Features

ഗാന്ധിഭവന്‍ ; സോമരാജന്റെ ജീവകാരുണ്യ ചിന്തയില്‍ നിന്ന് നാമ്പെടുത്ത മഹാപ്രസ്ഥാനം

ഒരു വ്യക്തിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തപ്പെടുന്ന ആലംബഹീനരുടെ ഏറ്റവും വലിയ അഭയകേന്ദ്രമാണ് ഗാന്ധിഭവന്‍. മക്കള്‍ക്കുവേണ്ടാത്തവര്‍, അനാഥ ശി ശുക്കള്‍, രോഗപീഡിതര്‍, മാനസികാസ്വാസ്ഥ്യമുള്ളവര്‍… നിന്ദിതരും പീഡിതരുമായ എ ല്ലാവരെയും വാടകയ്‌ക്കെടുത്ത ചെറിയ വീട്ടിലേക്ക് സോമരാജന്‍ കൊണ്ടുവന്നു. ‘പാര്‍ പ്പിടം മാത്രം പോരല്ലോ, എല്ലാവര്‍ക്കും മൂന്നുനേരം ഭക്ഷണവും നല്‍കണമല്ലോ. എ ന്നോടൊപ്പം വന്നവര്‍ പതുക്കെ പത്തായി, നൂറായി, അഞ്ഞൂറായി… അശരണരുടെ ഏ റ്റവും വലിയ അഭയകേന്ദ്രമായ ഗാന്ധിഭവന്‍ ആദ്യകാലങ്ങളെ കുറിച്ച് ഡോ. പുനലൂര്‍ സോമരാജന്റെ (ഫൗണ്ടര്‍ ആന്‍ഡ് മാനേജിങ് ട്രസ്റ്റി) ഫെയ്‌സ് ബുക്ക് കുറിപ്പില്‍

പത്തൊന്‍പത് വര്‍ഷം മുമ്പുള്ള ഒരു പകല്‍….
കൊട്ടാരക്കരയില്‍നിന്ന് കോക്കാട് ഗ്രാമത്തിലേക്ക് ബസ് കയറുമ്പോള്‍ ഡോ.പുനലൂര്‍ സോമരാജന്‍ വെ റും സോമരാജനായിരുന്നു. പാരലല്‍ കോളേജ് അധ്യാപകനായും ഹോട്ടല്‍നടത്തിപ്പുകാരനായും കഴി ഞ്ഞുകൂടിയ ഒരു സാധാരണ ഗൃഹനാഥന്‍.

എന്നാല്‍, ആ യാത്ര സോമരാജനെ മാറ്റിമറിച്ചു. കാരണം അദ്ദേഹം പാറുക്കുട്ടിയമ്മ എന്നൊരു വൃദ്ധയെ കണ്ടുമുട്ടിയത് അന്നാണ്….!
തകര്‍ന്നുവീഴാറായ കുടിലില്‍ ഒറ്റയ്ക്കുകഴിയുന്ന പാറുക്കുട്ടിയമ്മ അവിവാഹിതയായിരുന്നു. കൊടുംപട്ടിണി യില്‍ കഴിയുമ്പോഴും ഒന്നും പുറത്തറിയിക്കാതെ, തറവാടിത്തം കൈവിടാതെ കഴിഞ്ഞ ആ വൃദ്ധയാണ് തന്റെ ജീവിതം വഴിതിരിച്ചുവിട്ടതെന്ന് സോമരാജന്‍ ഓര്‍ക്കുന്നു.

‘കുട്ടിക്കാലത്തേ എനിക്ക് അമ്മയെ നഷ്ടപ്പെട്ടതാണ്. കാന്‍സര്‍ ബാധിച്ച് അമ്മ മരിക്കുമ്പോള്‍ എനിക്ക് 12 വ യസ്സ്. മുത്തശ്ശിയാണ് പിന്നെ വളര്‍ത്തിയത്. പാറുക്കുട്ടിയമ്മയെ കണ്ടതും എനിക്കെന്റെ അമ്മയെ ഓര്‍മ വന്നു.’പോ രുന്നോ എന്റെ കൂടെ? ഞാനമ്മയെ നോക്കിക്കൊള്ളാം, എന്നു പറഞ്ഞു. 85 വയസ്സുള്ള പാറു ക്കുട്ടിയമ്മ അന്നു മുതല്‍ എ നിക്കമ്മയായി, എന്റെ മക്കള്‍ക്ക് മുത്തശ്ശിയായി!’

