ഗര്‍ണറുടെ അധികാരത്തെ മാനിക്കുന്ന സര്‍ക്കാരാണിത്. ചാന്‍സലര്‍ സ്ഥാനം സര്‍ക്കാര്‍ ആഗ്രഹിച്ചിട്ടില്ല. നിലപാടില്‍ നിന്ന് ഗവര്‍ണര്‍ പിന്നോട്ടുപോകുമെന്നാണു സര്‍ക്കാര്‍ പ്രതീ ക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പി ണറായി വിജയന്‍
കണ്ണൂര്‍: ഗവര്‍ണറുടെ മനഃസാക്ഷിക്ക് വിരുദ്ധമായി എന്തെങ്കിലും ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിച്ചിട്ടില്ലെ ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.വിസി നിയമനം മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് തീരുമാനിക്കുന്നതെ ന്ന പ്രചാരണം തെറ്റാണ്. സെര്‍ച്ച് കമ്മിറ്റി ശുപാര്‍ശകളില്‍ ഗവര്‍ണര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താ നാ കും. ഗര്‍ണറുടെ അധി കാരത്തെ മാനിക്കുന്ന സര്‍ക്കാരാണിത്. ചാന്‍സലര്‍ സ്ഥാനം സര്‍ക്കാര്‍ ആഗ്രഹി ച്ചിട്ടില്ല. നിലപാടില്‍ നിന്ന് ഗവര്‍ണര്‍ പിന്നോട്ടുപോകുമെന്നാണു സര്‍ക്കാര്‍ പ്രതീക്ഷിക്കു ന്നതെന്നും മുഖ്യ മന്ത്രി വ്യക്തമാക്കി. സര്‍വകലാശാലകളില്‍ രാഷ്ട്രീയ ഇടപെടലെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിമര്‍ശനത്തിന് വാര്‍ത്താസമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ചാന്‍സലര്‍ പദവിയില്‍ ഗവര്‍ണര്‍ തുടരണമെന്നും പദവി ഉപേക്ഷിക്കരുതെന്നും മുഖ്യമന്ത്രി പ്രതികരി ച്ചു. സ്ഥാനത്തിരുന്ന് സര്‍ക്കാരിന് മാര്‍ഗനിര്‍ദേശം നല്‍കണമെന്നാണ് അഭ്യര്‍ത്ഥന. ഈ അഭ്യര്‍ത്ഥന അദ്ദേഹം സ്വീകരിക്കുമെന്നാണ് കരുതുന്നത്. ഗവര്‍ണറുമായി ഏറ്റുമുട്ടുകയെന്ന നയം സര്‍ക്കാരിനില്ല. മറുപടി പറഞ്ഞത് ഗവര്‍ണര്‍ പരസ്യമാ യി കാര്യങ്ങള്‍ പറഞ്ഞതിനാലാണ്. ഗവര്‍ണറുമായി ചര്‍ച്ച നട ത്തുമെന്നും സര്‍ക്കാരിന് പിടിവാശിയില്ലെന്നും പിണറായി പറഞ്ഞു.മറുപടി പറഞ്ഞത് ഗവര്‍ണര്‍ പര സ്യമായി പറഞ്ഞതിനാലാണ്. പൗരത്വ നിയമഭേദഗതി വന്ന സമയത്തെ റസിഡന്റ് പരാമര്‍ശം ഗവര്‍ണര്‍ ക്കെതിരെയുള്ള വ്യക്തിപരമായ പരാമര്‍ശമല്ല. രാഷ്ട്രീയമായ മറുപടിയാണെ ന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസമേഖലയെ കുറിച്ച് ഒട്ടേറെ ചര്‍ച്ചകള്‍ അടുത്ത ദിവസങ്ങളിലായി ഉയ ര്‍ന്നുവന്നിരിക്കുയാണ്. അത് വിശദമാക്കാനാണ് വാര്‍ത്താ സമ്മേള നം വിളിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോ കുമ്പോള്‍ കേരളത്തിലെ ജന ങ്ങളുടെ മുന്നില്‍ ഒരുപ്രകടന പത്രിക മുന്നോട്ടുവച്ചിരുന്നു. അതില്‍ ഉന്നത വിദ്യാഭ്യാസമേഖലയിലെ ശാക്തികരണത്തെ കുറിച്ച് വിശദമായി പറഞ്ഞിരുന്നു.
