ദോഹ: ഖത്തറിന്റെ ഭാവി വിദ്യാഭ്യാസ പദ്ധതികൾക്ക് രൂപരേഖ അവതരിപ്പിക്കാനൊരുങ്ങി വിദ്യാഭ്യാസ -ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. സെപ്റ്റംബർ രണ്ട്, മൂന്ന് തീയതികളിലായി ഖത്തർ നാഷനൽ കൺവെൻഷെൻ സെന്റർ വേദിയാകുന്ന പരിപാടിയിൽ വിദ്യാഭ്യാസ രംഗത്തെ പ്രധാനികൾ, ചിന്തകർ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
‘പഠനത്തിന്റെ തീപ്പൊരി ആളിപ്പടരട്ടെ’എന്ന പ്രമേയവുമായി വിദ്യാഭ്യാസ മേഖലയിലെ ബഹുമുഖ വ്യക്തികൾ പങ്കെടുക്കുന്ന പരിപാടിയിലാണ് 2024 -2030 എജുക്കേഷൻ സ്ട്രാറ്റജി അവതരിപ്പിക്കുന്നത്. മൂല്യങ്ങളെയും ധാർമികതയെയും പ്രോത്സാഹിപ്പിക്കുന്ന നൂതന വിദ്യാഭ്യാസ അന്തരീക്ഷം രൂപപ്പെടുത്തുന്നതിന് വ്യക്തമായ മാർഗരേഖയിലൂടെ ഖത്തറിലെ വിദ്യാഭ്യാസത്തിന്റെ ഭാവി നിർണയിക്കുകയാണ് സമഗ്രമായ വിദ്യാഭ്യാസ സ്ട്രാറ്റജിയിലൂടെ ലക്ഷ്യമിടുന്നത്.
വൈദഗ്ധ്യമുള്ള വിദ്യാർഥികളെ വളർത്തിയെടുക്കുന്നതോടൊപ്പം ഭാവിയെ നയിക്കാനും മൂന്നാം ദേശീയ വികസന സ്ട്രാറ്റജി (എൻ.ഡി.എസ് 3) സാക്ഷാത്കരിക്കാനും പ്രാപ്തിയുള്ള ഒരു തലമുറയെ ഉയർത്തിക്കൊണ്ടുവരുകയും ഇതിന്റെ ലക്ഷ്യങ്ങളിൽപെടുന്നു.
ഖത്തർ ദേശീയ വികസന മാർഗരേഖയായ വിഷൻ 2030ന് അനുസൃതമായ വിദ്യാഭ്യാസ സ്ട്രാറ്റജിയുടെ അവതരണത്തോടൊപ്പം മന്ത്രാലയത്തിന്റെ പ്രധാന പദ്ധതികളുമായി ബന്ധപ്പെട്ട പ്രദർശനവും പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിക്കും. വിദ്യാഭ്യാസ സ്ട്രാറ്റജിയുടെ സവിശേഷതകൾ പരിചയപ്പെടാനും മന്ത്രാലയത്തിന്റെ വൈവിധ്യമാർന്ന സംരംഭങ്ങളെ അടുത്തറിയാനും പൊതുജനങ്ങൾക്കും പ്രദർശനത്തിലേക്ക് പ്രവേശനം അനുവദിക്കും. പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് പ്രത്യേക രജിസ്ട്രേഷൻ സംവിധാനവും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. ഖത്തറിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ സുസ്ഥിരതയും നൂതനത്വവും ഉറപ്പാക്കുന്നതിനൊപ്പം വിദ്യാഭ്യാസ നിലവാരം വർധിപ്പിക്കുന്നതിനും പ്രവേശനക്ഷമതയുടെ വ്യാപ്തി വിപുലീകരിക്കുന്നതിനുമുള്ള സംയോജിത സമീപനമായിരിക്കും സ്ട്രാറ്റജി പിന്തുടരുക.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.