ഡോ.പുനലൂര്‍ സോമരാജന്‍
(ഫൗണ്ടര്‍ ആന്‍ഡ് മാനേജിങ് ട്രസ്റ്റി)

പുനലൂര്‍ സോമരാജന്റെ ജീവകാരുണ്യ ചിന്തയില്‍ നിന്നാണ് ഗാന്ധിഭവ ന്‍ എന്ന മഹാപ്രസ്ഥാനം നാ മ്പെടുത്തത്. കൊല്ലം പുനലൂരില്‍ ജനിച്ച സോമരാജന്റെ മാതാവ് ശാരദ അദ്ദേഹം എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മരിച്ചു. വേദപുരാണങ്ങളിലൊക്കെ സാമാന്യജ്ഞാനം നേടിയിരുന്ന മാ താവ് ദാനശീലയായിരുന്നു.

നഗരസഭാ ജീവനക്കാരനായിരുന്ന പിതാവ് ചെല്ലപ്പനും ഇതേ ശീലക്കാരനായിരുന്നു. തെരുവില്‍ അ ലഞ്ഞുതിരിഞ്ഞ മാനസികരോഗികളെയും മറ്റും വീട്ടില്‍ കൊണ്ടുവന്ന് മുടിവെട്ടി കുളിപ്പിച്ച് ശുചി യാക്കി വസ്ത്രവും ഭക്ഷണവും നല്‍കുന്നത് പിതാവ് പതിവാക്കിയിരുന്നു. അങ്ങനെ മാതാപിതാക്ക ളില്‍ നിന്നും കിട്ടിയ പൈതൃക സ്വത്താണ് സോമരാജന്റെ ഹൃദയത്തില്‍ നിറഞ്ഞ ജീവകാരുണ്യം. ഒരു വ്യക്തിയെ അനാഥനാക്കുന്നത് എന്താണ് എന്ന ചോദ്യം കുട്ടിക്കാലം മുതല്‍ തന്നെ അദ്ദേഹ ത്തെ അലട്ടിയിരു ന്നു. ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ് ഗാന്ധിഭവന്റെ രൂപ വത്ക്കരണത്തില്‍ കലാശിച്ചത്.

ഗാന്ധിഭവന്‍ എന്ന പേരില്‍ പുകള്‍കൊണ്ട ഒരഭയസ്ഥാപനത്തിന്റെ കുടുംബനാഥന്‍ ഡോ.പുനലൂര്‍ സോ മരാജന്‍ ജനിക്കുന്നത് ആ അമ്മയില്‍ നിന്നാണെന്നു പറയാം. പാറു ക്കുട്ടിയമ്മ മുന്‍പേ പറന്ന ഒരു പക്ഷി മാത്രം. അവര്‍ക്കു പിന്‍ഗാമികളായി ആയിരത്തി മുന്നൂറോളം പേരാണ് സോമരാജന്റെ കാരുണ്യ ത്തണ ലിലേക്കെത്തിയത്… !

