Breaking News

ഖത്തർ സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണം: നിയമം ഗസറ്റിൽ പ്രസിദ്ധീകരിച്ചു, നിയമലംഘകകർക്ക് 10 ലക്ഷം റിയാൽ പിഴ.

ദോഹ : രാജ്യത്തെ സ്വകാരമേഖലയിലെ സ്വദേശിവൽക്കരണവുമായി ബന്ധപ്പെട്ട പുതിയ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്ന വ്യവസ്ഥകൾ അടങ്ങുന്നതാണ് പുതിയ നിയമം. നിയമലംഘനം കണ്ടെത്തിയാൽ മൂന്നുവർഷം വരെ തടവും 10 ലക്ഷം റിയാൽ പിഴയും ഒന്നിച്ചോ അല്ലെങ്കിൽ ഇവയിൽ ഏതെങ്കിലുമൊരു ശിക്ഷയോ ലഭിക്കും. നീതിന്യായ മന്ത്രാലയം കഴിഞ്ഞ ദിവസം  പുറത്തിറക്കിയ  ഗസറ്റിലാണ് നിയമം  ​പ്രസിദ്ധീകരിച്ചത്.
ഖത്തറിലെ സ്വകാര്യമേഖലയിൽ സ്വദേശികളുടെ തൊഴിൽ സാന്നിധ്യം വർധിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ്  ഖത്തർ അമീർ സ്വദേശിവൽക്കരണവുമായി ബന്ധപ്പെട്ട നിയമത്തിന് അംഗീകാരം നൽകിയത്. 12/2024 നിയമം ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറുമാസം പൂർത്തിയാകുന്നതോടെ സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണവുമായി ബന്ധപ്പെട്ട നിയമം രാജ്യത്ത് നടപ്പിലാവും.
നിയമലംഘകകർക്കുള്ള ശിക്ഷയുമായി ബന്ധപ്പെട്ട വ്യവസ്ഥ പുതിയ നിയമത്തിലെ 11,12 വകുപ്പിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു നിയമലംഘനം കണ്ടെത്തിയാൽ അത് ശരിയാക്കാനുള്ള മുന്നറിയിപ്പ് സ്ഥാപനത്തിന്ന് നൽകുകയും മൂന്നു മാസത്തിൽ കൂടാത്ത കാലയളവിലേക്ക് തൊഴിൽ മന്ത്രാലയവുമായുള്ള സ്ഥാപനത്തിന്റെ എല്ലാവിധ ഇടപാടുകളും മരവിപ്പിക്കുകയും ചെയ്യും. ഈ നിയമലംഘനത്തിന്റെ പേരിൽ ചെറിയ പിഴ ഈടാക്കുകയും ചെയ്യും.
എന്നാൽ സ്ഥാപനത്തിലെ തൊഴിലാളികളുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളോ കണക്കുകളോ നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ  ആർട്ടിക്കിൾ 12 അനുസരിച്ച്  കടുത്ത ശിക്ഷയാണ് ലഭിക്കുക. തെറ്റായ വിവരങ്ങൾ നൽകി സ്വദേശിവൽക്കരണത്തിൽ നിന്ന് പിന്തിരിയുന്ന സ്ഥാപനങ്ങൾക്ക് മൂന്നുവർഷത്തിൽ കൂടാത്ത തടവും 10 ലക്ഷം റിയാൽ പിഴയും ഒന്നിച്ചോ അല്ലെങ്കിൽ ഇതിൽ ഏതെങ്കിലും ഒന്നോ ശിക്ഷയായി ലഭിക്കും. സ്വദേശികൾക്കായി നീക്കി വയ്ക്കേണ്ട പോസ്റ്റുകൾ  മറ്റു വിഭാഗത്തിലേക്ക് മാറ്റുക, സ്ഥാപനത്തിലെ തൊഴിലവസരങ്ങൾ അതത് സമയങ്ങളിൽ അറിയിക്കാതിരിക്കുക തുടങ്ങിയ നടപടികൾ കടുത്ത ശിക്ഷ ലഭിക്കുന്ന നിയമലംഘനങ്ങളായിട്ടാണ് പുതിയ നിയമം പരിഗണിക്കുന്നത്.
സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളിലും കമ്പനികളിലും സ്വദേശികളായ തൊഴിലാളികളുടെ പങ്കാളിത്തം ഫലപ്രദമായും ഗണ്യമായും വർധിപ്പിക്കുക  എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം നിലവിൽ വന്നത്. ഖത്തരികൾക്കും ഖത്തരി  വനിതകളുടെ കുട്ടികൾക്കുമാണ് സ്വകാര്യമേഖലയിലെ സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി പുതിയ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുക.
വ്യക്തികളുടെ ഉടമസ്ഥതയിൽ വാണിജ്യ റജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങൾ, രാജ്യത്ത് പ്രവർത്തിക്കുന്ന സർക്കാർ ഉടമസ്ഥതയിലെ സ്ഥാപനങ്ങൾ, സർക്കാരും സ്വകര്യ സ്ഥാപനങ്ങളും ചേർന്ന്  നടത്തുന്ന സ്ഥാപനങ്ങൾ, സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികൾ, ലാഭം ലക്ഷ്യമില്ലാതെ പ്രവർത്തിക്കുന്ന ചാരിറ്റി സ്ഥാപനങ്ങൾ, കായിക സ്ഥാപനങ്ങൾ, അസോസിയേഷനുകൾ തുടങ്ങിയ മേഖലയിലാണ് പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ സ്വദേശിവൽക്കരണം നടപ്പിലാക്കേണ്ടത്.  

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.