ദോഹ : ഖത്തറിൽ ടെലികോം സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നു. ടെലികോം സേവന ദാതാക്കളുടെ ഉത്തരവാദിത്വങ്ങൾ നിർവചിച്ചുകൊണ്ടുള്ള ഈ നിയമത്തിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷിതവും വിശ്വസനീയവുമായ സേവനങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഖത്തർ കമ്മ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റിയാണ് പുതിയ നിയമം പ്രഖ്യാപിച്ചത്. 2014ലെ പഴയ നിയമം റദ്ദാക്കിക്കൊണ്ടാണ് ഈ നിയമം നിലവിൽ വന്നിരിക്കുന്നത്. പുതിയ നിയമത്തിൽ ഉപഭോക്താക്കളുടെ അവകാശങ്ങൾ, സേവന ദാതാക്കളുടെ ഉത്തരവാദിത്വങ്ങൾ, പരാതി പരിഹാര നടപടിക്രമങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിശദമായി പറയുന്നുണ്ട്.
ആവശ്യമില്ലാത്ത മാര്‍ക്കറ്റിങ് സന്ദേശങ്ങൾ, സ്പാം എന്നിവ ഇതുവഴി നിയന്ത്രിക്കപ്പെടും. വ്യക്തിഗത ഡാറ്റയുടെ സംരക്ഷണം ഉറപ്പാക്കും. പൊതുവായ ഉപഭോക്തൃ ആശങ്കകള്‍ പരിഹരിക്കുന്നതിന് പ്രത്യേക വ്യവസ്ഥകളും നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. . ഉപഭോക്തൃ പരാതികളും തര്‍ക്കങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള വ്യക്തമായ നടപടിക്രമങ്ങളും നയരേഖയില്‍ പറയുന്നുണ്ട്.ഉപഭോക്താക്കള്‍ക്ക് അടിയന്തര സേവനങ്ങളിലേക്ക് തടസ്സങ്ങളില്ലാതെ പ്രവേശനം ഉണ്ടെന്ന് സേവന ദാതാക്കള്‍ ഉറപ്പാക്കണമെന്നും സുരക്ഷാ നയം നിർദേശിക്കുന്നുണ്ട്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.