ഒരു വ്യക്തിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തപ്പെടുന്ന ആലംബഹീനരുടെ ഏറ്റവും വലിയ അ ഭയകേന്ദ്രമാണ് ഗാന്ധിഭവന്‍. മക്കള്‍ക്കുവേണ്ടാത്തവര്‍, അനാഥ ശിശുക്കള്‍, രോഗപീഡിതര്‍, മാനസികാ സ്വാസ്ഥ്യമുള്ളവര്‍… നിന്ദിതരും പീഡിതരുമായ എല്ലാവരെയും വാടകയ്‌ക്കെടുത്ത ചെറിയ വീട്ടിലേക്ക് സോമരാജന്‍ കൊണ്ടുവന്നു. ‘പാര്‍പ്പിടം മാത്രം പോരല്ലോ, എല്ലാവര്‍ക്കും മൂന്നുനേരം ഭക്ഷണവും നല്‍ക ണമല്ലോ. എന്നോടൊപ്പം വന്നവര്‍ പതുക്കെ പത്തായി, നൂറായി, അഞ്ഞൂറായി… നല്ല മനസ്സു കൊണ്ടു മാത്രം അടുപ്പില്‍ തീപുകയില്ലല്ലോ. കല്യാണവീടുകളിലും ഹോട്ടലുകളിലും ഞാന്‍ പോയി കാത്തുനിന്നു. അവിടെ മിച്ചം വരുന്ന ഭക്ഷണം വാരിക്കെട്ടി കൊണ്ടു വന്നു. എന്നെ പരിഹസിച്ചവരുമുണ്ട്. പക്ഷേ, എനി ക്കും എന്റെ മക്കള്‍ക്കും വേണ്ടിയല്ലല്ലോ, ഈശ്വരന്റെ മക്കള്‍ക്കു വേണ്ടിയല്ലേ ഞാന്‍ ചോദിക്കുന്നത്?’. ആ ദ്യമൊക്കെ ഒപ്പം നിന്ന പലരും സോമരാജനെ കൈവിട്ടു, മാത്രമല്ല തള്ളിപ്പറയുകയും ചെയ്തു.36 പേര്‍ക്കു മാത്രം അഭയംനല്‍കാന്‍ അനുവാദമുള്ള സ്ഥാപനത്തില്‍ 180 ലധികം പേരെ താമസിപ്പിച്ചത് കുറ്റമായി.

‘500 പേരുടെ ഒപ്പ് ശേഖരിച്ച് എനിക്കെതിരെ പരാതിയയച്ചത് ഉറ്റകൂട്ടുകാര്‍ തന്നെയായിരുന്നു. സാമൂഹിക ക്ഷേമവകുപ്പ് അഡീഷണല്‍ ഡയറക്ടറും പ്രൊട്ടക്ഷന്‍ ഓഫീസറും എത്തി. പരിശോധനകളായി. എന്നാ ല്‍, ഇവിടത്തെ വൃത്തിയും വെടിപ്പും ഒക്കെക്കണ്ട് അവര്‍ അഭിനന്ദിച്ചതിനു പുറമേ നിര്‍ദേശങ്ങളും നല്‍ കിയാണ് മടങ്ങിയത്.’എന്നിട്ടും ഊമക്കത്തുകളും പരാതികളും നിരന്തരം എനിക്കെതിരെ അധികൃതര്‍ക്ക് കിട്ടിക്കൊണ്ടിരുന്നു.’ 

പിന്നിട്ട ക്ലളേശപര്‍വങ്ങളെപ്പറ്റി സോമരാജന്‍ ; 1983 ലാണ് സോമരാജന്‍ കലഞ്ഞൂര്‍ പാടം സ്വദേശി പ്രസ ന്നയെ വിവാഹം ചെയ്തത്. അവര്‍ക്ക് രണ്ടുമക്കള്‍ പിറന്നു- അമിത യും അമലും. അന്തേവാസികള്‍ക്ക് ഭക്ഷണം ഒരുക്കുന്നതൊക്കെ പ്രസന്നയുടെ മേല്‍നോട്ടത്തിലായിരുന്നു. എന്നാല്‍, ആ പരീക്ഷണഘട്ട ത്തില്‍ കുടുംബം ഒറ്റപ്പെട്ടതു പോ ലെയായി. ആളുകള്‍ പെരുകുന്നു, വരുമാനം ഒന്നുമില്ല!. പ്രസന്നയ്ക്കു ണ്ടായിരുന്ന 90 പവന്റെ ആഭരണങ്ങള്‍ പലപ്പോഴായി അവര്‍ ഭര്‍ത്താവിന്റെ നിസ്സഹായതയ്ക്കു മുന്‍പി ല്‍ സമര്‍പ്പിച്ചു…!

