Kerala

ഗതാഗത നിയമലംഘനം : പിഴ കാർഡുകൾ വഴി അടയ്ക്കാം

കൊച്ചി: ഗതാഗത നിയമം ലംഘനങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് ഇനി ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച്  ഉടനടി പിഴയടച്ച് തലയൂരാം. കുറ്റകൃത്യത്തിന്റെയും പിഴയുടെയും വിവരങ്ങൾ അടങ്ങിയ സ്ലിപും കൈയോടെ ലഭിക്കും. മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കുന്ന ഇ ചലാൻ പദ്ധതിക്ക് ആൻഡ്രോയ്ഡ് അടിസ്ഥാനമായ പദ്ധതി കേരളത്തിൽ ആദ്യമായി എറണാകുളത്ത് പ്രവർത്തനം ആരംഭിച്ചു. പിഴ ഈടാക്കാനുള്ള പി.ഒ എസ് മെഷീനുകൾ ഫെഡറൽ ബാങ്കാണ് നൽകിയത്.
പൂർണമായും വെബ് അധിഷ്ഠിതമായ സംവിധാനത്തിൽ വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് മൊബൈൽ ആപ്ലിക്കേഷനിലൂടെ നിയമനടപടികൾ സ്വീകരിക്കാം. രാജ്യവ്യാപക കേന്ദ്രീകൃത സംവിധാനമായ വാഹൻ സോഫ്റ്റ്‌വെയറുമായി ഇ ചെലാൻ സംവിധാനം ബന്ധപ്പെടുത്തിയിട്ടുണ്ട്. പി.ഒ.എസ് മെക്ഷീനുകൾ നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ കേരളത്തിന്റെ പിന്തുണയോടെ സർക്കാരിന്റെ ഇ ട്രഷറി സംവിധാനവുമായി സംയോജിപ്പിച്ചാണ് പിഴകൾ ഡിജിറ്റലായി സ്വീകരിക്കുന്നത്.  ജൂൺ അവസാനം കേരളത്തിലെ എല്ലാ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലും നടപ്പിലാകും. സംസ്ഥാനത്ത് ആദ്യമായി എറണാകുളം റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിന് കീഴിലാണ് ഇ ചെലാൻ സംവിധാനം നിലവിൽ വന്നത്. പരിശോധനാ സമയത്ത് ഏതൊക്കെ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നും പിഴയും കുറ്റവാളിയെക്കുറിച്ചുള്ള വിവരങ്ങളും കുറ്റക്കാരന് പ്രിന്റ് ചെയ്ത് നൽകും.
കുറ്റകൃത്യത്തിൽ ഏർപ്പെട്ട വാഹനത്തെ വാഹൻ സംവിധാനത്തിലൂടെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയും. നിയമലംഘനത്തിന് പിഴയടക്കാത്തവരെ വെർച്വൽ കോടതിക്ക് മുമ്പാകെ എത്തിക്കാനും കഴിയുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.