വെബ് ഡെസ്ക്ക്
കൊച്ചി : വിദേശങ്ങളിൽ നിന്നെത്തുന്ന പ്രവാസികൾ സർക്കാർ ഒരുക്കുന്ന ക്വാറന്റൈനിൽ കഴിയുന്നതിന്റെ ചെലവ് വഹിക്കണമെന്ന നിർദ്ദേശത്തെ ചോദ്യം ചെയ്ത് െൈഹക്കോടതിയിൽ ഹർജി. കേരള മുസ്‌ളിം കൾച്ചറൽ സെന്റർ അംഗം ഇബ്രാഹീം എളേറ്റിൽ, ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റ് റെജി താഴമൺ എന്നിവരാണ് ഹർജി നൽകിയത്.
ലോക്ക് ഡൗണിൽ വിദേശങ്ങളിൽ കുടുങ്ങിയ പ്രവാസികളിലേറെയും തൊഴിൽ നഷ്ടപ്പെട്ട് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് തിരിച്ചെത്തുന്നത്. ഇവരോട് ക്വാറന്റൈൻ ചെലവ് ഈടാക്കരുതെന്നാണ് ഹർജിക്കാരുടെ ആവശ്യം.
പ്രവാസികൾ 14 ദിവസത്തെ സർക്കാർ ക്വാറന്റൈനിൽ കഴിയണമെന്നാണ് കേന്ദ്ര സർക്കാരിന്റെ മാർഗനിർദ്ദേശം. ഇതിൽ ഏഴു ദിവസത്തെ ചെലവ് പ്രവാസികൾ സ്വയം വഹിക്കണമെന്നും മേയ് 25 ലെ കേന്ദ്ര മാർഗ നിർദ്ദേശത്തിൽ പറയുന്നുണ്ട്. ഇതുപ്രകാരം പ്രവാസികൾ ക്വാറന്റൈൻ ചെലവ് വഹിക്കണമെന്നും സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നുമാണ് സർക്കാർ പറയുന്നത്.
കൊവിഡ് പ്രതിരോധത്തിന് ഫണ്ടു കണ്ടെത്താൻ സർക്കാർ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിച്ചിരുന്നു. ുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു വൻതുക സംഭാവന ലഭിച്ചിട്ടുമുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കുന്ന പ്രവാസികൾക്കായി ഈ തുക വിനിയോഗിക്കണം.
പ്രവാസികൾ സ്വന്തം ചെലവിൽ ക്വാറന്റൈനിൽ കഴിയണമെന്ന കേന്ദ്ര മാർഗരേഖയിലെ ഭാഗം റദ്ദാക്കണമെന്നും ഹർജികളിൽ ആവശ്യപ്പെടുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.