അതും കഴിഞ്ഞതോടെ വീണ്ടും ഇല്ലായ്മകളായി. ഒടുവില്‍ പിതൃസ്വത്തായി ലഭിച്ച നിലവും, ഫാന്‍സിഷോ പ്പും വിറ്റു. അതും തീര്‍ന്നപ്പോള്‍ പറ്റുകാര്‍ കടം തരാതായി, ആളു കള്‍ പരിഹസിക്കാനും തുടങ്ങി. എല്ലാം വിട്ടെറിഞ്ഞ് നാടുവിടാന്‍ ഞാന്‍ തീരുമാനിച്ചു. പക്ഷേ, നാളെ എന്റെ മക്കളെ കാണുമ്പോള്‍ ആളുകള്‍ പരിഹസിക്കില്ലേ? പിറ്റേന്ന ത്തേയ്ക്ക് ഒരു മണി അരി പോലുമില്ല. 180 പേരുണ്ട് അപ്പോള്‍.

അതുവരെ എല്ലാം സഹിച്ച് കൂടെ നിന്ന ഭാര്യ എന്നോടു പറഞ്ഞു:’എനിക്കും മക്കള്‍ക്കും അല്പം വിഷം വാ ങ്ങിത്താ…ഇങ്ങനെ ജീവിക്കുന്നതിലും ഭേദം അതാണ്.’ സോമരാജന്റെ തകര്‍ച്ച പൂര്‍ണമായ ദിവസം. വി ഷം കഴിച്ച് എല്ലാം അവസാനിപ്പിക്കാന്‍ തീരുമാനിച്ച രാത്രി. ഇടയ്ക്കിടെ ഞെട്ടി ഉണര്‍ന്നും മക്കളുടെ മുഖം ഓര്‍ത്ത് പിടഞ്ഞും രാ ത്രി തള്ളിനീക്കി. തെരുവിലെ അശരണരെ ജീവിക്കാന്‍ പ്രേരിപ്പിച്ച താന്‍ തന്നെ സ്വന്തം കുടുംബത്തെ ഇല്ലായ്മ ചെയ്യുകയോ!. ‘എപ്പോഴോ എന്റെ നെറ്റിയില്‍ ഒരു തണുത്ത സ്പര്‍ശം അറി ഞ്ഞു, ഞാന്‍ കണ്ണുതുറന്നു. ഞാന്‍ ആരുടെയോ മടിയില്‍ കിടക്കുകയാണ് ! എന്നെ ചേര്‍ത്തുപിടിച്ച് തലോടുന്ന കൈകള്‍… കരുണ നിറഞ്ഞ കണ്ണുകളുള്ള ഒരാള്‍. ”പേടി വേണ്ട, പിടിച്ചുനില്‍ക്കണം.” ആ സ്വരം. ഞാന്‍ പൊട്ടിക്കരഞ്ഞുപോയി. ഞാനദ്ദേഹത്തെ തിരിച്ചറിഞ്ഞു, അതു ക്രിസ്തുവായിരുന്നു! കിട ക്കയില്‍ നിന്ന് ഞാന്‍ ചാടിയെണീറ്റു. ആകുലതകള്‍ വിട്ടൊഴിഞ്ഞ് മനസ്സ് ശാന്തമായിരുന്നു അപ്പോള്‍. പിറ്റേന്ന് അതിരാവിലെ ഓട്ടോറിക്ഷയുടെ ശബ്ദംകേട്ട് വാതില്‍ തുറക്കുമ്പോള്‍ രണ്ട്ചാക്ക് അരിയുമായി ഓട്ടോക്കാരന്‍ മുന്‍പില്‍ ഒരു പുരോഹിതന്‍ തലേന്ന് ഏല്‍പ്പിച്ചുവിട്ടതാണ്!’

ഇന്ന് 1500 പേര്‍ക്ക് ഇലയിട്ട് നിത്യവും സദ്യയാണ്. പായസമടക്കമുള്ള സദ്യ…! സ്‌പോണ്‍സര്‍മാരുടെ വക നോണ്‍വെജ് ഭക്ഷണവും ഇടയ്ക്കുണ്ടാവും. സാധാരണ അഗതിമന്ദിരങ്ങളിലെ അന്തരീക്ഷം ഇവിടെ പ്രതീക്ഷിക്കരുത്, തികച്ചും ഉത്സവപ്രതീതി. കൂട്ടം ചേര്‍ന്നിരുന്ന് ആഹ്‌ളാദ സംഭാഷണങ്ങളില്‍ മുഴുകുന്ന അന്തേവാസികള്‍.

