ദോഹ: നിർമാണ, സേവന മേഖലകളിൽ സാങ്കേതികമാറ്റത്തിന് വഴിയൊരുക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയുള്ള കോൺടെക്യു എക്സ്പോ 2024ന് ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ തുടക്കമായി. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ, ഏറ്റവും പുതിയ ഗവേഷണങ്ങളും നൂതന ആശയങ്ങളും അവതരിപ്പിക്കുന്നതിന് അവസരം വാഗ്ദാനം ചെയ്യുക എന്ന ലക്ഷ്യവുമായാണ് ത്രിദിന പ്രദർശനം ആരംഭിച്ചത്.
പ്രദർശനത്തിന്റെ ഉദ്ഘാടനം മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യയും ഗതാഗത മന്ത്രി ജാസി ബിൻ സെയ്ഫ് അൽ സുലൈത്തിയും സംയുക്തമായി നിർവഹിച്ചു.പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) പ്രസിഡന്റ് ഡോ. എൻജിനീയർ സഅദ് ബിൻ അഹ്മദ് അൽ മുഹന്നദി, സർക്കാർ സ്ഥാപനങ്ങളിലെ പ്രമുഖർ, വിവിധ രാജ്യങ്ങളുടെ ഖത്തറിലെ സ്ഥാനപതിമാർ, നയതന്ത്ര പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വാണിജ്യ വ്യവസായ മന്ത്രാലയം, വാർത്താവിനിമയ-ഐ.ടി മന്ത്രാലയം, തൊഴിൽ മന്ത്രാലയം, പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) എന്നീ നാല് സർക്കാർ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തിൽ നെക്സ്റ്റ്ഫെയേർസാണ് ത്രിദിന കോൺടെക്യു എക്സ്പോ സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 18വരെ നടക്കുന്ന പ്രദർശനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 60ലധികം പ്രഭാഷകർക്കും 250 പ്രദർശകർക്കും പുറമേ വിവര സാങ്കേതികവിദ്യയിലെ ആഗോള ഭീമന്മാരായ ഗൂഗ്ൾ, മൈക്രോസോഫ്റ്റ്, സീമെൻസ്, ഹ്വാവേ, ഐ.ബി.എം എന്നിവരും ചേരുമ്പോൾ എക്സ്പോക്ക് അന്താരാഷ്ട്ര പ്രാധാന്യം വർധിക്കുന്നു.
15000ലധികം സന്ദർശകർ പരിപാടിക്കെത്തുന്ന എക്സ്പോ, നിർമാണ, സേവന മേഖലകളിൽ ഉൽപാദനക്ഷമത, ഗുണനിലവാരം, വിശ്വാസ്യത, ചെലവ് ചുരുക്കൽ, മാലിന്യം കുറക്കൽ, ഊർജ കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്തുന്ന അത്യാധുനിക പരിഹാര മാർഗങ്ങൾ കൊണ്ടുവരാൻ എക്സ്പോക്ക് സാധിക്കുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.
രണ്ടാം ദിനത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഡേറ്റാ സെക്യൂരിറ്റി ആൻഡ് പ്രൈവസി, നെറ്റ്വർക് ബ്രേക്, റീട്ടെയിൽ മേഖലയിലെ ഓട്ടോമേഷന്റെ പങ്ക്, നിർമാണത്തിൽ ത്രീ ഡി പ്രിന്റിങ് ഭാവി തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ സംസാരിക്കും.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.