ഖത്തറില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ ഒമ്പത് മാസത്തിനുള്ളില്‍ തിരിച്ചെത്തിയാല്‍ ക്വാറന്റീന്‍ വേണ്ട. എന്നാല്‍ ഇന്ത്യയടക്കമുള്ള ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്ത് പത്തുദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു
ദോഹ: ഖത്തറില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റീന്‍ നല്‍കിയ ഇളവില്‍ നിന്ന് ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്നുള്ളവരെ ഒഴിവാക്കി. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ ഒമ്പത് മാസത്തിനുള്ളില്‍ തിരിച്ചെത്തിയാല്‍ ക്വാറന്റീന്‍ വേണ്ടെന്നാണ് ഏറ്റവും ഒടുവിലത്തെ തീരുമാനം. എന്നാല്‍ ഇന്ത്യയടക്കമുള്ള ആറ് രാജ്യങ്ങളില്‍ നിന്നുള്ള എല്ലാവര്‍ക്ക് രാജ്യത്ത് പത്തുദിവസം ക്വാറ ന്റീന്‍ നിര്‍ബന്ധമാക്കി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഖത്തറില്‍ നേരത്തെ ആറുമാസത്തെ കാലയളവ് പിന്നീട് ഒമ്പത് മാസമാക്കി ദീര്‍ഘിപ്പിച്ചിരുന്നു.
ഖത്തറില്‍ നിന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം വിദേശത്തേക്ക് പോയി 14 ദിവസ ത്തിന് ശേഷമോ ഒമ്പത് മാസത്തിനുള്ളിലോ തിരിച്ചുവരുന്നവര്‍ക്കാണ് ഇതോടെ ക്വാറന്റീന്‍ ഒഴിവാക്കിയിരിക്കുന്നത്. വാക്‌സിന്‍ സെകന്‍ഡ് ഡോസ് സ്വീകരിച്ചതിന് ശേഷമുള്ള 14 ദിവസം കഴിഞ്ഞുള്ള ഒമ്പതുമാസമാണ് കണക്കാക്കുക. 14 ദിവസത്തിനുള്ളിലോ ഒമ്പതുമാസം കഴിഞ്ഞോ തിരിച്ചെത്തുന്നവര്‍ക്ക് നിലവിലുള്ള ചട്ടപ്രകാര മുള്ള ക്വാറന്‍ീന്‍ നിര്‍ബന്ധവുമായിരിക്കും.
ആഗോളതലത്തില്‍ വാക്‌സിനുകളുടെ ഫലപ്രാപ്?തിയുടെ കാലയളവുമായി ബന്ധപ്പെട്ട പഠന ങ്ങളും നിലവിലെ സാഹചര്യങ്ങളും വിലയിരുത്തിയാണ് ഖത്തര്‍ ആറുമാസമെന്ന കാലയളവ് ഒമ്പത് മാസമാക്കി ദീര്‍ഘിപ്പിച്ചിരിക്കുന്നത്. വാക്‌സിന്‍ നല്‍കാനുള്ള മുന്‍ഗണനാപട്ടികയില്‍ 30വയസിനും അതിനുമുകളിലും പ്രായമുള്ളവരെ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ചെറിയ പെരുന്നാള്‍ അവധിക്ക് ശേഷമാണ് ഇത് പ്രാബല്യത്തില്‍ വരിക.
12 വയസിനും 15 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിനാല്‍ ഈ പ്രായത്തിലുള്ളവര്‍ക്ക് ഖത്തറിലും ഉടന്‍തന്നെ വാക്‌സിന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.