ദോഹ : മാനസികാരോഗ്യ ചികിത്സകൾ കൂടുതൽ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഖത്തറിലെ 24 പ്രൈമറി ഹെൽത്ത് സെന്‍ററുകളിൽ മാനസികാരോഗ്യ ക്ലിനിക്കുകൾ ആരംഭിച്ചു. ഹമദ് മെഡിക്കൽ കോർപ്പറേഷനും (എച്ച്എംസി) പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷനും (പിഎച്ച്സിസി) തമ്മിൽ സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
മാനസികാരോഗ്യ പ്രശ്നമുള്ളവർക്ക് പരിശോധന, ചികിത്സ, പരിചരണം എന്നിവ ഈ കേന്ദ്രങ്ങളിൽ ലഭ്യമാകും. അൽ വാബ് ഹെൽത്ത് സെന്‍റർ, അൽ സദ്ദ് ഹെൽത്ത് സെന്‍റർ, അൽ മഷാഫ് ഹെൽത്ത് സെന്‍റർ, ഖത്തർ യൂണിവേഴ്സിറ്റി ഹെൽത്ത് സെന്‍റർ, അൽ വജ്ബ ഹെൽത്ത് സെന്‍റർ തുടങ്ങിയ 24 ക്ലിനിക്കുകളിലാണ് പുതിയ സേവനം.
ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങൾ ഒരേസമയം കൈകാര്യം ചെയ്യാൻ ഇതിലൂടെ സാധിക്കും. രോഗികൾക്ക് സമയബന്ധിതമായ ചികിത്സ എളുപ്പത്തിൽ ലഭിക്കാനും കാത്തിരിപ്പ് സമയം കുറയ്ക്കാനും ഗുണനിലവാരം മെച്ചപ്പെടുത്താനും പുതിയ സംവിധാനം സഹായിക്കും. പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ഈ സേവനം കൂടുതൽ ഉപകാരപ്രദമാകും. ഒറ്റപ്പെടലിന്‍റെയും ജോലിഭാരത്തിന്‍റെയും മാനസിക സമ്മർദ്ദം നേരിടുന്ന എല്ലാവർക്കും പ്രൈമറി ഹെൽത്ത് സെന്‍ററുകളിൽ എത്തി ഈ സേവനം ഉപയോഗപ്പെടുത്താം.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.