Breaking News

ഖത്തറിലെ തുറമുഖ ചരക്കുനീക്കത്തിൽ 151% വർധന; ജൂൺ മാസത്തിൽ 1.43 ലക്ഷം ടൺ ചരക്ക് കൈമാറ്റം

ദോഹ ∙ ഖത്തറിലെ തുറമുഖങ്ങളിൽ 2025 ജൂണിൽ ചരക്കുനീക്കത്തിൽ വൻ വളർച്ച രേഖപ്പെടുത്തി. ഹമദ്, റുവൈസ്, ദോഹ തുറമുഖങ്ങൾ ചേർന്ന് ഈ മാസത്തിൽ 1,43,000 ടണ്ണിലധികം ചരക്കുകൾ കൈമാറി, കഴിഞ്ഞ വർഷത്തെ അതേ കാലയളവിനെ അപേക്ഷിച്ച് 151% വർധനയാണെന്ന് എംവാനി ഖത്തർ അധികൃതർ അറിയിച്ചു.

നിർമാണ സാമഗ്രികളുടെ കയറ്റുമതിയിലും ഗണ്യമായ വളർച്ചയുണ്ടായി. 2024 ജൂണുമായി താരതമ്യപ്പെടുത്തുമ്പോൾ 14% വർധനയാണിത്.

2025 ജൂണിൽ ഖത്തറിലെ തുറമുഖങ്ങളിൽ മൊത്തം 232 കപ്പലുകൾ എത്തി. ഹമദ്, റുവൈസ്, ദോഹ തുറമുഖങ്ങളിലൂടെയുള്ള കണ്ടെയ്‌നർ കൈമാറ്റം 1,33,461 ടി.ഇ.യു. (ട്വ​ന്റി​ഫൂ​ട്ട് ഇ​ക്വി​വ​ല​ന്റ് യൂ​നി​റ്റ്) ആയി.

കണ്ടെയ്‌നറുകൾക്ക് പുറമേ മറ്റ് ചരക്കുകൾ ഇങ്ങനെയായിരുന്നു:

  • ജനറൽ, ബൾക്ക് ചരക്ക്: 1,43,101 ടൺ
  • റോ-റോ യൂണിറ്റുകൾ: 9,883
  • കന്നുകാലികൾ: 15,229
  • നിർമ്മാണ സാമഗ്രികൾ: 25,742 ടൺ

വേ​ൾ​ഡ് മ​റൈ​ൻ എ​യ്ഡ്സ് ടു ​നാ​വി​ഗേ​ഷ​ൻ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടിയിൽ ഖത്തറിലെ കടൽ ഗതാഗതം അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കാനുള്ള നിലവാരമുള്ള സൗകര്യങ്ങൾ ഉറപ്പാക്കാൻ എം​വാ​നി ഖത്തർ പ്രതിബദ്ധത പ്രകടിപ്പിച്ചു. തീരപ്രദേശങ്ങളിൽ നാവിഗേഷൻ നിരന്തരം നിരീക്ഷിക്കുകയും, സമുദ്ര പാതയുടെ സുരക്ഷ മെച്ചപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം.

2025 മെയ് മാസത്തിൽ, ഹമദ്, റുവൈസ്, ദോഹ തുറമുഖങ്ങൾ 294 കപ്പലുകൾ സ്വീകരിച്ചു. അതേസമയം, കണ്ടെയ്‌നർ കൈമാറ്റത്തിൽ 2024 മെയ് മാസത്തെക്കാൾ 16% വർധനയും, ഈ ആറ് മാസത്തിനിടെ മൊത്തം 11% വളർച്ചയും രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ആറ് മാസത്തിനുള്ളിൽ മൊത്തം 7,42,000 ടി.ഇ.യു. കണ്ടെയ്‌നർ കൈമാറ്റമാണ് നടന്നത്. ഹമദ് തുറമുഖം ലോകത്തെ 100ൽ അധികം തുറമുഖങ്ങളുമായി കണക്റ്റ് ചെയ്തിട്ടുള്ളത് കൊണ്ടാണ് ഈ മുന്നേറ്റം സാധ്യമായത്. അതുവഴി, സുരക്ഷിതവും സുതാര്യമുമായ ചരക്കു കൈമാറ്റം ഉറപ്പാക്കാൻ ഖത്തർ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.