Kerala

ഫിറ്റര്‍, വെല്‍ഡര്‍ മുതല്‍ എഞ്ചിനീയര്‍മാര്‍ വരെ ; ഗള്‍ഫില്‍ പതിനായിരങ്ങള്‍ക്ക് തൊഴില്‍ സാദ്ധ്യത

എണ്ണ പ്രകൃതി വാതക മേഖലയിലും നിര്‍മാണ രംഗത്തും പതിനായിരങ്ങള്‍ക്ക് തൊഴിലവസരം ഒരുങ്ങുന്നു, കേരളം ഇതിന് തയ്യാറെടുക്കണമെന്നും ആഹ്വാനം

തിരുവനന്തപുരം :  പ്രവാസികള്‍ക്ക് വന്‍ തോതില്‍ തൊഴിലവസരത്തിന് സാദ്ധ്യത ഉരുത്തിയിരുന്നതായും കേരളം വിദഗ്ദ്ധ തൊഴിലാളികളെ ഗള്‍ഫിലേക്ക് അയയ്ക്കാന്‍ തയ്യാറെടുക്കണമെന്നും പ്രവാസി വ്യവസായ പ്രമുഖനും ആര്‍പിജി ഗ്രൂപ്പ് മേധാവിയുമായ രവി പിള്ള.

തിരുവനന്തപുരത്ത് നടന്ന ലോക കേരള സഭയെ അഭിസംബോധന ചെയ്യവേയാണ് ഗള്‍ഫില്‍ വരും കാലങ്ങളില്‍ ഉണ്ടാകുന്ന വിദഗ്ദ്ധ അര്‍ദ്ധ വിദഗ്ദ്ധ തൊഴിലാളികളുടെ അവസരങ്ങളെ കുറിച്ച് പറഞ്ഞത്.

ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ പെട്രോളിയം, പ്രകൃതി വാതക മേഖലകളില്‍ പുതിയ റിഫൈനറികളും പ്ലാന്റുകളും നിര്‍മിക്കുക്കുകയാണെന്നും ഇവിടങ്ങളില്‍ സ്‌കില്‍ഡ്, സെമി സ്‌കില്‍ഡ് തൊഴിലാളികളുടെ ആവശ്യകത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനായി കേരളം തൊഴില്‍ പരിശീലനം ആരംഭിക്കണമെന്നും വിദഗ്ദ്ധ തൊഴിലാളികളെ ഗള്‍ഫിലേക്ക് അയയ്ക്കാന്‍ സജ്ജമാകണമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ കമ്പനിക്ക് തന്നെ അറുപതിനായിരത്തോളം നിര്‍മാണ തൊഴിലാളികളെ ആവശ്യമുണ്ടെന്നും കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നാകും താന്‍ ഇതിനായി റിക്രൂട്ട് ചെയ്യുന്നതെന്നും രവി പിള്ള പറഞ്ഞു.

റഷ്യ-യുക്രയിന്‍ യുദ്ധ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കും . യൂറോപ്യന്‍ രാജ്യങ്ങള്‍ എണ്ണ, പ്രകൃതി വാതക ഉല്‍പാദനം, സംസ്‌കരണം എന്നീ പദ്ധതികളില്‍ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്.

റിഫൈനറികള്‍, പ്രകൃതി വാതക പ്ലാന്റ്, പെട്രോ കെമിക്കല്‍ പ്ലാന്റ് എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സൗദി, ഖത്തര്‍, യുഎഇ, തുടങ്ങിയ രാജ്യങ്ങളില്‍ നടക്കുന്നുണ്ട്.

ഫിറ്റര്‍, വെല്‍ഡര്‍ തുടങ്ങി എഞ്ചിനീയര്‍മാര്‍ വരെയുള്ള വിദഗ്ദ്ധ സെമി വിദഗ്ദ്ധ മാന്‍പവര്‍ ആവശ്യമുണ്ട്.

അവസരം പരമാവാധി ഉപയോഗപ്പെടുത്താന്‍ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ ശ്രമിക്കണം, ഇതിനായി നൈപുണ്യ വിക്‌സനം നല്‍കി സര്‍ക്കാര്‍ യുവാക്കളെ സജ്ജമാക്കണമെന്ന് രവി പിള്ള നിര്‍ദ്ദേശിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.