Breaking News

ഖത്തറിന്റെ ദേശീയദിനാഘോഷങ്ങൾക്ക് ഡിസംബർ 10ന് ദർബ് അൽസായിയിൽ തുടക്കമാകും.

ദോഹ : പൈതൃകവും സാംസ്കാരികതനിമയും പ്രതിഫലിപ്പിച്ചുകൊണ്ട് ഖത്തറിന്റെ ദേശീയ ദിനാഘോഷങ്ങൾക്ക് ഡിസംബർ പത്തിന് ഉം സലാലിലെ ദർബ് അൽ സായിയിൽ ഔദ്യോഗിക തുടക്കമാകും.സാംസ്കാരിക മന്ത്രാലയമാണ് ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. രാജ്യത്തിന്റെ തനത് സാംസ്കാരം എടുത്തു കാട്ടുന്ന പരമ്പരാഗത കാഴ്ചകളാണ് ഇവിടുത്തെ പ്രത്യേകത. ദേശീയ ദിനമായ 18 വരെ നീളുന്ന ആഘോഷങ്ങളിൽ ഇത്തവണ 15 പ്രധാന ഇവന്റുകളും 104 ആക്ടിവിറ്റികളുമാണ് നടക്കുക. 10 ദിവസം നീളുന്ന പൈതൃക, സാംസ്കാരിക, വിദ്യാഭ്യാസ, വിനോദ പരിപാടികളാണ് ഇവിടുത്തെ ആകർഷണം. 

രാജ്യത്തെ സ്വദേശികൾക്കും പ്രവാസികൾക്കും സന്ദർശകർക്കും ഒരുപോലെ ആസ്വദിക്കാനും പങ്കെടുക്കാനും കഴിയുന്ന തരത്തിൽ വിവിധ വിഭാഗങ്ങളിലാണ് പരിപാടികൾ നടക്കുന്നത്. പ്രധാന വേദിയിൽ മന്ത്രാലയങ്ങളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ വിദ്യാഭ്യാസ, സാംസ്കാരിക മത്സരങ്ങൾ ഉണ്ടാകും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും ലഭിക്കും. 5 നാടൻ ഗെയിമുകളും കുട്ടികൾക്ക് ആസ്വദിക്കാം. 
ഈ മാസം 10 മുതൽ 18 വരെ ദിവസവും ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ രാത്രി 11 വരെയാണ് പ്രവേശനം. സന്ദർശകർക്കായി ഭക്ഷണപാനീയ വിൽപനശാലകളും കഫേകളും ഇവിടെയുണ്ടാകും. 

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.