ഗര്‍ഭിണിയെ കൊലപ്പെടുത്തുന്നതിനിടെ നവജാത ശിശുവും കൊല്ലപ്പെട്ടിരുന്നു. കേസി ല്‍ പ്രതി വെട്ടിച്ചിറ ചാരിയത്തൊടി മുഹമ്മദ് ശെരീഫിന് ഇരട്ട ജീവപര്യ ന്തം. 5 വര്‍ഷം ത ടവും 2.75 ലക്ഷം പിഴയുമാണ് ശിക്ഷ. വെട്ടിച്ചിറ കരിപ്പോള്‍ സ്വദേശി മുഹമ്മദ് ശരീഫിനാ ണ് കോടതി ശിക്ഷ വിധിച്ചത്
മലപ്പുറം: പൂര്‍ണ ഗര്‍ഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസില്‍ പ്രതി വെട്ടിച്ചിറ ചാരിയ ത്തൊടി മുഹമ്മദ് ശെരീഫിന് ഇരട്ട ജീവപര്യ ന്തം. 5 വര്‍ഷം തടവും 2.75 ലക്ഷം പിഴയുമാണ് ശിക്ഷ. വെട്ടിച്ചിറ കരിപ്പോള്‍ സ്വദേശി മുഹമ്മദ് ശരീഫിനാണ് കോടതി ശിക്ഷ വിധിച്ചത്. മഞ്ചേരി അഡീഷ ണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
അതി നിഷ്ഠൂരമായ കൃത്യമാണ് പ്രതി ചെയ്തതെന്ന് കോടതി വിലയിരുത്തിയതായി പബ്ലിക് പ്രോസി ക്യൂട്ടര്‍ പറഞ്ഞു. അധിക തടവു ശിക്ഷയ്ക്ക് ശേഷമാകും ജീവപര്യന്തം തടവു ശിക്ഷ ആരംഭിക്കുക. പ്രതി ചെയ്ത ഹീനകൃത്യത്തിന് അര്‍ഹമായ ശിക്ഷയാണ് ലഭിച്ചത്. അവിഹിത ബന്ധം മറയ്ക്കാനാണ് പ്രതി ക്രൂരകൃത്യം ചെയ്തതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. ഗര്‍ഭിണിയെ കൊലപ്പെടുത്തു ന്നതിനിടെ നവജാത ശിശുവും കൊല്ലപ്പെട്ടിരുന്നു. പ്രതി ഷെരീഫ് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
പല്ലിക്കണ്ടത്ത് വലിയ പുരയ്ക്കല്‍ മരക്കാരിന്റെ മകള്‍ ഉമ്മുസല്‍മ (26), മകന്‍ ദില്‍ഷാദ് (7) എന്നിവ രെയാണ് മുഹമ്മദ് ശരീഫ് കൊലപ്പെടുത്തി യത്. കൊല്ലണമെന്ന ഉദേശ്യത്തോടെ വീട്ടില്‍ അതി ക്രമിച്ച് കയറല്‍, ഗര്‍ഭസ്ഥ ശിശുവിനെ കൊല്ലണമെന്ന ലക്ഷ്യത്തോടെയുള്ള കുറ്റകൃത്യം, കൊലപാ തകം എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.
യുവതിയും മകനും ആത്മഹത്യ ചെയ്തതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ദൃക്സാക്ഷികളില്ലാ ത്ത കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രിയമായ അന്വേഷണ റിപ്പോര്‍ട്ടുമാണ് വഴിത്തിരിവാ യത്. 53 സാക്ഷികളെ കോടതി വിസ്തരിച്ചു. 57 രേഖകളും 14 തൊണ്ടി മുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി.
പൂര്‍ണ ഗര്‍ഭിണിയായിരുന്ന ഉമ്മുസല്‍മ കൊലപാതകത്തിനിടെ പ്രസവിക്കുകയും ശുശ്രൂഷ കിട്ടാതെ നവജാത ശിശു മരിക്കുകയും ചെയ്തിതി രുന്നു.ദിവസങ്ങള്‍ക്ക് ശേഷം പഴക്കം ചെന്ന മൃതദേഹങ്ങള്‍ കിടപ്പുമുറിയില്‍ പുഴുവരിച്ച നിലയിലാണ് കണ്ടെത്തിയത്.
2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. 2017 മെയ് 24നാണ് കേസിനാസ്പദമായ സംഭവം. ഉമ്മു സല്‍മ ഭര്‍ത്താവും വീട്ടുകാരുമായി തെറ്റിപിരിഞ്ഞ് താമസിക്കുകയായിരുന്നു. ഭാര്യയും മൂന്ന് മക്കളു മുള്ള പ്രതി ഉമ്മുസല്‍മയുമായി സൗഹൃദത്തിലായി. ഈ ബന്ധത്തില്‍ ഉമ്മുസല്‍മ ഗര്‍ഭിണിയായി. പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.