ആഭരണം, ചന്ദനത്തിരി, സോപ്പ്, സോപ്പുപൊടി, ഹെയര്‍ ഓയില്‍ എന്നിവയുടെ നിര്‍മാണ യൂണിറ്റുകള്‍, പച്ചക്കറി കൃഷി, പൊതുജനങ്ങള്‍ക്കായി മില്‍മ യൂണിറ്റ്, വിലക്കുറവില്‍ മരുന്ന്, ലീഗല്‍ എയ്ഡ്സെന്റര്‍, കൗണ്‍സലിങ് കേന്ദ്രം, അലോപ്പതി, ഹോമിയോ, ആയുര്‍വേദ ചികിത്സാകേന്ദ്രങ്ങള്‍, സേവന സന്നദ്ധരായ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫാര്‍മസി, ഷെല്‍ട്ടര്‍ ഹോം…

നവജാത ശിശുക്കള്‍ മുതല്‍ മരണാസന്ന രോഗികള്‍ക്കുവരെ പ്രത്യേക ബ്‌ളോക്കുകളുണ്ട്. കുഞ്ഞുങ്ങള്‍ ഗാന്ധിഭവന്റെ മക്കളായി വളരുന്നു, പഠിക്കുന്നു…! നഴ്സറിക്കുഞ്ഞു ങ്ങള്‍ മുതല്‍ നഴ്സിങ് വിദ്യാര്‍ഥികള്‍ വരെ.മുതിര്‍ന്നാല്‍ വിവാഹവും നടത്തിക്കൊടുക്കുന്നു. ഇതേ കോമ്പൗണ്ടില്‍ തന്നെ നിരവധി കുട്ടികള്‍ പഠിക്കുന്ന സ്‌പെഷല്‍ സ്‌കൂ ളും പ്രവര്‍ത്തിക്കുന്നുണ്ട്.

‘അന്തേവാസികളില്‍ ഇടയ്‌ക്കൊരു പ്രണയമൊക്കെ മൊട്ടിടാറുണ്ട്. 65 കഴിഞ്ഞവര്‍ക്ക് മറ്റ് നിയമ പ്രശ്‌നമില്ലെങ്കില്‍ വിവാഹംചെയ്ത് ഒരുമിച്ചുകഴിയാനും അവസരമൊരു ക്കാറുണ്ട്’.ഇവിടെ വെച്ചു കണ്ട് സ്‌നേഹിച്ച് വിവാഹിതരായ അംഗപരിമിതരായ ദമ്പതിമാരെ പരിചയപ്പെടുത്തി നിറചിരിയോടെ സോമരാജന്‍ പറഞ്ഞു.

മണിക്കൂറില്‍ 2000 ചപ്പാത്തി ഉണ്ടാക്കാവുന്ന യന്ത്രം, തൊട്ടപ്പുറത്ത് കറി നിര്‍മാണയൂണിറ്റ്, ഒരേസമയം 50 കുറ്റി പുട്ട്, ഇലയട, കൊഴുക്കട്ട തുടങ്ങിയവ ആവിയില്‍ പുഴുങ്ങാവുന്ന സജ്ജീകരണങ്ങള്‍…! സദ്യവയ്ക്കാനും വിളമ്പാനും സ്ഥിരം ആളുകള്‍. ഇവിടെ വരുന്ന ഒരാള്‍ പോലും വിശന്നുമടങ്ങരുതെന്ന് നിര്‍ബന്ധം. നാലര ഏക്കറില്‍ ഒരു ല ക്ഷം സ്‌ക്വയര്‍ഫീറ്റില്‍ പാര്‍പ്പിട സമുച്ചയമുള്ള ഗാന്ധിഗ്രാമത്തിനുള്ളില്‍ അന്തേവാസികള്‍ തന്നെ വോട്ടിട്ട് തെരഞ്ഞെടുക്കുന്ന പഞ്ചായത്തു ഭരണമാണ്.

