Breaking News

ഗുജറാത്തില്‍ ഏഴാം തവണയും ബിജെപിക്ക് ചരിത്ര വിജയം ; ഹിമാചലില്‍ ബിജെപിയെ പുറന്തള്ളി കോണ്‍ഗ്രസ് മുന്നേറ്റം

ഗുജറാത്തില്‍ തുടര്‍ച്ചയായ ഏഴാം തവണയും ബിജെപി ഭരണത്തില്‍. മുമ്പെങ്ങുമി ല്ലാത്ത ചരിത്രവിജയമാണ് ഇത്തവണ ബിജെപി ഗുജറാത്തില്‍ നേടിയത്. അതേസമ യം ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിയെ പുറന്തള്ളി കോണ്‍ഗ്രസ് മുന്നേറ്റം. കേവലഭൂരിപക്ഷ ത്തോടെ സംസ്ഥാനത്ത് കോണ്‍ ഗ്രസ് അധികാരമുറപ്പിച്ചു

ഗാന്ധിനഗര്‍ : ഗുജറാത്തില്‍ തുടര്‍ച്ചയായ ഏഴാം തവണയും ബിജെപി ഭരണത്തില്‍. മുമ്പെങ്ങുമില്ലാത്ത ചരിത്രവിജയമാണ് ഇത്തവണ ബിജെപി ഗുജറാത്തില്‍ നേടിയത്. അധികാരത്തിലേറാന്‍ ഒരുങ്ങുന്ന തിന്റെ ആവേശത്തിലാണ് നേതാക്കളും പ്രവര്‍ത്തകരും. അതേസമയം,ഹിമാചല്‍ പ്രദേശില്‍ കോണ്‍ ഗ്രസ് വിജയമുറപ്പിച്ചു. എന്നാല്‍, ബി ജെപിയുടെ കുതിരക്കച്ചവടം കോണ്‍ഗ്രസിനെ അലോസരപ്പെടു ത്തുന്നുണ്ട്.

ഗുജറാത്തില്‍ ആകെ 182 സീറ്റുകളില്‍ 156ലും ബിജെപിയാണ് മുന്നിലുള്ളത്. കേവല ഭൂരിപക്ഷത്തിന് 92 സീറ്റ് മതി. കോണ്‍ഗ്രസ് 17 സീറ്റിലേക്ക് തകര്‍ന്നടിഞ്ഞു. കഴിഞ്ഞ പ്രാവശ്യത്തെ അപേക്ഷിച്ച് 60ഓളം സീറ്റുകള്‍ കുറഞ്ഞു. കറുത്ത കുതിരകളാകുമെന്ന് കരുതിയ എഎപി അഞ്ച് സീറ്റിലും ലീഡ് ചെയ്യുന്നു. അഞ്ച് സീറ്റില്‍ മറ്റു കക്ഷികള്‍ ക്കാണ് മുന്നേറ്റം. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ബിജെപിയുടെ അല്‍പേഷ് താക്കൂര്‍, ഹാര്‍ദിക് പട്ടേല്‍, റിവാബ ജഡേജ തുടങ്ങിയവര്‍ മുന്നിലാണ്. എഎപിയുടെ ഇസുദ്ദീന്‍ ഗദ്വി, കോണ്‍ഗ്രസിന്റെ ജിഗ്നേഷ് മേവാനി എന്നിവര്‍ പിന്നിലാണ്.

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി തുടര്‍ച്ചയായ ഏഴാം തവണയും ബിജെപി അ നായാസം അധികാരം പിടിക്കുമെന്ന് ഉറപ്പുള്ള കാഴ്ചയാണ് വോട്ടെണ്ണലില്‍ തെളിയുന്നത്. 27 വര്‍ ഷമായി സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി ഇത്തവണയും അത് അരക്കിട്ട് ഉറപ്പിക്കുകയാണ്. കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ചവെച്ച കോ ണ്‍ഗ്രസ് താഴോട്ട് പോയതും എഎപിയുടെ ഉദയവുമാണ് ഗുജറാത്തില്‍ ശ്രദ്ധേ യമാകുന്നത്.

