ദോഹ : ദേശീയ കായിക ദിനത്തിൽ ഖത്തർ ഒളിംപിക് കമ്മിറ്റി പൊതുജനങ്ങൾക്കായി ഹാഫ് മാരത്തൺ സംഘടിപ്പിക്കുന്നു. 10 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പങ്കെടുക്കാം.ദേശീയ കായിക ദിനമായ ഫെബ്രുവരി 11ന് ലുസെയ്ൽ ബൗളെവാർഡിൽ ആണ് മാരത്തൺ. ലുസെയ്ൽ ടവറിനും ലുസെയ്ലിനും ഇടയിലായാണ് റേസ് നടക്കുക. രാവിലെ 6.30 മുതൽ 9.30 വരെയാണ് റേസ് നടക്കുന്നത്. 10,000 മുതൽ 2,000 റിയാൽ വരെയാണ് സമ്മാന തുകകൾ.
.4 വിഭാഗങ്ങൾ
21 കിലോമീറ്ററിന്റെ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ, 5 കിലോമീറ്റർ, 1 കിലോമീറ്റർ ഫൺ റൺ എന്നിങ്ങനെ 4 വിഭാഗങ്ങളിലായാണ് റേസ് നടക്കുന്നത്. ഫൺ റണ്ണിൽ പങ്കെടുക്കുന്ന കുട്ടികൾക്കൊപ്പം രക്ഷിതാക്കൾ ഉണ്ടായിരിക്കണം.
.ആർക്കൊക്കെ പങ്കെടുക്കാം
ഹാഫ് മാരത്തൺ, 10 കിലോമീറ്റർ റേസ് എന്നിവയിൽ 2007 ലോ അതിനുശേഷമോ ജനിച്ച 18നും 40നും ഇടയിൽ പ്രായമുള്ള പുരുഷന്മാർക്കും വനിതകൾക്കും പങ്കെടുക്കാം. 5 കിലോമീറ്റർ റേസിൽ പങ്കെടുക്കുന്നവർ 2010 ലോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം. 15 മുതൽ 40 വയസ്സ് വരെ പ്രായമുള്ളവർക്കാണ് അനുമതി. 1 കിലോമീറ്റർ ഫൺ റണ്ണിൽ പങ്കെടുക്കുന്ന കുട്ടികൾ 2011 നും 2019നും ഇടയിൽ ജനിച്ചവരും 6 മുതൽ 14 വയസ്സ് വരെ പ്രായമുള്ളവരും ആയിരിക്കണം.
.എൻട്രി ഫീസ് നൽകണം
ഹാഫ് മാരത്തണിൽ പങ്കെടുക്കാൻ 125 റിയാൽ ആണ് എൻട്രി ഫീസ്, 10 കിലോമീറ്റർ റേസിന് 100 റിയാലും നൽകണം. 5 കിലോമീറ്റർ റേസിന് 75 റിയാലും 1 കിലോമീറ്റർ ഫൺ റണ്ണിന് 50 റിയാലുമാണ് ഫീസ്. കൂടുതൽവിവരങ്ങൾക്ക് https://my.raceresult.com/319603/info
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.