ഇപ്പോള്‍ ഗവര്‍ണര്‍ ഉന്നതവിദ്യാഭ്യാസമേഖലയില്‍ ചില ആശങ്കകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. സര്‍ക്കാരിനുള്ള അഭിപ്രായം എന്താണെന്ന് മനസിലാക്കാത്തയാളല്ല ഗവര്‍ണര്‍. എങ്കി ലും ഉന്നതവിദ്യാഭ്യാസ മേഖല ഇന്നു ള്ളതില്‍ നിന്ന് മുന്നോട്ടുപോകണം, കൂടുതല്‍ സ്വാംശീകരിക്കണമെന്നകാര്യത്തില്‍ സര്‍ക്കാരിനും ഗവര്‍ ണര്‍ക്കും ഒരേ അഭിപ്രായമാണ്. ഇപ്പോള്‍ എല്ലാം തികഞ്ഞു എന്നഭിപ്രായം സര്‍ക്കാരിനില്ലെന്നും മുഖ്യ മന്ത്രി പറഞ്ഞു.
മികവാര്‍ന്ന അക്കാദമിക് വിദഗ്ധരെയാണ് സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിച്ചിരിക്കുന്നതെന്നും മുഖ്യ മന്ത്രി പറഞ്ഞു.24 മണിക്കൂര്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിക്കാത്ത വരെ പോലും തലപ്പത്ത് നിയമിച്ചവ രാണ് ഇപ്പോള്‍ വിമര്‍ശനം ഉന്നയിക്കുന്നത്.യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെ ഒരു സര്‍വ കലാശാല വിസി യോഗ്യനല്ല എന്ന് കണ്ട് ക്ഷീല ദീക്ഷിത് മാറ്റിയ അനുഭവം ഉണ്ടായിട്ടുണ്ട്. അതൊക്കെ മറ ന്നിട്ടാണ് ഇപ്പോഴത്തെ നിയമനത്തെ വിമര്‍ശിക്കുന്നത്. വിസിയെ നിയമിക്കുന്നത് യുജിസി മാനദണ്ഡ പ്ര കാരം സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചാണ്. നിയമനങ്ങളില്‍ ചാന്‍സിലറായ ഗവര്‍ണര്‍ക്ക് അഭിപ്രായം പറയാ നുള്ള എല്ലാ അവകാശവും ഉണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേ ര്‍ത്തു.
ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പലകാര്യങ്ങളിലും കത്തുകളിലൂടെയും മറ്റും ആശയവിനിമയം നടത്താ റുണ്ട്. അത് സാധാരണപക്രിയയാണ്. എന്നാല്‍ ഇപ്പോള്‍ വ്യത്യ സ്തമായി ചിലത് സംഭവിച്ചു. മാധ്യമങ്ങളില്‍ വാര്‍ത്തവരുന്നു. തെറ്റിദ്ധാരണ സൃഷ്ടിക്കുന്നവിധത്തില്‍ അത് മാധ്യമങ്ങള്‍ പൊതുജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് ജനങ്ങളോട് നേരില്‍ സംവദിക്കാന്‍ തയ്യാറായതെന്നും മു ഖ്യമന്ത്രി പറഞ്ഞു.
ഡിസംബര്‍ 8 ന് ഗവര്‍ണര്‍ കത്തയച്ചിരുന്നു. അദ്ദേഹത്തിന്റെ ഉത്കണ്ഠ ഗൗരവത്തോടെ ഉള്‍ക്കൊണ്ടുവെ ന്നും ഗവര്‍ണറുടെ ആശങ്ക സര്‍ക്കാര്‍ അവഗണിച്ചില്ലെന്നും മുഖ്യ മന്ത്രി വ്യക്തമാക്കി. അതേ ദിവസം ത ന്നെ സര്‍ക്കാരിന്റെ കാഴ്ചപ്പാട് ഗവര്‍ണറെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിലെ ചീഫ് സെക്രട്ടറിയും ധന കാര്യ വകുപ്പ് അഡീ.ചീഫ് സെക്രട്ടറിയും ഗവര്‍ണറെ നേരിട്ട് കണ്ടാണ് മറുപടി നല്‍കിയത്. താന്‍ ഫോണില്‍ ഗവര്‍ണറുമായി ബന്ധപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേ ര്‍ത്തു. ഈ ദിവസങ്ങളില്‍ കണ്ണൂരിലായത് കൊണ്ടാണ് നേരില്‍ കാണാന്‍ കഴിയാതിരുന്നതെന്നും മുഖ്യമന്ത്രി വിശ ദീകരിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.