗമാണ് തകര്‍ന്നു വീണത്. പാലത്തിന്റെ ഇരുഭാഗത്തുമായി നിരവധിപേര്‍ തൂങ്ങിക്കിടക്കുന്ന ദൃ ശ്യം പുറത്തുവന്നു. വെള്ളത്തില്‍ വീണ കുറച്ചു പേര്‍ നീന്തി രക്ഷപ്പെട്ടു.സംസ്ഥാന ദുരന്തനിവാരണ സേനയ സ്ഥലത്തെത്തി. ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയുമായി സ്ഥിതിഗതി കള്‍ വിലയിരുത്തി.

സംസ്ഥാന സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം വീതവും പരിക്കേറ്റവര്‍ക്ക് 50000 രൂപ വീതവും പ്രഖ്യാപിച്ചു. മരിച്ചവര്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടുലക്ഷം രൂപവീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപവീതവും സഹായധനം അനുവദിച്ചു.

തകര്‍ന്നത് ബ്രിട്ടീഷ് കാലത്തെ പാലം
മോര്‍ബിയില്‍ മാച്ചു നദിക്ക് കുറുകെയുള്ള നൂറ് വര്‍ഷം പഴക്കമുള്ളതാണ് 765 അടി നീളമുള്ള ഈ തൂക്കുപാലം. 1879 ഫെബ്രുവരി 20ന് അന്നത്തെ ബോംബെ ഗവര്‍ണര്‍ റിച്ചാര്‍ഡ് ടെമ്പിളാ ണ് ദര്‍ബാര്‍ഗഢും നാസര്‍ബാഗുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലം ഉദ്ഘാടനം ചെയ്തത്. അന്ന് 3.5 ലക്ഷം രൂപ ചെലവായ പാലത്തിന്റെ നിര്‍മാണം 1880ല്‍ പൂര്‍ത്തിയായി. നിര്‍മാണ സാമഗ്രി കള്‍ മുഴുവനും ഇംഗ്ലണ്ടില്‍നിന്ന് എത്തിക്കുകയായിരുന്നു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.