ഗുജറാത്തില്‍ അധികാരത്തുടര്‍ച്ച നേടിയ ബിജെപി, ആംആദ്മി പാര്‍ട്ടിയുടെ അഞ്ച് എംഎല്‍എമാരെക്കൂടി വലയിലാക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്.എഎപി എംഎല്‍ എ മാരുമായി ബിജെപി സംസ്ഥാന നേതൃത്വം ബന്ധപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്
അഹമ്മദാബാദ് : ഗുജറാത്തില്‍ അധികാരത്തുടര്‍ച്ച നേടിയ ബിജെപി, ആംആദ്മി പാര്‍ട്ടിയുടെ അഞ്ച് എംഎല്‍എമാരെക്കൂടി വലയിലാക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. എഎപി എംഎല്‍എമാരുമായി ബി ജെപി സംസ്ഥാന നേതൃത്വം ബന്ധപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിജെപിയി ല്‍ ചേരുന്നതിന്റെ ഭാഗമായി നേതൃത്വവുമായി ഇവര്‍ ബന്ധപ്പെടുന്നതെന്ന അഭ്യൂഹങ്ങളും പുറത്തുവന്നു.
അതേസമയം വിശ്വദാര്‍ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എഎപി എംഎല്‍എ ഭൂപത് ഭയാനി ഏറെക്കുറെ ബിജെപിയിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാല്‍ അദ്ദേ ഹം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മണ്ഡലത്തിലെ ജനങ്ങളുമായി സംസാരിച്ച ശേഷം തീരുമാനമെടുക്കുമെന്നാണ് ഭൂപത് ഭയാനി പ്രതികരി ച്ചതെന്ന് ഗുജറാത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോണ്‍ഗ്രസ്, ബിജെപി സ്ഥാനാര്‍ത്ഥികളെയാണ് ഭൂ പത് പരാജയപ്പെടുത്തിയത്. ഡെഡിയപാഡ മണ്ഡലത്തില്‍ നിന്നും വിജയിച്ച ചൈതാര്‍ വാസവ, ജാം ജോധ്പൂര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ച ഹേമന്ത് ഖാവാ, ബോത്താഡ് മണ്ഡലത്തില്‍ നിന്നും വിജയി ച്ച ഉമേഷ് മകാവന, ഗരിയാധര്‍ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടു ക്കപ്പെട്ട സുധീര്‍ വഘാനി എന്നിവരാ ണ് എഎപിയുടെ എംഎല്‍എമാര്‍.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും 12.92 ശതമാനം വോട്ട് നേടാനും അഞ്ച് സീറ്റുകളില്‍ വിജയിക്കാനും ആം ആദ്മി പാര്‍ട്ടി ദേശീയ പാര്‍ട്ടി പദവിയും നേടിയിരുന്നു. 182 അം ഗ നിയമസഭയില്‍ ബിജെപി 156 സീറ്റുകളാണ് നേടിയത്.
സ്വതന്ത്ര എംഎല്‍എമാരുമായും ബിജെപി ചര്‍ച്ച നടത്തിയിട്ടുണ്ട്.ഇവരില്‍ ഒരാളായ വഘോഡിയ മണ്ഡ ലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ധര്‍മേന്ദ്രസിങ് വഗേലയും പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതായാണ് സൂച ന. ഇതിന് പിറകെയാണ എഎപി എംഎല്‍എമാരെക്കൂടി ചാക്കിട്ട് പിടിക്കാന്‍ ബിജെപി ശ്രമം ഊര്‍ജിതമാ ക്കിയത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.