9 വാര്‍ഡുകള്‍, അന്തേവാസികളില്‍ തിരഞ്ഞെടുപ്പിനു നിന്ന് ജയിച്ചവരില്‍ നിന്ന് പഞ്ചായത്ത് പ്രസിഡന്റ്. 300-ല്‍ അധികം സ്ഥിരം ജീവനക്കാരുടെ മേല്‍നോട്ടവുമുണ്ട്. എല്ലാറ്റിനും ശ്രദ്ധ പതിപ്പിച്ച് സോമരാജനും പ്രസന്നയും പാര്‍ക്കുന്നതും ഇതിനുള്ളില്‍ത്തന്നെ…!മക്കള്‍ വിവാഹിതരായി, ചെറുമക്കളുമായി. മകന്‍ അമല്‍ അച്ഛനൊപ്പം സേവനകാര്യങ്ങളില്‍ വ്യാപൃതനാണ്. ഗാന്ധിഭവന്റെ പബ്‌ളിക്കേഷന്‍ വിഭാഗം മേല്‍നോട്ടം അമലിനാണ്.

ജീവിതസായാഹ്നത്തില്‍ ഒറ്റപ്പെട്ട പല പ്രമുഖരും സമാധാനത്തോടെ അവസാന ദിനങ്ങള്‍ ഇവിടെ ചെലവഴിച്ചത് സോമരാജന്‍ ഓര്‍മിക്കുന്നു.മുന്‍ എംഎല്‍എമാരായ കടയനിക്കാട് പുരുഷോത്തമന്‍, എം കെ ദിവാകരനും ഭാര്യയും, യേശുദാസിന്റെ വയലിനിസ്റ്റായിരുന്ന ചങ്ങനാശ്ശേരി രാജന്‍, എഐടിയുസി സംസ്ഥാന നേതാവായിരുന്ന എം എസ് നായര്‍, അഡ്വ. ഏരിശ്ശേരി ദാമോദര്‍ നായര്‍, സിപിഐ ബംഗാള്‍ സ്റ്റേറ്റ് ഓഫീസ് സെക്രട്ടറിയും കോട്ടയം സ്വദേശിയുമായ ഭാസ്‌കരന്‍ നായര്‍… അങ്ങനെ ഒട്ടേറെ പ്പേര്‍. പ്രശസ്ത സിനിമാതാരം ടി പി മാധവനാണിപ്പോള്‍ താരം. വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ട ചലച്ചിത്രനടി റാണി ചന്ദ്രയുടെ മൂത്ത സഹോദരി ഐഷ വാസുദേവന്‍,
സര്‍ സിപിയുടെ ജ്യേഷ്ഠന്റെ ചെറുമകള്‍ ആനന്ദവല്ലിയമ്മാള്‍, സത്യന്റെ അമ്മയായി അഭിനയിച്ച, 3000 കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയ നടി പാലാ തങ്കം… അങ്ങനെ പോകുന്ന ആ ലിസ്റ്റ്.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ് സോമരാജന്റെ അച്ഛന്‍ ചെല്ലപ്പന്‍ ഗാന്ധിഭവനില്‍ മരിച്ചത്. പുനലൂര്‍ മുനിസിപ്പല്‍ ജീവനക്കാരനായിരുന്നു അദ്ദേഹം. തെരുവില്‍ അലയുന്ന രോഗികളെയും കുട്ടികളെയും വീട്ടില്‍ കൊണ്ടുവന്ന് കുളിപ്പിച്ച് ഭക്ഷണവും വസ്ത്രവും നല്‍കി വിടുന്നതു കണ്ടാണ് സോമരാജന്‍ വളര്‍ന്നത്.

