Breaking News

ഖത്തർ രാജ്യാന്തര കാർഷിക പ്രദർശന നഗരി സന്ദർശിച്ച് അമീർ; ശ്രദ്ധ നേടി ഇന്ത്യൻ പവിലിയനും.

ദോഹ : കത്താറ കൾചറൽ വില്ലേജിൽ നടക്കുന്ന ഖത്തർ രാജ്യാന്തര കാർഷിക പ്രദർശനം (അഗ്രിടെക്––2025) കാണാൻ അമീർ ഷെയ്ഖ്  തമീം ബിൻ ഹമദ് അൽതാനി എത്തി.  പങ്കെടുക്കുന്ന  വിവിധ രാജ്യങ്ങളുടെയും സ്ഥാപനങ്ങളുടെയും പവിലിയനുകളും അമീർ സന്ദർശിച്ചു.നൂതന കാർഷിക സംവിധാനങ്ങളെക്കുറിച്ചും ഉത്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും കാർഷിക മേഖലയിലെ നവീകരണവും സുസ്ഥിര വികസനവും മെച്ചപ്പെടുത്തുന്നതിനുമുള്ള നൂതന മാർഗങ്ങളെക്കുറിച്ചും പ്രദർശകർ അമീറിന്  വിശദീകരിച്ചു.  പ്രദർശനത്തിലെ അതിഥി രാജ്യമായ യുഎഇയുടെ പവലിയനും അമീർ സന്ദർശിച്ചു.
പ്രദർശനത്തിൽ  ഇന്ത്യയും പങ്കെടുക്കുന്നുണ്ട് . ഹൈഡ്രോപോണിക്‌സ്, ഹോർട്ടികൾചർ, അക്വാകൾചർ, ഡ്രോണുകളുടെ ഉപയോഗം എന്നിവയുൾപ്പെടെയുള്ള കാർഷിക സാങ്കേതിക വിദ്യകളിൽ ഇന്ത്യയുടെ വൈദഗ്ധ്യമാണ് പ്രദർശനത്തിൽ ഇന്ത്യ ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ എംബസി എപ്പെക്സ് സംഘടനയായ ഐ ബി പി സിയുമായി സഹകരിച്ചാണ് എംബസി  പ്രദർശനത്തിൽ പങ്കെടുക്കുന്നത്. അംബാസഡർ വിപുൽ ആണ് ഇന്ത്യയുടെ പവിലിയൻ ഉദ്ഘാടനം ചെയ്തത്. 300-ലധികം പ്രാദേശിക, രാജ്യാന്തര സ്ഥാപനങ്ങളാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. ഈന്തപ്പഴം, തേൻ, പൂക്കൾ, എന്നിവയുടെ പ്രത്യേക പ്രദർശനവു ഒരുക്കിയിട്ടുണ്ട്. കൃഷി, സുസ്ഥിര വികസനം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട ചർച്ചകളും  സംവാദ സെഷനുകളും  ഉൾപ്പെടെയുള്ള പരിപാടികൾ പ്രദർശനത്തോടനുബന്ധിച്ച് നടക്കുന്നുണ്ട്.  ഈ മാസം  4 ന് ആരംഭിച്ച പ്രദർശനം 8 ന് സമാപിക്കും.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.