Breaking News

ഖത്തർ തൊഴിൽ മന്ത്രാലയ അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയുമായി ഇന്ത്യൻ ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തി.

ദോഹ : അഞ്ചാമത് ഇന്ത്യ – ഖത്തർ ഫോറിൻ ഓഫിസിൽ കൺസൾട്ടേഷൻ മീറ്റിങ്ങിനായ് ദോഹയിൽ എത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (സിപിവി ആൻഡ് ഒഐഎ) അരുൺ കുമാർ ചാറ്റർജി ഖത്തർ തൊഴിൽ മന്ത്രലായ അധികൃതരുമായി  കൂടിക്കാഴ്ച  നടത്തി. ഖത്തർ തൊഴിൽ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഷെയ്ഖ നജ്‌വ ബിൻത് അബ്ദുൽറഹ്മാൻ അൽ താനിയുമായിമായാണ് അരുൺ കുമാർ ചാറ്റർജി ചർച്ച നടത്തിയത്.  
ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള  മാനവശേഷി, തൊഴിൽ, നൈപുണ്യ മേഖലകളിലെ സഹകരണത്തെ കുറിച്ചാണ് ചർച്ച നടന്നത്. തൊഴിൽ മേഖലയിൽ ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള സഹകരണം വർധിപ്പിക്കണമെന്നും തീരുമാനിച്ചു. ഇന്ത്യൻ തൊഴിലാളികൾക്കും പ്രഫഷനലുകൾക്കും ഖത്തർ നൽകുന്ന പരിചരണത്തിനും പിന്തുണയ്ക്കും അദ്ദേഹം ഖത്തറിന് നന്ദി പറഞ്ഞു. എട്ടര ലക്ഷത്തോളം ഇന്ത്യക്കാരാണ്, ഖത്തറിൽ വിവിധ  മേഖലയിൽ ജോലി ചെയ്യുന്നത്.ഖത്തർ വാണിജ്യ വ്യവസായ  ഉദോഗസ്ഥരുമായും അരുൺ കുമാർ ചാറ്റർജി ചർച്ച നടത്തി. മന്ത്രാലയ അണ്ടർസെക്രട്ടറി മുഹമ്മദ് ബിൻ ഹസൻ അൽ മാൽക്കിയുമായാണ് ചർച്ച നടത്തിയത്. ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര-നിക്ഷേപ ബന്ധം ഇരുപക്ഷവും അവലോകനം ചെയ്യുകയും അവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുകയും ചെയ്തു. കൂടി കഴ്ചകളിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ എംബസ്സിയിലെ  മുതിർന്ന ഉദ്യോഗസ്ഥർ, ഖത്തർ മന്ത്രലയത്തിലെ  മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.