അബുദാബി: ഗതാഗത നിയമലംഘനങ്ങൾക്ക് രേഖപ്പെടുത്തിയ പിഴയിൽ 35 ശതമാനം ഇളവ് പ്രഖ്യാപിച്ച് അബുദാബി പൊലീസ്. നിയമലംഘനം നടന്നത് മുതൽ 60 ദിവസത്തിനകം പിഴ അടയ്ക്കുന്നവർക്കാണ് ഇളവിനായുള്ള അർഹത.
അതേസമയം, ഗുരുതരമായ നിയമലംഘനങ്ങൾക്കും അപകടകാരികളായ സംഭവങ്ങൾക്കുമൊപ്പമുള്ള പിഴയ്ക്ക് ഇളവ് ബാധകമല്ല. ഒരു വർഷത്തിനകം പിഴ അടയ്ക്കുന്നവർക്ക് 25 ശതമാനം ഇളവും ലഭിക്കും.
പിഴകൾ അബുദാബി പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ ഉൾപ്പെടെയുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ മുഖേന അടയ്ക്കാൻ സാധിക്കും.
‘ടേക്ക് ദി ഇനിഷ്യേറ്റീവ് ആൻഡ് ബെനിഫിറ്റ്’ എന്ന ബോധവത്കരണ ക്യാമ്പെയിന്റെ ഭാഗമായാണ് ഇളവുകൾ പ്രഖ്യാപിച്ചതെന്ന് ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ മഹ്മൂദ് യൂസഫ് അൽ ബലൂഷി അറിയിച്ചു.
റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയും ഗതാഗത നിയമലംഘനങ്ങൾ കുറയ്ക്കുകയും ജനങ്ങളുടെ സാമ്പത്തിക ബാധ്യത ലഘൂകരിക്കുകയുമാണ് ഈ നടപടിയുടെ ലക്ഷ്യം. ഡ്രൈവർമാർ ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കുകയും, പിഴ അടയ്ക്കുന്നതിൽ വൈകാതെ നിയമപരമായ ബാധ്യതകൾ ഒഴിവാക്കുകയും ചെയ്യണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.