ജിദ്ദ : സൗദി അറേബ്യയും ഇന്ത്യയും ഖനന, ധാതു മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ തയ്യാറെടുക്കുന്നു. ഇതിനായി സൗദി വ്യവസായ, ധാതു വിഭവ മന്ത്രി ബന്ദർ അൽഖോറായ്ഫ് കേന്ദ്ര കൽക്കരി, ഖനി മന്ത്രി ജി. കിഷൻ റെഡ്ഡിയുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. സുസ്ഥിര ഖനന സമ്പ്രദായങ്ങളിലെ അറിവും വൈദഗ്ധ്യവും കൈമാറ്റം ചെയ്യുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും ഖനന പ്രവർത്തനങ്ങൾക്കും ഖനി മാനേജ്‌മെന്റിനുമുള്ള മികച്ച പരിഹാരങ്ങളെക്കുറിച്ചും മന്ത്രിമാർ ചർച്ച ചെയ്തു.
കൂടാതെ ഖനന മേഖലയ്ക്കായി മാനവവിഭവശേഷി വികസിപ്പിക്കുന്നതിലെ സഹകരണം വർധിപ്പിക്കുന്നതിനും ഇരു രാജ്യങ്ങൾക്കുമിടയിൽ സാങ്കേതികവിദ്യയും നൂതനത്വവും കൈമാറ്റം ചെയ്യുന്നതിനും ധാതു പര്യവേക്ഷണത്തിൽ നൂതന ഇന്ത്യൻ പരിഹാരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും തീരുമാനമായി. ജിയോളജിക്കൽ സർവേ പ്രോഗ്രാമുകളിൽ സംയുക്ത ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കും.
ഖനന പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും പരിസ്ഥിതി സുസ്ഥിരത കൈവരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളിലെയും സർവകലാശാലകൾ, ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ, പ്രത്യേക കമ്പനികൾ എന്നിവ തമ്മിലുള്ള സഹകരണം നടപ്പിലാക്കും.
സൗദി ലോക്കൽ കണ്ടന്റ് ആൻഡ് ഗവൺമെന്റ് പ്രൊക്യുർമെന്റ് അതോറിറ്റി (എൽസിജിപിഎ) ചീഫ് എക്സിക്യൂട്ടീവ് അബ്ദുൾറഹ്മാൻ അൽ സമരി, ഇൻഡസ്ട്രിയൽ സെന്റർ ചീഫ് എക്സിക്യൂട്ടീവ് സാലിഹ് അൽ സോളാമി, സൗദി എംബസി ചാർജ് ഡി അഫയേഴ്സ് ജാദി ബിൻ നായിഫ് അൽറഖാസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.