ദോഹ: ഖത്തറിൽ പൊതുജനങ്ങൾക്ക് പണമിടപാടിന് അവതരിപ്പിച്ച ‘ഫൗറൻ’ വൻ ഹിറ്റ്. ഒരു വർഷത്തിനുള്ളിൽ 1010 കോടി റിയാലിന്റെ ഇടപാടുകളാണ് നടന്നത്. ഖത്തറിൽ പൊതുജനങ്ങൾക്ക് പണമിടപാടിന് സെൻട്രൽ ബാങ്ക് അവതരിപ്പിച്ച ഡിജിറ്റൽ സംവിധാനമാണ് ഫൗറൻ. ഇൻസ്റ്റന്റ് ഓൺലൈൻ പണമിടപാടുകൾ കൂടുതൽ ജനകീയമാക്കാനാണ് ബാങ്കുകളുടെ മൊബൈൽ ആപ്പുകൾ വഴിയുള്ള ഫൗറൻ ആരംഭിച്ചത്.
വളരെ വേഗത്തിൽ ജനകീയമായ ‘ഫൗറൻ’ സേവനം സ്വദേശികളും താമസക്കാരും ഒരുപോലെ ഉപയോഗപ്പെടുത്തിയെന്നാണ് വർധിച്ച സ്വീകാര്യത സൂചിപ്പിക്കുന്നത്. 55 ലക്ഷം ഇടപാടുകളിലൂടെ 1010 കോടി റിയാലാണ് കൈമാറിയത്. 28 ശതമാനമാണ് ഇടപാടുകളുടെ മൂല്യത്തിന്റെ ശരാശരി വളർച്ചാ നിരക്ക്. ഇടപാടുകളുടെ എണ്ണത്തിൽ ശരാശരി 31 ശതമാനം വർധവുമുണ്ടായി. 27 ലക്ഷം വ്യക്തിഗത അക്കൗണ്ടുകളാണ് ഫൗറാനിൽ രജിസ്റ്റർ ചെയ്തത്. കോർപ്പറേറ്റ് അക്കൗണ്ടുകളുടെ എണ്ണം 99,000 ആയി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.