Gulf

ഖത്തര്‍ കെട്ടിടപകടം: മരിച്ച മലയാളികളുടെ എണ്ണം നാലായി

ശനിയാഴ്ച രാത്രി മലപ്പുറം പൊന്നാനി പൊലീസ് സ്റ്റേഷനു സമീപം സലഫി മസ്ജിദിനടു ത്ത തച്ചാറിന്റെ വീട്ടില്‍ അബു ടി മമ്മാദുട്ടി(45)യുടെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങള്‍ ക്കിടയില്‍ നിന്നും കണ്ടെടുത്തു. കാസര്‍കോട് പുളിക്കൂര്‍ സ്വദേശി മുഹമ്മദ് അഷ്റ ഫിന്റെ (38) മൃതദേഹം തിരിച്ചറിഞ്ഞു. ഇതോടെ അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം ആറായി

നൗഷാദ്, ഫൈസല്‍

മനാമ : ദോഹയില്‍ കെട്ടിടം തകര്‍ന്ന് മരിച്ച മലയാളികളുടെ എണ്ണം നാലായി. ശനിയാഴ്ച രാത്രി മലപ്പുറം പൊ ന്നാനി പൊലീസ് സ്റ്റേഷനു സമീ പം സലഫി മസ്ജിദിനടുത്ത തച്ചാ റിന്റെ വീ ട്ടില്‍ അബു ടി മ മ്മാദുട്ടി(45)യുടെ മൃതദേഹം കെട്ടിടാവ ശിഷ്ടങ്ങള്‍ക്കിടയില്‍ നി ന്നും കണ്ടെടുത്തു. കാസര്‍കോട് പുളിക്കൂര്‍ സ്വദേശി മുഹമ്മദ് അ ഷ്റഫിന്റെ (38) മൃതദേഹം തിരിച്ചറി ഞ്ഞു. ഇതോടെ അപകടത്തി ല്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം ആറായി.

അബു ടി മമ്മാദുട്ടി,മുഹമ്മദ് അഷ്റഫ്

മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി മണ്ണറയിലില്‍ നൗഷാ ദ്(44), നിലമ്പൂര്‍ സ്വദേശി പാറപ്പുറവന്‍ ഫൈസല്‍ (ഫൈസല്‍ കു പ്പായി-48) എന്നിവരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം ക ണ്ടെത്തിയിരുന്നു. ജാര്‍ഖണ്ഡ് സ്വദേശി ആ രിഫ് അസീസ് മുഹ മ്മദ് ഹസ്സന്‍ (26), ആ ന്ധ്രാപ്രദേശിലെ ചിരാന്‍പള്ളി സ്വദേശി ഷെയ്ഖ് അബ്ദുല്‍നബി ഷെയ്ഖ് ഹുസൈന്‍ (61) എന്നിവരാണ് മരിച്ച മറ്റു ഇന്ത്യക്കാര്‍.

കെട്ടിടം തകര്‍ന്നതിനുശേഷം അബുവുമായി കുടുംബത്തിന് ബന്ധപ്പെടാനായിരുന്നില്ല. അച്ഛന്‍: മമ്മാ ദൂട്ടി. മാതാവ്: ആമിന. ഭാര്യ: രഹ്ന. മക്കള്‍: റിഥാന്‍, റിനാന്‍. അഷ്റഫിനെ കുറിച്ച് വിവരമില്ലെന്ന് ബന്ധു ക്കള്‍ പരാതിപ്പെട്ടിരുന്നു. ഭാര്യ ഇര്‍ഫാന. ഇരട്ടക്കുട്ടികളടക്കം നാല് മക്കളുണ്ട്. ദോഹ ബി-റിങ് റോഡിലെ ലുലു എക്സ്പ്രസിന് സമീപം മന്‍സൂറയിലെ ബിന്‍ ദിര്‍ഹാം ഏരിയയിലെ നാലുനില കെട്ടിടമാണ് ബുധന്‍ രാവിലെ എട്ടരയോടെ തകര്‍ന്നത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.