Breaking News

ഗവര്‍ണറുടെ വ്യക്തിപരമായ പ്രീതിയല്ല ഭരണഘടന പറയുന്നത് ; ആരിഫ് മുഹമ്മദ് ഖാന്റെ നടപടികള്‍ നിയമപരമായി കൈകാര്യം ചെയ്യും : എം വി ഗോവിന്ദന്‍

മന്ത്രിയില്‍ വിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയെന്നും ഗവര്‍ണറുടെ വ്യക്തി പരമായ പ്രീതിയല്ല ഭരണഘടന പറയുന്നതെന്നും സിപിഎം സംസ്ഥാ ന സെക്രട്ടറി എംവി ഗോവിന്ദന്‍.

തിരുവനന്തപുരം : ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ മന്ത്രിയായി തുടരുന്നതില്‍ അപ്രീതി രേഖ പ്പെടുത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയില്‍ പ്രതികരണവുമായി സിപിഎം സം സ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മന്ത്രിയില്‍ വിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മറുപ ടി നല്‍കിയെന്നും ഗവര്‍ണറുടെ വ്യക്തിപരമായ പ്രീതിയല്ല ഭരണഘടന പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണറുടെ വ്യക്തിപരമായ പ്രീതിയല്ല ഭരണഘടന പറുന്നത്. മുഖ്യമന്ത്രിയും മന്ത്രിസഭയും എടു ക്കുന്ന നിലപാടാണ് ഗവര്‍ണര്‍ക്ക് ബാധകം. സുപ്രീംകോടതി ഇത് വ്യ ക്തമാക്കിയിട്ടുണ്ട്. ഗവര്‍ണറു ടെ നിലപാടുകള്‍ ആര്‍എസ്എസ് ബിജെപി സമീപനത്തിന്റെ ഭാഗമാണ്. ആ നിലപാടുകള്‍ എങ്ങ നെ കേരളത്തില്‍ നടപ്പാക്കാനാകുമെന്ന് നോക്കുകയാണ് ഗവര്‍ണറെന്നും അദ്ദേഹം പറഞ്ഞു.

കേരളം നിര്‍മ്മിച്ച നിയമത്തിന്റെ ആനുകൂല്യത്തിലാണ് ഗവര്‍ണര്‍ ചാന്‍സിലര്‍ പദവിയില്‍ ഇരിക്ക ന്നത് എന്നോര്‍ക്കണം. ഗവര്‍ണറെ ചാന്‍സിലറാക്കണമെന്ന് ഒരു യുജി സിയും പറയുന്നില്ല. സര്‍വക ലാശാല വിഷയം കൂടി ചേര്‍ത്തുവെച്ചല്‍ ഗവര്‍ണറുടെ മനസില്‍ എന്തെന്ന് അറിയാം. ഇത് ഫാസിസ്റ്റ് മാതൃകയാണ്. ഗവര്‍ണര്‍ സര്‍വകലാശാലയില്‍ സ്വീകരിക്കുന്ന നിലപാട് നിയമപരമായി നേരിടുമെ ന്നും അദ്ദേഹം പറഞ്ഞു.

ബില്ലില്‍ ഒപ്പിടാതിരിക്കാന്‍ ഗവര്‍ണര്‍ക്ക് ആകില്ല.നിയമപരമായ എല്ലാവഴിയും ഉപയോഗിക്കും. ബി ജെപി ഭരിക്കുന്ന സംസ്ഥാനത്തുള്‍പ്പെടെ ഗവര്‍ണര്‍ക്ക് ചാന്‍സലര്‍ പദവി യില്ല. കേരളത്തിലും അത് നടപ്പാക്കാന്‍ നിയമപരമായി സര്‍ക്കാര്‍ ആലോചിക്കുന്നു- എംവി ഗോവിന്ദന്‍ പറഞ്ഞു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.