Breaking News

കോർപ്പറേറ്റ് കമ്പനികൾക്കായി യൂറോപ്യൻ യൂണിയൻ നടപ്പാക്കിയ പുതിയ സുസ്ഥിരത നിയമങ്ങൾക്കെതിരെ ഖത്തർ എനർജി

ദോഹ : കോർപ്പറേറ്റ് കമ്പനികൾക്കായി യൂറോപ്യൻ യൂണിയൻ നടപ്പാക്കിയ പുതിയ സുസ്ഥിരത നിയമങ്ങൾക്കെതിരെ ഖത്തർ എനർജി രംഗത്ത്. നിയമത്തിന്‍റെ പേരിൽ വലിയ പിഴ ചുമത്തിയാൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് പ്രകൃതി വാതക വിതരണം അവസാനിപ്പിക്കുമെന്ന് ഖത്തർ ഊർജ്ജ സഹമന്ത്രിയും ഖത്തർ എനർജി സിഇഒയുമായ സഅദ് ഷെരീദ അൽ കഅബി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഖത്തർ നിലപാട് വ്യക്തമാക്കിയത്.
ഈ വർഷം ജൂലൈ 25ന് യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ച കോർപ്പറേറ്റ് സസ്റ്റൈനബിലിറ്റി ഡ്യു ഡിലിജൻസ് ഡയറക്ടീവ്‌സ് (സിഎസ്3ഡി) പ്രകാരം ഉൽപാദനം മുതൽ വിതരണം വരെയുള്ള ഓരോ ഘട്ടത്തിലും മനുഷ്യാവകാശങ്ങൾ ഹനിക്കപ്പെടുന്നില്ലെന്നും കാർബൺ പുറംതള്ളൽ ഉൾപ്പെടെ പ്രകൃതി നശീകരണം നടക്കുന്നില്ലെന്നും ഉറപ്പാക്കണം. യൂറോപ്യൻ യൂണിയനിൽ 450 മില്യൻ യൂറോയിലേറെ വാർഷിക വരുമാനമുള്ള കമ്പനികൾക്ക് ഇത് ബാധകമാണ്. നിയമം ലംഘിച്ചാൽ ഇത്തരം കമ്പനികളുടെ ആഗോള വരുമാനത്തിന്‍റെ അഞ്ച് ശതമാനം പിഴ ചുമത്തും. എന്നാൽ ഖത്തർ എനർജി പോലുള്ള കമ്പനികൾക്ക് ഇത് അംഗീകരിക്കാനാവില്ലെന്ന് 2024 ഡിസംബർ 7 ന് നടന്ന ദോഹ ഫോറത്തിൽ തന്നെ ഖത്തർ ഊർജ സഹമന്ത്രി വ്യക്തമാക്കിയിരുന്നു.
ഖത്തർ എനർജിയുടെ അഞ്ച് ശതമാനം വരുമാനം ഖത്തറിന്‍റെ അഞ്ച് ശതമാനം വരുമാനമാണ്. അത് ഖത്തറിലെ ജനങ്ങളുടെ പണമാണ്. അങ്ങനെയുള്ള പണം നഷ്ടപ്പെടുത്താൻ തയ്യാറല്ല. അഞ്ച് ശതമാനം വരുമാനം പിഴയടയ്ക്കണമെങ്കിൽ യൂറോപ്യൻ യൂണിയനിലേക്ക് പ്രകൃതി വാതകം വിതരണം ചെയ്യേണ്ടതില്ല എന്നാണ് ഖത്തർ നിലപാടെന്നും സഅദ് ഷെരീദ അൽ കഅബി വ്യക്തമാക്കി.

The Gulf Indians

Recent Posts

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

11 hours ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

This website uses cookies.