ദോഹ : ഖത്തറിൽ നിന്ന് സൗദി അറേബ്യയിൽ ഉംറ നിർവഹിക്കാൻ പോകുന്ന തീർത്ഥാടകർക്കുള്ള ആരോഗ്യ ചട്ടങ്ങൾ പരിഷ്കരിച്ചു. പൊതുജനാരോഗ്യ മന്ത്രാലയമാണ് വ്യവസ്ഥകളിൽ മാറ്റം വരുത്തിയത്. യാത്രയ്ക്ക് മുൻപ് മെനിഞ്ചോകോക്കൽ വാക്സീൻ നിർബന്ധമാക്കി. ഖത്തറിൽ നിന്ന് ഉംറയ്ക്കും മക്ക സന്ദർശനത്തിനും പോകുന്ന സ്വദേശി പൗരന്മാർക്കും പ്രവാസി താമസക്കാർക്കും വ്യവസ്ഥകൾ ബാധകമാണ്. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്കനുസരിച്ചാണ് ചട്ടങ്ങൾ പരിഷ്കരിച്ചത്. പുതിയ തീരുമാന പ്രകാരം ഉംറയ്ക്കോ മക്ക സന്ദർശനത്തിനോ പോകുന്നവർ നിർബന്ധമായും മെനിഞ്ചോ കോക്കൽ വാക്സീൻ എടുത്തിരിക്കണം. യാത്ര പുറപ്പെടുന്നതിന് 10 ദിവസം മുൻപാണ് വാക്സീൻ എടുക്കേണ്ടത്. ഒരു വയസ്സിനും അതിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കുൾപ്പെടെ വാക്സീൻ നിർബന്ധമാണ്.ഹജ്ജ് , ഉംറ തീർത്ഥാടകർക്ക് ആവശ്യമായ എല്ലാത്തരം വാക്സീനുകളും പ്രാഥമികാരോഗ്യ പരിചരണ കോർപറേഷന്റെ കീഴിലെ എല്ലാ ഹെൽത്ത് സെന്ററുകളിലും ലഭ്യമാണ്. ആരോഗ്യ പ്രശ്നങ്ങളുള്ളവർ പ്രത്യേകിച്ചും രോഗപ്രതിരോധത്തിനായി വാക്സീൻ എടുക്കണമെന്നും അധികൃതർ ഓർമ്മപ്പെടുത്തി.
കോവിഡ്, പകർച്ചപ്പനി വാക്സീനുകളെടുക്കുന്നതും നല്ലതാണെന്ന് സൗദി മന്ത്രാലയം നിർദേശിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും നിർബന്ധമല്ല. പോളിയോ വൈറസ് വ്യാപനമുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവർ പോളിയോ വാക്സീനും യെല്ലോ ഫീവറുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവർ യെല്ലോ ഫീവർ പ്രതിരോധ കുത്തിവയ്പും എടുത്തിരിക്കണമെന്നാണ് സൗദിയുടെ നിർദേശം.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.