Breaking News

ഖത്തറിലെ ജയിലുകളിൽ കഴിയുന്നത് 611 ഇന്ത്യക്കാർ; ഏറ്റവും കൂടുതൽ സൗദിയിലെന്ന് കേന്ദ്ര സർക്കാർ

ദോഹ :  ഖത്തർ ജയിലിൽ 611 ഇന്ത്യക്കാർ ഉണ്ടെന്ന് കേന്ദ്ര സർക്കാർ.  ഏറ്റവും കൂടുതൽ ഇന്ത്യക്കാർ  സൗദി ജയിലിൽ.  വിദേശകാര്യ മന്ത്രാലയം ഇ. ട‌ി മുഹമ്മദ് ബഷീര്‍ എംപിക്ക് കഴിഞ്ഞ മാസം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിവിധ രാജ്യങ്ങളിലെ ജയിലുകളിലായി  പതിനായിരത്തിലേറെ ഇന്ത്യക്കാരാണുള്ളത്. ഇതിൽ 60 ശതമാനവും ഗൾഫ് രാജ്യങ്ങളിലാണ്- 6478 പേർ. സൗദിഅറേബ്യയിൽ 2,633 ഇന്ത്യക്കാരാണുള്ളത്. യുഎഇയില്‍ 2,518, കുവൈത്ത് 387, ബഹ്റൈന്‍ 181, ഒമാന്‍ 148 എന്നിങ്ങനെയാണ് മറ്റു ജി സി സി രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം. അമേരിക്കയില്‍ 169 ഉം ബ്രിട്ടനില്‍ 288 ഉം ഇന്ത്യക്കാര്‍ തടവിലുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
വിദേശ ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ അസാധാരണ വർധനവ് ഉണ്ടായിട്ടില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ലോകകപ്പിന് ശേഷം ഖത്തറില്‍ ഇന്ത്യക്കാര്‍ തടവിലാകുന്നത് അസാധാരണമായി കൂടിയിട്ടില്ല. ഖത്തറിലെ ഇന്ത്യൻ തടവുകാരുടെ സംസ്ഥാനം തിരിച്ചുള്ള കണക്കുകള്‍ ലഭ്യമല്ലെന്നും  മന്ത്രാലയം പറയുന്നു. 
അതേ സമയം പല രാജ്യങ്ങളിലെയും ജയിലുകളിൽ ചെക്ക് കേസിലും മറ്റും ശിക്ഷ അനുഭവിക്കുന്നവരാണ്. ലഹരി, മറ്റ് നിരോധിത വസ്തുക്കൾ തുടങ്ങിയവ കടത്തിയതിന് പേരിൽ തടവിലാക്കപ്പെട്ടവരും, ഇതിലൂടെ വഞ്ചിക്കപെട്ടവരും ജയിലുകളിൽ കഴിയുന്നുണ്ട്. ഇത്തരം ആളുകൾക്ക് ആവശ്യമായ നിയമ സഹായം ലഭ്യമല്ല എന്നതാണ് പ്രധാന പ്രശ്നം.
കുറ്റവാളികളെ കൈമാറാനുള്ള കരാറുമായി ബന്ധപെട്ട്  ഇന്ത്യയും ഖത്തറും വർഷങ്ങൾക്ക് മുൻപ് പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നെങ്കിലും ഇതുവരെയും അത് നിലവിൽ വന്നിട്ടില്ല. ഇത്തരമൊരു കരാർ നിലവിൽ വന്നാൽ വലിയ ഒരു ശതമാനം ആളുകൾക്ക് വിദേശ രാജ്യത്ത് ശിക്ഷ അനുഭവിക്കുന്നതിന് പകരം ശിക്ഷ കാലാവധി നാട്ടിൽ പൂർത്തിയാക്കിയാൽ മതിയാകും.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.