News

ക്രെഡിറ്റ് കാർഡുമായി ഫെഡറൽ ബാങ്ക്, സാങ്കേതിക സഹായത്തിന് ഫൈൻസെർവ്

കൊച്ചി: കേരളം ആസ്ഥാനമായ മുൻനിര സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്ക്  അവതരിപ്പിക്കുന്ന ക്രെഡിറ്റ് കാർഡിന്റെ പ്രോസസിംഗ് , ഇഷ്യൂ ചെയ്യൽ തുടങ്ങിയവക്ക്  ഡിജിറ്റൽ സാങ്കേതികവിദ്യ തയ്യാറാക്കാൻ ആഗോള പ്രശസ്തരായ സാമ്പത്തിക സാങ്കേതികവിദ്യാ കമ്പനിയായ ഫൈൻസെർവിനെ ചുമതലപ്പെടുത്തി. ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ പുറംകരാർ ജോലികളും ഫൈൻസെർവ് നിർവഹിക്കും.
ക്രെഡിറ്റ് കാർഡ് ബിസിനസ് വളർച്ച വേഗത്തിലാക്കാനും മികവുറ്റ സാങ്കേതികവിദ്യയും ബി.പി.ഒ സേവനവുമാണ് ഇന്ത്യയിൽ റീട്ടെയിൽ, റെമിറ്റൻസ് ബിസിനസിൽ പ്രമുഖരായ ഫെഡറൽ ബാങ്ക് ഒരുക്കുന്നത്. കാർഡ് സേവനം ആഗോളതലത്തിൽ വിപുലപ്പെടുത്താൻ സൗകര്യമൊരുക്കുന്ന മികച്ച സാങ്കേതിവിദ്യയാണ് ഫൈൻസെർവിന്റെ ഫസ്റ്റ്‌വിഷൻ ടിഎം സേവനം ബാങ്കിന് ലഭിക്കും.
ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ ഏറ്റവും മികച്ച ഡിജിറ്റൽ അടിസ്ഥാനസൗകര്യമാണ് ഒരുക്കുന്നതെന്ന് ഫെഡറൽ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറും റീട്ടെയിൽ ബിസിനസ് മേധാവിയുമായ ശാലിനി വാര്യർ പറഞ്ഞു.  ഡിജിറ്റൽ മുൻഗണനകൾക്കും വികസന പദ്ധതികൾക്കും ഫൈൻസെർവ് പിന്തുണ നൽകും. ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട ഡിജിറ്റൽ അനുഭവം ലഭ്യമാക്കുമെന്ന് ശാലിനി വാര്യർ പറഞ്ഞു.
ഫൈൻസെർവ് നൽകുന്ന സേവനങ്ങൾ ചെലവുകൾ ചുരുക്കാൻ സഹായിക്കുമെന്ന് ഫെഡറൽ ബാങ്ക് ഡെപ്പോസിറ്റ്‌സ്, കാർഡ്‌സ് ആന്റ് പേഴ്‌സനൽ ലോൺ വിഭാഗം കൺട്രി ഹെഡ് നിലുഫർ മുലൻ ഫിറോസ് പറഞ്ഞു. ഉപഭോക്താക്കൾക്ക് മികവുറ്റ സേവനങ്ങൾ നൽകുന്നതിനായി ഞങ്ങളുടെ മറ്റു വിഭവങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇതു സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ധനകാര്യ സ്ഥാപനങ്ങൾക്ക് പ്രസക്തമായ ഡിജിറ്റൽ ഫസ്റ്റ് സാങ്കേതികവിദ്യകൾ നൽകിവരുന്നതായി ഫൈൻസെർവ് ഏഷ്യാ പെസഫിക് മേധാവി ഇവോ ഡിസ്റ്റൽബ്രിൻക് പറഞ്ഞു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.