ഗര്‍ഭിണിയായ ഇന്ത്യന്‍ യുവതി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി മാര്‍ത്താ ടെമിഡോ രാജി വെച്ചു. പൂര്‍ണ ഗര്‍ഭിണിയായ ഇന്ത്യന്‍ യുവ തിയാണ് ലിസ്ബനിലെ സാന്റാ മരിയ ഹോസ്പിറ്റലില്‍ നിന്നും ആംബുലന്‍സില്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരിച്ചത്
ലിസ്ബണ്‍: ഗര്‍ഭിണിയായ ഇന്ത്യന്‍ യുവതി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പോര്‍ച്ചുഗല്‍ ആരോ ഗ്യമന്ത്രി മാര്‍ത്താ ടെമിഡോ രാജി വെച്ചു. പൂര്‍ണ ഗര്‍ഭിണിയായ ഇന്ത്യന്‍ യുവതിയാണ് ലിസ്ബനിലെ സാന്റാ മരിയ ഹോസ്പിറ്റലില്‍ നിന്നും ആംബുലന്‍സില്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരിച്ചത്. ലിസ്ബണിലെ ആശുപത്രിയില്‍ നവജാത ശിശു പരിപാലന വിഭാഗത്തില്‍ സ്ഥലമില്ലാത്തതി നാല് സാന്റാമരിയയിലെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
34 വയസ് പ്രായമുള്ള ഇന്ത്യന്‍ വിനോദ സഞ്ചാരിയായ യുവതിയെ ആശുപത്രിയിലേക്കുള്ള വഴിയില്‍ ആംബുലന്‍സില്‍ വെച്ച് നില വഷളാവുകയായിരുന്നു. ഇതിനിടെ യുവതിക്ക് ഹൃദയസ്തംഭനം ഉണ്ടാകുക യായിരുന്നു. കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയ വഴി പുറത്തെടുത്തിരുന്നു.
ഇന്ത്യന്‍ യുവതിയുടെ മരണം പോര്‍ച്ചുഗലില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രസവചി കിത്സയുമായി ബന്ധപ്പെട്ട അടിയന്തര സേവനങ്ങള്‍ താത്കാലിക മായി നിര്‍ത്തിവെക്കാനുള്ള മന്ത്രി മാര്‍ത്തയുടെ തീരുമാനമാണ് യുവതിയുടെ മരണത്തില്‍ കലാശിച്ചതെന്നാണ് വിമര്‍ശകര്‍ ആരോപിച്ചത്.
കോവിഡ് മഹാമാരിയുടെ കാലത്ത് വാക്സിനേഷന് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാര്‍ത്ത നടത്തിയ മിക ച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ അഭിനന്ദനം ലഭിച്ചിരുന്നു. മാര്‍ത്തയുടെ രാജി അംഗീകരിച്ചതായി പ്രധാന മന്ത്രി അന്റോണിയോ കോസ്റ്റ അറിയിച്ചു. 2018 ലാണ് മാര്‍ത്ത ആരോഗ്യമന്ത്രിയാവുന്നത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.