Breaking News

ഖ​ത്ത​ർ സ്വകാര്യമേഖലയിൽ സ്വദേശിവത്കരണം;6 മാസത്തിനകം പ്രാബല്യത്തിൽ.!

ദോഹ : ഖത്തറിലെ സ്വകാര്യ മേഖലയിലെ തൊഴിലുകളുടെ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട 2024-ലെ 12-ാം നമ്പർ നിയമത്തിന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അംഗീകാരം നൽകി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസത്തിന് ശേഷം നിയമം പ്രാബല്യത്തിൽ വരും. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും കമ്പനികളിലും സ്വദേശികളായ തൊഴിലാളികളുടെ പങ്കാളിത്തം ഗണ്യമായി വർദ്ധിപ്പിക്കാനും സ്വദേശികൾക്കും സ്വദേശി വനിതകളുടെ കുട്ടികൾക്കും പുതിയ തൊഴിൽ അവസരങ്ങൾ തുറക്കാനും അതുവഴി സ്വദേശികളുടെ മാനവവിഭവശേഷി സ്വകാര്യ മേഖലയിൽ പരമാവധി പ്രയോജനപ്പെടുത്താനുമാണ് നിയമ ലക്ഷ്യംവയ്ക്കുന്നത്.


സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുക, സ്വദേശി മാനവവിഭവ ശേഷി കൂടുതലയായ് ഉപയോഗപ്പെടുത്തുക തുടങ്ങിയ വിഷൻ 2030 ന്റെ ഭാഗമായി കൂടിയാണ് പുതിയ നിയമം. നൂതന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ ആകർഷിക്കുന്നതിനൊപ്പം ഉയർന്ന വൈദഗ്ധ്യമുള്ള ഖത്തരികളെ കൂടി പ്രയോജനപ്പെടുത്തുന്നതിലൂടെ ഈ ലക്ഷ്യം കൈവരിക്കാനാകും.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും കമ്പനികളിലും
സ്വദേശികളായ തൊഴിലാളികളുടെ പങ്കാളിത്തം ഗണ്യമായി വർധി പ്പിക്കാനും ഖത്തരികൾക്കും ഖത്തരി വനിതകളുടെ കുട്ടികൾക്കും പുതിയ തൊഴിലവസരങ്ങൾ നൽകാനും അതുവഴി യോഗ്യതയുള്ള സ്വദേശികളെ തൊഴിൽ വിപണിയിൽ പരമാവധി പ്രയോജനപ്പെടുത്താനും നിയമം അനുശ്വാസിക്കുന്നു.


സ്വദേശികൾക്ക് തൊഴിൽ വിപണിയിൽ ആകർഷണം വർധിപ്പിക്കുക, സ്വദേശികളെ ആകർഷിക്കുന്ന രീതിയിൽ കമ്പനികളുടെ കഴിവ് വർധിപ്പിക്കുക, സ്വകാര്യ മേഖലയിൽ സ്വദേശികളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, തൊഴിൽ സ്ഥിരത ഉറപ്പാക്കുക, യോഗ്യരായ ഉദ്യോഗസ്ഥരുടെ തൊഴിൽ വിപണി ആവശ്യകത നിറവേറ്റുക, സ്വദേശികളായ തൊഴിലാളികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് സ്വകാര്യ മേഖലയിലെ കമ്പനികളെയും സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത് .പുതിയ നിയമത്തിന് കീഴിൽ രാജ്യത്തെ വിവിധ സ്ഥാപനങ്ങൾ ഉൾപ്പെടുമെന്ന് തൊഴിൽ മന്ത്രലയം പുറത്തിറക്കിയ വിശദീകരണ കുറിപ്പിൽ വ്യക്തമാക്കി . വാണിജ്യ റജിസ്ട്രേഷനുള്ള വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ, രാജ്യത്ത് പ്രവർത്തിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ, സർക്കാരും സ്വകര്യ സ്ഥാപനങ്ങളും ചേർന്ന് നടത്തുന്ന സ്ഥാപനങ്ങൾ, സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികൾ, ലാഭേച്ഛ ലക്ഷ്യം വയ്ക്കാതെ പ്രവർത്തിക്കുന്ന ചാരിറ്റി സ്ഥാപനങ്ങൾ, കായിക സ്ഥാപനങ്ങൾ, അസോസിയേഷനുകൾ തുടങ്ങിയ പുതിയ നിയമത്തിന്റെ പരിധിയിൽ വരും. സ്ഥാപനത്തിന്റെ നിലവാരം, തൊഴിലാളികളുടെ എണ്ണം, ജോലി എന്നിവയെ അടിസ്ഥാനമാക്കി സ്ഥാപനങ്ങളെ തരംതിരിച്ച് സ്വകാര്യ മേഖലയ്ക്കായി തൊഴിൽ ദേശസാൽക്കരണ പദ്ധതി നടപ്പിലാക്കുമെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.ഖത്തരി പൗരന്മാർക്ക് തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും സുസ്ഥിരമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും, തൊഴിൽ ദേശസാൽക്കരണത്തിനായുള്ള സ്റ്റാൻഡേർഡ് തൊഴിൽ കരാർ ടെംപ്ലേറ്റുകൾ പുറപ്പെടുവിക്കുന്നതിനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട് . നിയമം ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറുമാസം പൂർത്തിയാകുന്നതോടെ പ്രാബല്യത്തിൽ വരും. വരും ദിവസങ്ങളിൽ നിയമത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വ്യക്തമാകും.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.