ദോഹ: ഗസ്സയിൽ വെടിനിർത്തൽ ശ്രമങ്ങൾ വീണ്ടും ഊർജിതമാക്കി ദോഹയിൽ ഹമാസ് നേതാക്കളും ഖത്തർ പ്രധാനമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച. ശനിയാഴ്ചയാണ് ഹമാസ് നേതാവ് ഡോ. ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിലുള്ള സംഘവും മധ്യസ്ഥ ദൗത്യങ്ങൾക്ക് നേതൃത്വം നൽകുന്ന ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയും കൂടിക്കാഴ്ച നടത്തിയത്. ഖത്തർ ന്യൂസ് ഏജൻസിയാണ് (ക്യു.എൻ.എ) ഇത് സംബന്ധിച്ച് വാർത്ത പുറത്തുവിട്ടത്.
14 മാസം പിന്നിടുന്ന യുദ്ധം അവസാനിപ്പിക്കാനും വെടിനിർത്തൽ സാധ്യമാക്കുന്നതും സംബന്ധിച്ച് ഹമാസ് നേതാക്കളും ഖത്തർ പ്രധാനമന്ത്രിയും ചർച്ച ചെയ്തു. വെടിനിർത്തൽ കരാറിലെ വ്യവസ്ഥകളും ഉപാധികളും സംബന്ധിച്ചും ഇരു വിഭാഗവും സമഗ്രമായി ചർച്ച നടത്തിയതായും ക്യു.എൻ.എ റിപ്പോർട്ട് ചെയ്തു.
ഒരിടവേളക്കു ശേഷം ഗസ്സയിലെ വെടിനിർത്തലിനായുള്ള മധ്യസ്ഥ ചർച്ചകൾ വീണ്ടും സജീവമാക്കുന്നതാണ് ഹമാസ് സംഘത്തിന്റെ ദോഹ സന്ദർശനവും കൂടിക്കാഴ്ചയും. വെടിനിർത്തൽ ചർച്ച പുനരാരംഭിച്ചതായി ഡിസംബർ ആദ്യ വാരത്തിൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ ഉദ്യോഗസ്ഥനായ ബസ്സാം നയീം ഇസ്റ്റംബൂളിൽ വെച്ച് മാധ്യമങ്ങളെ അറിയിച്ചിരുന്നു.
ആഗസ്റ്റിൽ ദോഹയിലും കൈറോയിലുമായി നടന്ന ചർച്ചകൾ ലക്ഷ്യംകാണാതായതോടെ ഒക്ടോബർ അവസാനവാരത്തോടെ മധ്യസ്ഥ ശ്രമങ്ങൾ താൽക്കാലികമായി അവസാനിപ്പിച്ചതായി ഖത്തർ വ്യക്തമാക്കിയിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ ഇരു വിഭാഗത്തിന്റെയും ഗൗരവപൂർണമായ ഇടപെടലുകളുണ്ടായാൽ ചർച്ച പുനരാരംഭിക്കാൻ സന്നദ്ധമാണെന്ന് അറിയിച്ചാണ് ഖത്തർ വിദേശകാര്യ മന്ത്രാലയം താൽകാലിമായി അന്ന് പിൻവാങ്ങിയത്. എന്നാൽ, അമേരിക്കയുടെ കൂടി ഇടപെടൽ മധ്യസ്ഥ ചർച്ചകളെ വീണ്ടും സജീവമാക്കുകയാണ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.