Business

ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി സാധ്യതകള്‍ ; ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് എല്‍എല്‍സിയുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു

ബഹ്റൈന്‍,കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേ റ്റ്സ്, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളിലായി 247 ലുലു സ്റ്റോറുകളും 24 ഷോപ്പിംഗ് മാളുക ളും ലുലു ഗ്രൂപ്പ് പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. പ്രതിദിനം 12 ലക്ഷം ഉപഭോക്താക്കള്‍ക്ക് സേവ നം നല്‍കുകയും ചെയ്യുന്നു

തിരുവനന്തപുരം : ഗള്‍ഫ് സഹകരണ രാജ്യങ്ങളിലേക്ക് (ജിസിസി) മില്ലറ്റുകളുടെ കയറ്റുമതി സാധ്യതക ള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള നീക്കത്തില്‍, കേന്ദ്രഗവണ്‍മെ ന്റിന്റെ വാണിജ്യ മന്ത്രാലയത്തിന് കീ ഴില്‍ പ്രവര്‍ത്തിക്കുന്ന അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്‌സ് എക്സ്പോര്‍ട്ട് ഡെവല പ്മെ ന്റ് അതോറിറ്റി (എപി ഇഡിഎ),ഫെബ്രുവരി 21ന് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് എല്‍എല്‍സിയുമായി ധാരണാപത്രത്തില്‍ (എംഒയു) ഒപ്പുവച്ചു.

ബഹ്റൈന്‍,കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളിലായി 247 ലുലു സ്റ്റോറുകളും 24 ഷോപ്പിംഗ് മാ ളുകളും ലുലു ഗ്രൂപ്പ് പ്രവര്‍ത്തിപ്പിക്കു ന്നുണ്ട്. പ്രതിദിനം 12 ലക്ഷം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുകയും ചെയ്യുന്നു.

ഉടമ്പടി പ്രകാരം, മില്ലറ്റ് ഉല്‍പന്നങ്ങളുടെ പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍ ലുലു ഗ്രൂപ്പ് സുഗമമാക്കും. മില്ല റ്റുകളും അതിന്റെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളും, റെഡി ടു ഈറ്റ് വിഭവങ്ങളും ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓ ര്‍ ഗനൈസേഷനുകള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍, വനിതാ സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവ യില്‍ നിന്ന് സംഭരിച്ച് അന്താരാഷ്ട്ര റീട്ടെയില്‍ ശൃംഖലകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം ഒരുക്കും.

മില്ലറ്റ് ഉല്‍പന്നങ്ങളുടെ വിവിധ സാമ്പിളുകള്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് അയയ്ക്കാന്‍ നിര്‍മ്മാതാ ക്കള്‍ക്ക് APEDA സൗകര്യമൊരുക്കും. തുടര്‍ന്ന് അത് വിവിധ ലുലു സ്റ്റോറുകളില്‍ പ്രദര്‍ശിപ്പിക്കും. ലുലു ഗ്രൂപ്പുമായി സഹകരിച്ച്, ഇറക്കുമതി ചെയ്യുന്ന വിവിധ രാജ്യങ്ങളുടെ ആവശ്യകതയ്ക്ക് അനുസൃതമായി ഉല്‍പ്പന്നങ്ങളുടെ ലേബല്‍ ചെയ്യുന്നതിനുള്ള സഹായവും APEDA നല്‍കും.

എപിഇഡിഎ ഡയറക്ടര്‍ ഡോ.തരുണ്‍ ബജാജും,ലുലു ഗ്രൂപ്പിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സലിം വിഐയും ധാരണപത്രത്തില്‍ ഒപ്പുവച്ചു. എപിഇഡിഎ ചെയര്‍മാന്‍ ഡോ എം അംഗമുത്തു, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ അമന്‍ പുരി, ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫ് അലി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.