Breaking News

ഗവര്‍ണറെ മാറ്റാന്‍ ഓര്‍ഡിനന്‍സിന് പകരം ബില്‍; നിയമസഭാ സമ്മേളനം ഡിസംബര്‍ അഞ്ചു മുതല്‍

പ്രത്യേക നിയമസഭാ സമ്മേളനം ഡിസംബര്‍ അഞ്ചു മുതല്‍ ചേരാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റുന്ന ഓര്‍ഡിനന്‍സിന് പകരം സഭാ സമ്മേളനത്തില്‍ ബില്‍ കൊണ്ടു വരാനാണ് നീക്കം. ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ നീക്കുന്നതുമായി ബ ന്ധപ്പെട്ട ഓര്‍ഡിനന്‍സ് നേരത്തെ മന്ത്രിസഭാ യോഗം അംഗീ കരിച്ചിരുന്നു

തിരുവനന്തപുരം : പ്രത്യേക നിയമസഭാ സമ്മേളനം ഡിസംബര്‍ അഞ്ചു മുതല്‍ ചേരാന്‍ ഇന്നു ചേ ര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാ നും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. സഭ ചേരാന്‍ തീരുമാനിച്ചതോടെ കഴിഞ്ഞ മന്ത്രിസഭ അംഗീകരിച്ച ഓഡിനന്‍സുകള്‍ അസാധുവായി. പകരം ബില്ലുകള്‍ നിയമസഭയില്‍ കൊണ്ടുവരും.

സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റുന്ന ഓര്‍ഡിനന്‍സിന് പകരം സഭാ സമ്മേളനത്തില്‍ ബില്‍ കൊണ്ടു വരാനാണ് നീക്കം. ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ നീ ക്കുന്നതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് നേരത്തെ മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു. തുടര്‍ ന്ന് അംഗീകാരത്തിനായി അയച്ചെങ്കിലും ഗവര്‍ണര്‍ ഇതില്‍ ഒപ്പിട്ടിട്ടില്ല. സഭാ സമ്മേളനം വിളിക്കാന്‍ തീരുമാനിച്ചതോടെ ഓര്‍ഡിനന്‍സ് റദ്ദാകുന്ന സാഹചര്യവുമുണ്ട്.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നു മാറ്റാനുള്ള ബില്ല് കൊണ്ടുവരുന്ന പ്രത്യേക നിയമസഭാ സ മ്മേളനം ഡിസംബര്‍ 15 വരെ നീണ്ടുനില്‍ക്കും. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാന്‍ നേ രത്തെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. ഇത് ഗവര്‍ണറുടെ പരിഗണനയിലിരിക്കെയാ ണ് ബില്‍ കൊണ്ടുവരുന്നത്. ബില്ല് നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കി അത് വീണ്ടും ഗവര്‍ ണറുടെ അടുത്ത് എത്തുമ്പോള്‍ പിന്നീട് എന്ത് സംഭവിക്കും എന്നതും ചോദ്യചിഹ്നമാണ്. ഒപ്പിടുന്നത് അനിശ്ചിതമായി വൈകിപ്പിക്കുന്ന നിലപാടാണു ഗവര്‍ണര്‍ സ്വീകരിക്കുന്നതെങ്കില്‍ എന്തു വേണ മെന്നത് സംബന്ധിച്ച് അപ്പോള്‍ ആലോചിക്കാം എന്ന നിലപാടിലാണു സര്‍ക്കാര്‍.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.