Kerala

ഗര്‍ഭകാല പ്രമേഹത്തെ അറിയുക, അപകട സാധ്യത ഒഴിവാക്കാം

 സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും സവിശേഷമായ സമയമാണ് ഗര്‍ഭകാലം. സാധാരണയില്‍ നിന്ന് വി ഭിന്നമായി ധാരാളം ശാരീരിക മാനസിക മാറ്റങ്ങളുണ്ടാകുന്ന കാലം. ഗര്‍ഭകാലത്ത് നിരവധി രോഗങ്ങ ളും അസുഖങ്ങളും കണ്ടുവരാറുണ്ട്. അവയില്‍ ചിലത് പ്രസവശേഷം തനിയെ മാറും. അതേ സമ യം ചില ശാരീരിക പ്രശ്‌നങ്ങള്‍ തുടരാനും ഒരുപക്ഷേ അപകടകരമാകാനും സാധ്യതയുണ്ട്.
ഇത്തരത്തില്‍ ഗര്‍ഭകാലത്ത് പ്രത്യക്ഷപ്പെടുന്ന ശാരീരിക അവസ്ഥയാണ് പ്രമേഹം. ഭൂരിപക്ഷം പേ രിലും പ്രസവശേഷം അപ്രത്യക്ഷമാകുന്ന താല്‍ക്കാലിക രോഗമാണിത്. അതേസമയം ചിലരില്‍ പ്ര മേഹം മാറാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. ഇതിനെ ടൈപ്പ് 2 പ്രമേഹം എന്നാണ് പറയുന്നത്. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ എന്‍ഡോക്രൈനോളജി കണ്‍സ ള്‍ട്ടന്റ് ഡോ.നിബു ഡൊമിനിക് തയ്യാറാക്കിയ കുറിപ്പ്.

 ഗര്‍ഭകാല പ്രമേഹത്തിന്റെ കാരണങ്ങള്‍
ഗര്‍ഭിണികളിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം ഇന്‍സുലിന്റെ പ്രവര്‍ത്തനം തടസപ്പെടുന്ന താണ് ഗര്‍ഭകാല പ്രമേഹത്തിന് പ്രധാനകാരണം. ഗര്‍ഭിണികളില്‍ കണ്ടു വരുന്ന പ്ലാസന്റൈല്‍ ഹോ ര്‍മോണു കള്‍ക്ക് ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താനുള്ള കഴിവുണ്ട്. ഇത് ഇന്‍സു ലിന്‍ പ്രതിരോധത്തിനും രക്തത്തില്‍ പഞ്ചസാരയുടെ അളവ് അനിയന്ത്രിതതമായി ഉയരുന്നതി നും കാരണമാകും. പൊണ്ണത്തടി, വൈകിയുള്ള ഗര്‍ഭധാരണം, ജനിതക പാരമ്പര്യം തുടങ്ങിയവ യും ഗര്‍ഭകാല പ്രമേഹത്തിന് കാരണമാകും. ഇതിന് പുറമേ അനാരോഗ്യകരമായ ജീവിതക്രമവും ഭക്ഷണരീതിയും വ്യായാമം ഇല്ലാത്ത ഉദാസീന ജീവിത രീതിയും പ്രമേഹ സാധ്യത വര്‍ധിപ്പിക്കും.

 ഗര്‍ഭകാല പ്രമേഹവും സങ്കീര്‍ണതകളും
ഗര്‍ഭകാല പ്രമേഹത്തെ സാധാരണ പ്രമേഹ അവസ്ഥ പോലെ പരിഗണിച്ചാല്‍ അമ്മക്കും കുഞ്ഞി നും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.അമ്മമാരില്‍ ഉയര്‍ന്ന രക്തസമ്മ ര്‍ദ്ദ സാധ്യത ഉള്ളതിനാല്‍ സിസേറിയന്‍ ചെയ്യേണ്ടി വന്നേക്കാം. ഗര്‍ഭകാല പ്രമേഹമുള്ള അമ്മമാര്‍ ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മാക്രോ സോമിയ (ജനന സമയത്ത് ഭാര കൂടുതല്‍ ഉണ്ടാകുന്ന അ വസ്ഥ), ഹൈപ്പോഗ്ലൈസീമിയ, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവ ഉണ്ടാകാ നുള്ള സാധ്യത കൂടുതലാണ്.

 ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കി സങ്കീര്‍ണതകള്‍ കുറയ്ക്കുന്നതിന് ഗര്‍ഭകാല പ്രമേഹത്തെ ന ന്നായി കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇതിനായി കൃത്യമായി രോഗ നിര്‍ ണയം നടത്തുക എന്നതാണ് ഏ റ്റവും പ്രധാനം. ഗര്‍ഭാവസ്ഥയിലുള്ള പ്രമേഹത്തിനുള്ള സ്‌ക്രീനിംഗും രോഗനിര്‍ണയവും സാ ധാരണയായി ഗര്‍ഭാവസ്ഥയുടെ 24 മുതല്‍ 28 ആഴ്ചകള്‍ക്കിടയിലാണ് നടത്തേണ്ടത്. അമിത ഭാരം, കുടും ബത്തില്‍ പ്രമേഹ പാരമ്പര്യം ഉള്ളവര്‍, 25 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ തുടങ്ങിയവരി ല്‍ നേ രത്തെ തന്നെ ചെയ്യാറുണ്ട്. അതേസമയം ചിലരില്‍ ഗര്‍ഭകാല പ്രമേഹം സാധാരണയായി ക ണ്ടുവരുന്ന ടൈപ്പ് 2 പ്രമേഹമായി മാറാന്‍ സാധ്യതയുണ്ട്. ഇങ്ങനെയുള്ളവരുടെ മക്കള്‍ക്ക് ഭാവിയി ല്‍ അമിത വണ്ണവും പ്രമേഹ സാധ്യതയും കൂടുതലാണ്.

ജീവിത ശൈലിയില്‍ മാറ്റം കൊണ്ടു വരാം
ജീവിത ശൈലിയില്‍ കൊണ്ടുവരുന്ന മാറ്റങ്ങളിലൂടെ ഗര്‍ഭകാല പ്രമേഹത്തെ വ രുതിയിലാക്കാന്‍ കഴിയും. ഇതിനായി അനാരോഗ്യകരമായ ഭക്ഷണ രീതി ഒഴിവാ ക്കി കൃത്യ മായ വ്യായാമവുമാണ് പ്ര ധാനം. സ്ഥിരമായി ശാരീരിക പ്രവര്‍ത്തനങ്ങ ളില്‍ ഏര്‍പ്പെടുകയും ആരോഗ്യകരമായ ഡയറ്റ് പാലിക്കുകയും വേണം. രക്ത ത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിരീക്ഷിക്കേണ്ടതും അത്യാവശ്യമാ ണ്. ലീന്‍പ്രോട്ടീന്‍, ഹെല്‍ത്തിഫാറ്റ്, കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റ്‌സ് എന്നി വ ഉള്‍പ്പെ ടുന്ന സമീകൃതാഹാരം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാ ണ്. പ്രത്യേകിച്ച് ഡയറ്റ് പ്ലാന്‍ ഒന്നുമില്ലെങ്കിലും ഭക്ഷണം നിയന്ത്രിച്ച് കഴിക്കുന്ന താണ് ഉത്തമം. അതേസമയം മധുര പലഹാരങ്ങ ളും ജങ്ക് ഫുഡും ഒഴിവാക്കുന്ന താണ് നല്ലത്.
കുടുംബത്തില്‍ പ്രമേഹ പാരമ്പര്യമുള്ള സ്ത്രീകള്‍ നേരത്തെ തന്നെ കൗണ്‍സിലിം ഗിന് വിധേയരാകുന്നത് നല്ലതതാണ്. ആരോഗ്യകരമായ ശരീര ഭാരം കൈവരിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താനും ഇതുവഴി കഴിയും. ഗര്‍ഭിണിയാകുന്നതിന് മുന്‍പ് തന്നെ ആരോഗ്യ വിദഗ്ധരില്‍ നിന്ന് വേണ്ട നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നത് വഴി സങ്കീര്‍ണതകള്‍ കുറയ്ക്കാനും കഴിയും

ഡോ.നിബു ഡൊമിനിക്

മാറ്റങ്ങള്‍ പ്രസവശേഷവും തുടരാം
ഗര്‍ഭകാല പ്രമേഹമുള്ള സ്ത്രീകള്‍ പ്രസവത്തിനു ശേഷമുള്ള പ്രമേഹ പരിശോ ധന നടത്തേണ്ടത് വളരെ പ്രധാനമാണ്. ഭൂരിഭാഗം പേരിലും പ്രസവശേഷം രക്തത്തി ലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാകാറാണ് പതിവ്. ഗര്‍ഭകാലത്തിന് ശേഷമുള്ള പ്രസവരക്ഷ കാലത്ത് ശരീരഭാരം ഉയരാന്‍ സാധ്യതയുണ്ട്. ഇത് ഒഴി വാക്കാന്‍ അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും വണ്ണം വെക്കാന്‍ കാര ണമാകുന്ന മരുന്നുകളും ഒഴിവാക്കുന്നത് നല്ലതാണ്. ഇത് പിന്നീടുള്ള ടൈപ്പ് 2 പ്രമേ ഹം വരുന്നതിനെ തടയാന്‍ സഹായിക്കും. കൃത്യമായ വ്യായാമവും സമീകൃതാഹാര വും ഉള്‍പ്പെടെ ആരോഗ്യകരമായ ജീവിതശൈലി തുടരുന്നതും പ്രമേഹത്തെ തടയാന്‍ സഹായി ക്കും.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.