നയതന്ത്ര പാഴ്സല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ കൂടുതല്‍ പ്ര തിരോധത്തിലാക്കുന്ന വെളിപ്പെടുത്തലാണ് സ്വപ്ന സുരേഷ് മാധ്യമങ്ങള്‍ക്കു മുന്നില്‍ നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിക്കു വേണ്ടി ദുബൈയിലേക്ക് കറന്‍സി കടത്തിയെ ന്നാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. ഇതോടൊപ്പം കൂടുതല്‍ ദുരൂഹത യുണര്‍ ത്തുന്നതാണ് ബിരിയാണി ചെമ്പുമായി ബന്ധപ്പെട്ട സ്വപ്നയുടെ ആരോപണം
കൊച്ചി: നയതന്ത്ര പാഴ്സല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കൂടുതല്‍ പ്രതിരോധത്തിലാക്കി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിക്കു വേണ്ടി ദു ബൈയിലേക്ക് കറന്‍സി കടത്തിയെന്നാണ് ഞെട്ടിപ്പിക്കുന്ന പ്രധാന വെളിപ്പെടുത്തല്‍.
ഇതോടൊപ്പം കൂടുതല്‍ ദുരൂഹതയുണര്‍ത്തുന്നതാണ് ബിരിയാണി ചെമ്പുമായി ബന്ധപ്പെട്ട സ്വപ്ന യുടെ ആരോപണം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന.
ജവഹര്‍ നഗറില്‍ നിന്ന് ക്ലിഫ് ഹൗസിലെത്തിയിരുന്ന ബിരിയാണി ചെമ്പുകള്‍ കോണ്‍സുലേറ്റ് ജനറലിന്റെ വസതിയില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് സ്ഥിരമായി എത്താറുണ്ടെന്ന് സ്വപ്ന മാധ്യമങ്ങളോട് വെളിപ്പെടുത്തി. 2016ല്‍ മുഖ്യമന്ത്രി വിദേ ശത്തായിരുന്നപ്പോള്‍ ബാഗേജ് ക്ലിയറന്‍സിന് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ തന്നെ വിളിച്ചു. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യുഎഇ കോണ്‍സുല്‍ ജനറല്‍ സാധനങ്ങള്‍ കൊ ടുത്തയച്ചതായും സ്വപ്ന ആ രോപിച്ചു.
2016ലാണ് സംഭവങ്ങളുടെ തുടക്കം. അന്ന് മുഖ്യമന്ത്രി വിദേശത്തായിരുന്നപ്പോള്‍ ഒരു ബാഗ് മറന്നു പോയി. തന്നെ വിളിച്ച് ബാഗ് വിദേശത്ത് എത്തിക്കണമെന്ന് എം ശിവശങ്കര്‍ ആവശ്യപ്പെട്ടു. അന്ന് യു എഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്യുകയായിരുന്നു താന്‍. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്‍ വഴി ബാഗ് എത്തിച്ചതായും സ്വപ്ന വെളിപ്പെടുത്തി. ഇതില്‍ കറന്‍സിയായിരുന്നുവെന്നും കൂടുതല്‍ കാര്യ ങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും സ്വപ്ന പറഞ്ഞു. അന്വേഷണത്തെ ബാധിക്കുമെന്നതിനാ ല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തരുതെന്ന് നിര്‍ദേശിച്ചതായും സ്വപ്ന സുരേഷ് പറഞ്ഞു
ഇതിന് പുറമേ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യുഎഇ കോണ്‍സുല്‍ ജനറല്‍ സാധനങ്ങള്‍ കൊടു ത്ത യച്ചതായും സ്വപ്ന ആരോപിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയ്ക്ക് അറിയാമായിരിക്കുമെന്നും സ്വപ്ന പറയുന്നു. ബിരിയാണി വെസലിലാണ് പലതവണയായി സാധനങ്ങള്‍ കൊടു ത്തയച്ചത്. എം ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് സാധനങ്ങള്‍ എത്തിച്ചതെന്നും സ്വപ്ന ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ , ഭാര്യ എന്നിവര്‍ക്ക് വസ്തുതകള്‍ എല്ലാം അറിയാമെന്നും സ്വപ്ന പറഞ്ഞു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.