Breaking News

ഖത്തറിലെ ഇന്ത്യൻ പ്രവാസി സംഘടനകൾ ഒന്നിക്കുന്നു; ക്ഷേമ പ്രവർത്തനങ്ങൾക്ക് പുതിയ ചുവടുവെപ്പ്

ദോഹ : ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ ക്ഷേമത്തിനായി പ്രമുഖ സംഘടനകൾ ഒന്നിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന അപെക്സ് ബോഡി തിരഞ്ഞെടുപ്പിലൂടെ വീണ്ടും പ്രസിഡന്റ് പദവിയിലെത്തിയ എ.പി. മണികണ്ഠൻ (ഇന്ത്യൻ കൾച്ചറൽ സെന്റർ), ഷാനവാസ് ബാവ (ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം), ഇ.പി. അബ്ദുൽ റഹ്മാൻ (ഇന്ത്യൻ സ്പോർട്സ് സെന്റർ) എന്നിവർ ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച ‘മീറ്റ് ദി പ്രസ്’ പരിപാടിയിൽ പങ്കെടുത്ത് ഈ വിവരം പങ്കുവെച്ചു.
ഐസിസി: പ്രവാസികളുടെ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ കമ്മ്യൂണിറ്റി സെന്റർ കൂടുതൽ സജീവമാകും. തൊഴിലാളി ക്യാമ്പുകൾ കേന്ദ്രീകരിച്ച് ഐസിസിയുടെ ഇന്റർ ക്യാംപ് മത്സരം, കമ്മ്യൂണിറ്റി സ്കൂളിനായുള്ള കൂട്ടായ ശ്രമം എന്നിവയും നടക്കും. ഐസിസി ലൈബ്രറി വിപുലീകരണവും വായനാമുറി ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കുമെന്ന് ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠൻ പറഞ്ഞു.
ഐസിബിഎഫ്: വിദൂര ഭാഗങ്ങളിൽ നടക്കുന്ന ഐസിബിഎഫ് കോൺസുലാർ ക്യാംപുകൾ കൂടുതൽ സജീവമാക്കും. ഐസിബിഎഫ് ലൈബ്രറി വിപുലീകരിക്കും. ഖത്തർ ജയിലുകളിലുള്ള 700 ഓളം ഇന്ത്യക്കാർക്ക് വായനാ സംസ്കാരം വളർത്താൻ പുസ്തകങ്ങൾ എത്തിക്കുന്ന പദ്ധതി തുടരുമെന്ന് ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാബു പറഞ്ഞു. ലഹരിക്കെതിരെ ബോധവൽക്കരണ ക്യാമ്പയിൻ തുടരും. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ലഹരി കണ്ടെത്താനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഐഎസ്​സി: സാധാരണക്കാർക്ക് കൂടുതൽ കായിക സൗകര്യങ്ങൾ ഒരുക്കും. വനിതകൾക്കും കുട്ടികൾക്കും വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കും. ഖത്തറിലെ ഇന്ത്യൻ സ്കൂളുകളെ പങ്കെടുപ്പിച്ച് ഇന്റർ സ്കൂൾ കായികമേള നടത്തുമെന്ന് ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്ദുൽ റഹ്മാൻ പറഞ്ഞു. ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഏഷ്യൻ ടൗണിൽ കമ്പവലി, ഖോ-ഖോ, പഞ്ചഗുസ്തി മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. പരിപാടിയിൽ ഐ.എം.എഫ്​ പ്രസിഡന്റ്​ ഓമനകുട്ടൻ പരുമല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷഖീഫ്​ അറക്കൽ സ്വാഗതവും ട്രഷറർ ആർ.ജെ രതീഷ്​ നന്ദിയും പറഞ്ഞു. 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.