ഗുജറാത്തില്‍ 1985 ല്‍ കോണ്‍ഗ്രസ് നേടിയ 149 സീറ്റ് എന്ന റെക്കോര്‍ഡ് ബിജെപി മറികടന്നു. ഇത്തവണ ത്തെ വിജയം കൂടി കണക്കിലെടുത്ത്, തുടര്‍ഭരണത്തില്‍ സിപി എ മ്മിന്റെ ബംഗാളിലെ റെക്കോര്‍ഡി നൊപ്പമെത്തിയിരിക്കുകയാണ് ബിജെപി. കോണ്‍ഗ്രസ് കോട്ടയായ വടക്കന്‍ ഗുജറാത്തിലാണ് ബിജെപി വന്‍ തേരോട്ടം നടത്തിയത്. ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളിലെല്ലാം ബിജെപി ആധി പത്യമാണ് പ്രകടമായത്. ഒരു ഘട്ടത്തിലും കോണ്‍ഗ്രസിന് ഇവിടെ മേല്‍ക്കൈ നേടാന്‍ സാധിച്ചിട്ടില്ല.

ആംആദ്മി പാര്‍ട്ടിയാണ് ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ അന്തകനായതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. ബിജെപിയുടെ വര്‍ഗീയ ഹിന്ദുത്വ അജണ്ടകള്‍ അ തേപടി ഏറ്റുപിടിച്ച് പ്രചാരണം നയിച്ച എഎപി കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തിയെന്നാണ് കരുതുന്നത്. ബിജെപിയെ നേരിട്ട് പിന്തുണക്കാന്‍ താത്പര്യമില്ലാ കോണ്‍ഗ്രസിലെ അതൃപ്തര്‍ എഎപിക്ക് മാറ്റിക്കുത്തിയത് ഫലത്തില്‍ ഗു ണമായത് ബിജെപിക്കാണെന്ന് വ്യക്തം. ഇതുവരെ 13 ശതമാനം വോട്ടാണ് എഎപി ഗുജറാത്തില്‍ നേടി യത്.    

ഹിമാചലില്‍ ബിജെപിയെ
പുറന്തള്ളി കോണ്‍ഗ്രസ് മുന്നേറ്റം

ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിയെ പുറന്തള്ളി കോണ്‍ ഗ്രസ് മുന്നേറ്റം. കേവലഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരമുറപ്പിച്ചു. ആകെ യുള്ള 68 സീറ്റില്‍ അവസാന ഫലങ്ങള്‍ ലഭിക്കുമ്പോള്‍ കോണ്‍ഗ്രസാണ് മുന്നില്‍-40. ബിജെപി 25 സീറ്റില്‍ മുന്നിലാണ്. മറ്റു കക്ഷികള്‍ മൂന്നിടത്ത് ലീഡ് ചെയ്യുന്നു. കേവല ഭൂരിപക്ഷത്തിന് ഇവിടെ 35 സീറ്റുകളാണ് ആവശ്യം. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ശക്തമായ പ്രചാരണമാണ് ഹിമാചലില്‍ കോണ്‍ ഗ്രസിന് വെന്നിക്കൊടി പാറിക്കാന്‍ അവസരമൊരുക്കിയത് എന്നാണ് വിലയി രുത്തപ്പെടുന്നത്. തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുന്ന കോണ്‍ഗ്രസിന് ഹിമാചല്‍ പ്രദേശിലെ വിജയം തീര്‍ച്ചയായും ആശ്വാസത്തിന്റെ കുളിര് പകരുമെന്നുറപ്പ്.

2017ലെ ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഹിമാചലില്‍ കോണ്‍ഗ്രസ് ഇത്തവണ 19 സീറ്റുകള്‍ അധികം നേടുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്നുണ്ട്. ബിജെപിക്ക് 19 സീറ്റുകളില്‍ ലീഡ് നഷ്ടമാ കുകയും ചെയ്തു. എഎപി ഇവിടെ ഇത്തവണ ഒരിടത്തും ഇല്ല.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.