മുഖ്യമന്ത്രി അമരീന്ദര്‍ സിങിനോട് മാറി നില്‍ക്കാന്‍ ഹൈക്കമാന്‍ഡ് ആവ ശ്യപ്പെട്ടെന്നാണ് റിപ്പോ ര്‍ട്ടുകള്‍. അമരീന്ദറിനെ മാറ്റണമെന്നാവശ്യപ്പെട്ട് 40 എംഎല്‍എമാര്‍ ഹൈക്കമാന്‍ ഡിന് കത്ത് നല്‍കിയിരുന്നു
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ പഞ്ചാബ് കോ ണ്‍ഗ്രസില്‍ കടുത്ത പ്രതിസന്ധി.പഞ്ചാബില്‍ ഭര ണതലത്തില്‍ നേതൃമാറ്റത്തിന് കോണ്‍ഗ്രസ് തീ രുമാനിച്ചതായി സൂചന. മുഖ്യമന്ത്രി അമരീന്ദര്‍ സിങിനോട് മാറി നില്‍ക്കാന്‍ ഹൈക്കമാന്‍ഡ് ആവ ശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അമരീന്ദറിനെ മാറ്റണമെന്നാവശ്യപ്പെട്ട് 40 എംഎല്‍എമാര്‍ ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിരു ന്നു. നിയമസഭ കക്ഷി യോഗം വൈകീട്ട് ചേരും. അമരീന്ദര്‍ സിങ് സോണിയ ഗാന്ധിയുമായി സംസാ രിച്ചു. അപമാനം സഹിച്ച് പാര്‍ട്ടിയില്‍ തുടരണോയെന്നാണ് അമരീന്ദര്‍ സിങിന്റെ നിലപാട്.മാസ ങ്ങളായി തുടരുന്ന പഞ്ചാബ് കോണ്‍ഗ്രസിലെ തര്‍ക്കത്തിന്, ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെടല്‍ നടത്തിയിട്ടും പരിഹാരമുണ്ടായിരുന്നില്ല. അമരിന്ദര്‍-സിദ്ധു പോരിനിടയില്‍ നേതൃമാറ്റമെന്ന ഫോ ര്‍മുലയിലേക്കാണ് ഹൈക്കമാന്‍ഡ് ഇപ്പോള്‍ നീങ്ങുന്നത്.
117 അംഗ പഞ്ചാബ് നിയമസഭയില്‍ 80 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 40 പേര്‍ സിദ്ധുവിനൊപ്പ മാണ്. അമരിന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ഹൈക്കമാന്‍ ഡിനെ സമീപിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ആറ് മാസം മാത്രം ബാക്കിനില്‍ക്കെ നേതൃ മാറ്റം കൊണ്ടുവന്നു പ്രശ്‌നപരിഹാരത്തിനാണ് ഹൈക്കമാന്‍ഡ് ശ്രമം.
അമരിന്ദറിനോട് ഇന്നു തന്നെ രാജി സമര്‍പ്പിക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉന്നത നേതാക്കള്‍ പറയുന്നു. അമരിന്ദര്‍ ഇന്നലെ രാ ത്രി വൈകി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുമാ യി സംസാരിച്ചിരുന്നു. വൈകിട്ടത്തെ നിയമസഭാ കക്ഷി യോഗത്തിനു മുമ്പായി അമരിന്ദര്‍ രാജി നല്‍കിയാല്‍ യോഗം പുതിയ നേതാവിനെ തെരഞ്ഞെടുക്കും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.