ഗവര്‍ണറോടുള്ള യുഡിഎഫിന്റെ നിലപാട് വിഷയാധിഷ്ഠിതമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. യുഡിഎഫ് നിലപാടില്‍ യാതൊരു ആശയക്കുഴപ്പവുമില്ല
ന്യൂഡല്‍ഹി : ഗവര്‍ണറോടുള്ള യുഡിഎഫിന്റെ നിലപാട് വിഷയാധിഷ്ഠിതമാണെന്ന് പ്രതിപക്ഷ നേ താവ് വി ഡി സതീശന്‍. യു ഡി എഫ് നിലപാടില്‍ യാതൊരു ആശയക്കുഴപ്പവുമില്ല. ഗവര്‍ണര്‍ വിഷ യത്തില്‍ യുഡിഎഫിലെ ഭിന്നത അകറ്റാന്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരു ന്നു സതീശന്‍.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വി സിമാര്‍ക്ക് തുടരാനാകില്ല. വി സിമാര്‍ മാറണമെ ന്ന നിലപാടില്‍ എന്താണ് തെറ്റ്. ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം കൊടുക്കരുതെന്നാണ് കെ സി വേണുഗോപാല്‍ പറഞ്ഞത്. ഗവര്‍ണര്‍ക്കും എതിരാണ് സുപ്രീം കോടതി വിധി. വിധി പ്രകാരം വി സിമാരെ സംരക്ഷിക്കാന്‍ ചാന്‍സലര്‍ക്കും ആകില്ല. 11.30നകം രാജിവെക്കണമെന്ന ഗവര്‍ണറുടെ തീ രുമാനത്തെ സ്വാഗതം ചെയ്തിട്ടില്ല. ഗവര്‍ണറുടെ നിലപാടുകള്‍ക്കെതിരെ എന്നും ശക്തമായി പ്രതിക രിക്കുന്നത് പ്രതിപക്ഷമാണ്. ബിജെപിയുടെയും പിണറായിയുടെയും തന്ത്രത്തില്‍ വീഴില്ലെന്നും സ തീശന്‍ പറഞ്ഞു.
ഗവര്‍ണര്‍ സ്വീകരിക്കുന്ന നിലപാടുകളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ തന്നെ അഭിപ്രായ ഭിന്നതയുണ്ടായ സാചഹര്യത്തിലാണ് നേതാക്കള്‍ യോഗം ചേര്‍ന്നത്. വി ഡി സതീശനു പുറമെ ക സി വേണുഗോപാല്‍, കെ സുധാകരന്‍, രമേശ് ചെന്നിത്തല എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.