Breaking News

ഖത്തർ ബാങ്കുകളെ അഭിനന്ദിച്ച് ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ്.

ദോഹ ∙ ഖത്തർ ബാങ്കുകളെ അഭിനന്ദിച്ച് ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ്. ഖത്തർ ബാങ്കുകളുടെ വളർച്ചയും ഖത്തർ ബാങ്കുകളുടെ ശക്തമായ മൂലധനവും വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള കഴിവും ഉയർത്തിക്കാട്ടി മൂഡീസ് ഖത്തർ ബാങ്കുകളെ അഭിന്ദിച്ചത്. ഖത്തർ ബാങ്കുകൾ വൈവിധ്യമാർന്ന നിക്ഷേപങ്ങളിലൂടെ സാമ്പത്തിക നിക്ഷേപം ആകർഷിക്കാനുള്ള കരുത്ത് കാണിച്ചതായും ഖത്തറിലെ ബാങ്കുകൾക്ക് ശക്തമായ ലിക്വിഡിറ്റി കവറേജ് അനുപാതമുണ്ടെന്നും മൂഡീസ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി.

2024 ജൂൺ അവസാനത്തോടെ മൊത്തം ആസ്തിയുടെ ഏകദേശം 52 ശതമാനവും ഉപഭോക്തൃ നിക്ഷേപത്തിലൂടെയാണ് ഖത്തറി ബാങ്കുകൾക്ക് ലഭിച്ചത്. അതേ കാലയളവിൽ സർക്കാർ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള നിക്ഷേപങ്ങൾ മൊത്തം നിക്ഷേപത്തിന്‍റെ 36% ആയി ഉയർന്നതായും റിപ്പോർട്ട് വ്യക്തമാക്കി. വിദേശ നിക്ഷേപം സ്വീകരിക്കോനോതോടപ്പം ആഭ്യന്തര സ്വകാര്യ മേഖലയിൽ നിന്നുള്ള നിക്ഷേപങ്ങൾ വികസിപ്പിക്കുന്നതിലും ആകർഷിക്കുന്നതിലും ഖത്തറി ബാങ്കുകൾ വിജയം കൈവരിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കി.

വിദേശ ധനസഹായത്തിൽ ഖത്തറി ബാങ്കുകളുടെ അമിതമായ ആശ്രിതത്വം കുറയ്ക്കാൻ ഖത്തർ സെൻട്രൽ ബാങ്ക് കൊണ്ടുവന്ന നിയന്ത്രണങ്ങൾ  പ്രധാന പങ്ക് വഹിച്ചു. സാമ്പത്തിക സ്ഥിരതയെ പിന്തുണയ്ക്കുന്നതിനും ബാങ്കുകളുടെ വിദേശ ബാധ്യതകൾ കുറയ്ക്കുന്നതിനും ഇത് സഹായിച്ചു. വിദേശ ബാധ്യതകൾ മൊത്തം ബാധ്യതകളുടെ 33% ആയി കുറയ്ക്കാൻ സഹായിക്കുകയും ചെയ്തു. 2021ൽ ഇത് ഏകദേശം 39% ആയിരുന്നു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.