കൂടിക്കാഴ്ച്ചയില്‍ പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹോദരബന്ധം, വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതല്‍ ഊഷമളമാകുന്നതിനെ കുറിച്ചും നയതന്ത്ര, വാണിജ്യ സഹകരണം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്തു
ജിദ്ദ : സഊദി- ഖത്വര്‍ സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഖത്വര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍താനി സഊദിയിലെത്തി. ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അമീറിനെ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്വീകരിച്ചു. സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് അമീര്‍ സഊദിയിലെത്തിയത്.
ജിദ്ദയിലെ അല്‍ സലാം കൊട്ടാരത്തില്‍ വെച്ച് ഖത്വര്‍ അമീറും സഊദി കിരീടാവകാശിയും കൂടിക്കാഴ്ച നടത്തി. മൂന്ന് വര്‍ഷത്തിലധികമായി നീണ്ടു നിന്ന ഖത്വര്‍ -സഊദി ഉപരോധം 2021 ജനുവരിയിലാണ് അവസാനിച്ചത്. ഖത്വര്‍ അമീര്‍ അല്‍ ഉലയില്‍ വെച്ച് നടന്ന ഗള്‍ഫ് ഉച്ചകോടി യിലും പങ്കെടുത്തിരുന്നു. ഉച്ചകോടിക്ക് ശേഷം ആദ്യമായാണ് ഖത്വര്‍ അമീര്‍ സഊദി അറേബ്യ സന്ദര്‍ശിക്കുന്നത്.
കൂടിക്കാഴ്ച്ചയില്‍ പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹോദരബന്ധം, വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതല്‍ ഊഷമളമാകു ന്നതിനെ കുറിച്ചും നയതന്ത്ര, വാണിജ്യ സഹകരണം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്തു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.