‘അച്ഛനില്‍ നിന്നാണ് എനിക്കീ അലിവുള്ള മനസ്സ് കിട്ടിയത്. അച്ഛനും ഇവിടത്തെ പ്രവര്‍ത്തനങ്ങളില്‍ എനിക്കു തുണയായിരുന്നു.’ഭക്ഷണത്തിനുമാത്രം, ദിവസം രണ്ടര ല ക്ഷം രൂപ ചെലവുവരുന്ന ഈ സ്ഥാപനം നടന്നുപോകുന്നത്, നന്മയുള്ളവരുടെ പങ്കുവയ്ക്കല്‍ കൊണ്ടാണ്. ഇന്ത്യയിലെ ഏറ്റവും വലിയ മതേതര കുടുംബത്തിനുള്ള ഇന്ത്യ ബുക്‌സ് ഓഫ് റെക്കോഡ്സിന്റെ അംഗീകാരം ഈ സ്ഥാപനം നേടിയിട്ടുണ്ട്. ഏഷ്യ ബുക്‌സ് ഓഫ് റെക്കോഡ്സിലും ഗാന്ധിഭവന്റെ പേരുണ്ട്. മുന്‍പെങ്ങോ വായിച്ച, മാതൃ ഭൂമി പത്രത്തിന്റെ ലേഖകന്‍, ഗാന്ധിഭവനില്‍ കണ്ട കാഴ്ചകളും അനുഭവങ്ങളുമാണ് മുകളില്‍ വിവരിച്ചത്.ഇനിയും നന്മ മരിച്ചിട്ടില്ലാത്ത, ലോകത്തിന്റെ പ്രതീക്ഷയായ, രസീ ത് ബുക്കുമായി ആളുകളെ സമീപിച്ചു, പിരിവെടുക്കാത്ത, ഗാന്ധിഭവനും ഡോ. പുനലൂര്‍ സോമരാജനും ശക്തിപകരേണ്ടത് നമ്മളാണ്.

ഇന്നത്തെ കാലത്ത്, നാലോ അഞ്ചോ പേരടങ്ങുന്ന, ഒരു കുടുബം പുലര്‍ത്താന്‍ തന്നെ, വളരെ ബുദ്ധിമുട്ടാണ്. അപ്പോള്‍, ഓര്‍ത്തുനോക്കിയേ, പരസഹായമില്ലാതെ ജീവിക്കാനാവാത്ത, 1300 പേരുള്ള, ഗാന്ധിഭവന്‍ കുടുംബത്തെ, പോറ്റിവളര്‍ത്താനുള്ള ബുദ്ധിമുട്ടും, ത്യാഗവും…

നമ്മുടെ പിറന്നാള്‍ ദിനങ്ങളിലും, പ്രിയപ്പെട്ടവരുടെ ഓര്‍മ്മ ദിനങ്ങളിലും, ഈ സ്ഥാപനം സന്ദര്‍ശിച്ചുകൊണ്ട് നമ്മുടെ ആഘോഷവും, അനുസ്മരണവും അര്‍ത്ഥവത്താ ക്കാം. അന്‍പതാം പിറന്നാളായ കഴിഞ്ഞ ഒക്ടോബര്‍ 24ന് ഈ എളിയവനും ഗാന്ധിഭവന്‍ സന്ദര്‍ശിച്ചിരുന്നു. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരേടാണ് അതെനി ക്ക് സമ്മാനിച്ചത്.

ഗാന്ധിഭവന്‍ ഒരിക്കലെങ്കിലും സന്ദര്‍ശിച്ചവര്‍, അവരുടെ അനുഭവം ഇവിടെ പങ്കുവെക്കണേ. ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് തയ്യറാ ക്കാന്‍ പറഞ്ഞാല്‍ ഞാന്‍ ആദ്യം എഴുതുക, ഗാന്ധിഭവന്റെ പേരാണ്. സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും, നിങ്ങള്‍ പഠിച്ചിട്ടില്ലാത്ത, പല ജീവിത പാഠങ്ങളും, ഇവിടെനിന്നും നിങ്ങള്‍ക്ക് പഠിക്കാം… ഹൃദയ സ്പര്‍ശിയായ, പല ജീവിത കാഴ്ച്ചകളും കാണാം…

കടപ്പാട്
ഡോ. പുനലൂര്‍ സോമരാജന്‍(ഫൗണ്ടര്‍ ആന്‍ഡ് മാനേജിങ് ട്രസ്റ്റി)

 

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.