കേന്ദ്രസർക്കാർ വളരെ തിടുക്കപ്പെട്ടു തയ്യാറാക്കിയ കർഷക ബില്ല് കർഷകർക്കെതിരെ ആണെന്ന് പറഞ്ഞുകൊണ്ട് പ്രതിപക്ഷം രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തിവരികയാണ്. കർഷക ബില്ല് നടപ്പിലാക്കുന്നതിൽ ശക്തമായ എതിർപ്പാണ് വടക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങൾ പ്രകടിപ്പിക്കുന്നത്. പഞ്ചാബ് സർക്കാർ കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന ബില്ലിനെതിരെ നാലു ബില്ലുകൾ നിയമസഭ കൂടി പാസാക്കിയത് കഴിഞ്ഞദിവസമാണ്.
പഞ്ചാബ് സർക്കാരിനെ പിന്തുടർന്നുകൊണ്ട് ചത്തിസ്ഖഡ്, രാജസ്ഥാൻ എന്നീ സർക്കാരുകളും , മറ്റു ബി ജെ പി ഇതര സർക്കാരുകളും അതാതു സംസ്ഥാന നിയമസഭകൾ ചേർന്നു ബില്ലിനെതിരെ പഞ്ചാബ് സർക്കാർ പാസാക്കിയ രീതിയിൽ പുതിയ ബില്ല് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.
ഇതിനിടയിലാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേന്ദ്ര ബില്ലിനെ അനുകൂലിച്ച് പ്രഖ്യാപനം നടത്തി ചർച്ചകളിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്ര സർക്കാർ കൊണ്ടു വന്നിരിക്കുന്ന കർഷക ബില്ലിനെ മറികടക്കുവാൻ സാധിക്കില്ല എന്നാണ് കേജരിവാൾ പറയുന്നത്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.